| Saturday, 9th January 2021, 7:15 pm

ഥാര്‍ സ്വന്തമാക്കി വിജയ് ബാബുവും; കുടുംബത്തിലെ പുതിയ അംഗമെന്ന് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ അടക്കം നിരവധി ആരാധകരുള്ള ഥാര്‍ സ്വന്തമാക്കി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. തന്റെ കുടുംബത്തിലെ പുതിയ അംഗമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഥാര്‍ വിജയ് ബാബു പരിചയപ്പെടുത്തിയത്.

നേരത്തെ സംവിധായകന്‍ ഒമര്‍ലുലു, ഗായിക സയനോര, നടന്‍ ഗോകുല്‍ സുരേഷ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും ഥാര്‍ സ്വന്തമാക്കിയിരുന്നു.

നേരത്തെ ഓഗസ്റ്റ് ഓഗസ്റ്റ് 15-ന് രണ്ടാം തലമുറ ഥാര്‍ അവതരിപ്പിച്ചപ്പോള്‍ അഭിനന്ദനവുമായി പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. ‘ഫീല്‍ ഗുഡ്’ കണക്കില്‍ പുത്തന്‍ ഥാര്‍ അടിപൊളിയാണ് എന്നായിരുന്നു ഓഗസ്റ്റ് 18-ന് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.

അടിസ്ഥാന മോഡല്‍ അത പെട്രോളിന് 9.80 ലക്ഷം മുതല്‍ ഏറ്റവും ഉയര്‍ന്ന മോഡല്‍ ആയ ഘത ഡീസലിന് 13.75 ലക്ഷം വരെയാണ് പുത്തന്‍ ഥാറിന്റെ വില.

ബോക്സി രൂപം, വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപ്, പുറകില്‍ ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ എന്നീ ഘടകങ്ങള്‍ പുതിയ ഥാര്‍ മോഡലിലും മാറ്റമില്ലാതെ തുടരുന്നുണ്ട്. നിലവില്‍ ഥാര്‍ പെട്രോള്‍ എന്‍ജിനിലും ലഭ്യമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor And producer Vijay Babu Buy new Mahindra Thar

We use cookies to give you the best possible experience. Learn more