| Thursday, 3rd May 2018, 11:59 am

നടന്‍ അനീഷ് ജി മേനോന് വാഹനാപകടത്തില്‍ പരിക്ക്; അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നടന്‍ അനീഷ് ജി മേനോന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ തൃശൂര്‍- കുറ്റിപ്പുറം ദേശീയപാതയില്‍ കാലടിത്തറയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. അനീഷ് സഞ്ചരിച്ചിരുന്ന കാറും കാളച്ചാലില്‍നിന്ന് എടപ്പാള്‍ ഭാഗത്തേക്കുവന്ന പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു.


Also Read സ്മൃതി ഇറാനി, ഇതൊരു ദേശീയ നാണക്കേടാണ്; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ വിലയെന്തെന്നറിയാത്ത താങ്കളില്‍ നിന്നും അത് സ്വീകരിക്കുന്നതിനേക്കാള്‍ ഭേദം ബഹിഷ്‌കരിക്കുന്നതാണ്: ഡോ. ബിജു


എറണാകുളത്തേക്കുള്ള യാത്രാ മധ്യേയായിരുന്നു അപകടം. കൈകള്‍ക്കും കാലിനും പരിക്കേറ്റ അനീഷ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.

അപകടത്തില്‍ അനീഷ് സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകട വിവരം അനീഷ് തന്നെയാണ് ഫേസ്ബുക്ക് വഴി പങ്ക് വെച്ചത്. സീറ്റ് ബെല്‍റ്റും എയര്‍ബാഗും ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് താനിന്നും ജീവിച്ചിരിക്കുന്നതെന്നും അനീഷ് പറഞ്ഞു.

അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ഇന്നലെ രാവിലെ എടപ്പാള്‍- ചങ്ങരംകുളം ഹൈവേയില്‍ വെച്ച് എന്റെ കാര്‍ ഒരു “ആക്സിഡന്റ്”ല്‍ പെട്ടു!
വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോള്‍ ഇടതു സൈഡില്‍ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന്
“u turn” ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു
അത്യാവശ്യം സ്പീഡ് ഉണ്ടായിരുന്നത്‌കൊണ്ട് മാക്‌സിമം ചവിട്ടി നോക്കിയിട്ടും കിട്ടിയില്ല..ഇടിച്ചു “കാര്‍ ടോട്ടല്‍ ലോസ്” ആയി.
“സീറ്റ് ബെല്‍റ്റും എയര്‍ബാഗും” ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്.
ആ “പിക്കപ്പ്” ന് പകരം
ഒരു “ബൈക്ക്/ഓട്ടോ” ആയിരുന്നു ആ വളവില്‍ അപകടപരമായ രീതിയില്‍ “u turn” ചെയ്തിരുന്നത് എങ്കില്‍… ഓര്‍ക്കാന്‍ കൂടെ പറ്റുന്നില്ല!
…പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടില്‍ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ് പ്രത്യേകിച്ചു- “സൂപ്പര്‍ ബൈക്ക്”- യാത്രികര്‍…
നമ്മുടെ അനുഭവങ്ങള്‍ ആണ് ഓരോന്നും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്..
*വേഗത കുറക്കുക.
*ഹെല്‍മെറ്റ് /സീറ്റ്ബെല്‍റ്റ് ശീലമാക്കുക.
*ശ്രദ്ധയോടെ ഡ്രൈവ് ചെയുക.
ഓരോ ജീവനും വലുതാണ്.
ഇതോടൊപ്പം ചില “ചങ്ങരംകുളം സ്വദേശികളുടെ പേരുകള്‍ കൂടെ പറയാം..
എടപ്പാള്‍-ചങ്ങരംകുളം റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ ഈ പേരുകള്‍ ഓര്‍ത്ത് വെക്കുക.. ഉപകാരപ്പെടും.
– ആന്‍സര്‍, സാലി, പ്രസാദ്, ഉവൈസ് .. കൂടെ വളാഞ്ചേരി സൈഫു പാടത്ത്.
സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്‌നേഹികളായ യുവാക്കള്‍ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
“ഓരോ ജീവനും വലുതാണ്”
– അനീഷ് ജി മേനോന്‍.

 

We use cookies to give you the best possible experience. Learn more