Entertainment
അടുത്ത കാലത്തിറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്; ഓപ്പറേഷന്‍ ജാവയെ അഭിനന്ദിച്ച് അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 20, 10:27 am
Thursday, 20th May 2021, 3:57 pm

കൊച്ചി: ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത, നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് നടന്‍ അനൂപ് മേനോനും രംഗത്തെത്തിയിരിക്കുകയാണ്. അടുത്തകാലത്തായി ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ എന്നാണ് അനൂപ് മേനോന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അനൂപിന്റെ പ്രതികരണം.

‘ഓപ്പറേഷന്‍ ജാവ… അടുത്ത കാലത്തായി പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്… തരുണ്‍ മൂര്‍ത്തി എന്നത് ഓര്‍മ്മിക്കപ്പെടേണ്ട പേരാണ്… താരപദവിയില്ലാത്ത അഭിനേതാക്കളെ ഉപയോഗിച്ച് എടുത്ത ചിത്രം ഒരിക്കല്‍ കൂടി തെളിയിക്കുന്നു എഴുത്തുകാരന്റെയും സംവിധായകന്റെയും സ്ഥാനം. സ്‌ക്രിപ്റ്റിനെ  വിശ്വസിച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിന് ഒരു ബിഗ് സല്യൂട്ട്. സിനിമയുടെ മുഴുവന്‍ ടീമിനും സ്‌നേഹം. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്’, അനൂപ് ഫേസ്ബുക്കിലെഴുതി.

വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights; Actor Anoop Menon Praises Operation JAVA