| Thursday, 21st November 2024, 9:49 pm

നടനും അധ്യാപകനുമായ അബ്ദുള്‍ നാസര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നടനും അധ്യാപകനുമായ അബ്ദുള്‍ നാസര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലാണ് വണ്ടൂര്‍ സ്വദേശിയായ അബ്ദുള്‍ നാസര്‍ അറസ്റ്റിലായത്.

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിക്കുകയായിരുന്നു. വീട്ടുകാരാണ് വണ്ടൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത നാസറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം നാളെ (വെള്ളിയാഴ്ച്ച) കോടതിയില്‍ ഹാജരാക്കും.

ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി തുടങ്ങിയ പല പ്രമുഖ മലയാള സിനിമകളിലും സീരിയലുകളിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlight: Actor and teacher Abdul Nasser arrested in POCSO case

We use cookies to give you the best possible experience. Learn more