| Wednesday, 18th August 2021, 10:07 pm

'ഒരു പക വീട്ടല് പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല'; ഭാര്യയില്‍ നിന്ന് എട്ടിന്റെ പണിതിരികെ കിട്ടി ബേസില്‍ ജോസഫ്; വൈറല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഏറെ ആരാധകരുള്ള വ്യക്തിയാണ് ബേസില്‍ ജോസഫ്. ഇപ്പോഴിതാ തനിക്ക് കിട്ടിയ ഒരു എട്ടിന്റെ പണിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബേസില്‍.

ഉറങ്ങിക്കിടന്ന ഭാര്യയെ ബേസില്‍ ഒരു ബലൂണ്‍ പൊട്ടിച്ച് ഉണര്‍ത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഈ പണി ചീറ്റി പോയന്ന് ബേസില്‍ തന്നെ പറയുന്നുണ്ട്.

എന്നാല്‍ ഇതിന് മറുപണി ബേസിലിന്റെ ഭാര്യ എലിസബത്ത് നല്‍കുകയും ചെയ്തു. ഉറങ്ങിക്കിടന്ന ബേസിലിന്റെ തലയില്‍കൂടി വെള്ളം ഒഴിച്ചാണ് എലിസബത്ത് പകരം വീട്ടിയത്.

‘ഒരു പക വീട്ടല് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല. P.S : ഉറങ്ങി കിടക്കുന്നവരെ ഉപദ്രവിക്കരുത്. പ്രത്യേകിച്ച് സ്വന്തം ഭാര്യയെ !’ എന്ന ക്യാപ്ഷനോടെ ബേസില്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി മിന്നല്‍ മുരളി എന്ന ചിത്രവും ബേസില്‍ ഒരുക്കിയിരുന്നു.

ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് കഴിഞ്ഞ ദിവസങ്ങളിലാണ് കഴിഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor and Director Basil Joseph Funny Instagram Video With wife

We use cookies to give you the best possible experience. Learn more