Kerala News
കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 05, 02:00 am
Monday, 5th June 2023, 7:30 am

 

തൃശൂര്‍: നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ 4.30ന് കൈപ്പമംഗലം പനമ്പിക്കുന്നില്‍വെച്ചായിരുന്നു അപകടം.

വടകരയില്‍ നിന്ന് ഒരു സ്വകാര്യ ചാനലിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നടന്മാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

കാന്താരി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ സിനിമകളില്‍ കൊല്ലം സുധി വേഷമിട്ടിട്ടുണ്ട്