പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി ഒരുക്കിയ പ്രാവ് ചിത്രം തിയേറ്ററില്‍ കണ്ട ശേഷം ചിത്രത്തിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ശങ്കര്‍. ചിത്രത്തിന്റെ ആദ്യ പകുതി പത്മരാജന്റെ കഥയില്‍ സഞ്ചരിക്കുകയും പുതുമ കൂട്ടിചേര്‍ത്ത രണ്ടാം പകുതിയും നന്നായിരുന്നെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അമിത് ചക്കാലക്കല്‍, മനോജ് കെ.യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, യാമി സോന, അജയന്‍ തകഴി, ജംഷീന ജമാല്‍, നിഷ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവരാണ് പ്രാവില്‍ മറ്റു വേഷങ്ങളിലെത്തിയത്. ചിത്രത്തിന്റെ നിര്‍മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്.
ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണന്‍ , സംഗീതം : ബിജി ബാല്‍ , പ്രൊഡക്ഷന്‍ ഡിസൈനര്‍ : അനീഷ് ഗോപാല്‍ , വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍ , മേക്കപ്പ് : ജയന്‍ പൂങ്കുളം, എഡിറ്റിങ് : ജോവിന്‍ ജോണ്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി കെ.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : എസ്. മഞ്ജുമോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കരുണ്‍ പ്രസാദ്, സ്റ്റില്‍സ് : ഫസ ഉള്‍ ഹഖ്, ഡിസൈന്‍സ് : പനാഷേ. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: Actor and director Shankar praised the movie pravu after watching in the theater