| Saturday, 15th May 2021, 10:07 am

അന്ന് എനിക്കെതിരെ വമ്പിച്ച ഭീഷണികള്‍ ഉണ്ടായി; ഇന്ന് ഞാന്‍ പറയുന്നത് എന്റെ നിലപാടാണ്; ഫലസ്തീന്‍ ജനതയെ അനുകൂലിച്ച് അനീഷ് ജി. മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ അനീഷ് ജി. മേനോന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം നിലപാടറിയിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഇതേകാര്യം പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടപ്പോള്‍ വന്ന വിമര്‍ശനങ്ങളെയും ഭീഷണികളെയും ഓര്‍മിച്ചുകൊണ്ടായിരുന്ന നടന്‍ ഇക്കാര്യം കുറിച്ചത്.

താന്‍ ഇന്ത്യന്‍ ആണെന്നും ഗാസയെ താന്‍ പിന്തുണയ്ക്കുന്നു എന്നും അറിയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡ് കൈയ്യില്‍പിടിച്ചുകൊണ്ടുള്ള പഴയ പോസ്റ്റില്‍ നിന്നുമുള്ള ചിത്രമാണ് അനീഷ് കുറിപ്പിനൊപ്പം പങ്കുവെച്ചത്.

Iam Aneesh G Menon, Iam Human, Iam Indian, I Strongly Support Gaza എന്നെഴുതിയ ബാനര്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു അനീഷ് പങ്കുവെച്ചത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇതെന്നും അന്ന് ഇതിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും നിരവധിയായിരുന്നെന്നും വമ്പിച്ച ഭീഷിണികള്‍ വരെ ഉണ്ടായിരുന്നെന്നും അനീഷ് പറയുന്നു.

രാഷ്ട്രമോ രാഷ്ട്രീയമോ അതിര്‍ത്തിയോ അതിര്‍വരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ കത്തിയമരുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ വയ്യാതെ,
ഒന്നും ചിന്തിക്കാതെ അന്നത്തെ മാനസികാവസ്ഥയില്‍ ഇട്ടുപോയതായിരുന്നു ആ പോസ്റ്റെന്നും പക്ഷെ ഇന്ന് താന്‍ പറയുന്നത് തന്റെ നിലപാടാണെന്നും അനീഷ് ഫേസ്ബുക്കിലെഴുതി.

അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

(യുദ്ധങ്ങള്‍ ഇല്ലാതാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്..)
കുറച്ച് വര്‍ഷങ്ങള്‍ക്ക്
മുന്‍പ് ഇവിടെ പോസ്റ്റ് ചെയ്ത
ഒരു ഫോട്ടോയാണ് ഇത്..
അനുകൂലിച്ചവരും
പ്രതികൂലിച്ചവരും നിരവധിയായിരുന്നു.
‘വമ്പിച്ച ഭീഷിണികള്‍’
വരെ ഉണ്ടായിരുന്നു..
രാഷ്ട്രമോ രാഷ്ട്രീയമോ
അതിര്‍ത്തിയോ അതിര്‍വരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ കത്തിയമാരുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ വയ്യാതെ,
ഒന്നും ചിന്തിക്കാതെ
അന്നത്തെ മാനസികാവസ്ഥയില്‍
ഇട്ടുപോയതായിരുന്നു
ആ പോസ്റ്റ്.
പക്ഷെ ഇന്ന് ഞാന്‍ പറയുന്നത് എന്റെ നിലപാടാണ്…

I Strongly Support PALESTINE

Content Highlight: Actor Aneesh G Menon Support Palestine

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more