തിരുവനന്തപുരം: നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധിച്ചുവെന്നാണ് സംശയമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് ദിവസം വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി രോഗബാധിതനായിരിക്കുന്നത്.
നേരത്തെ വിവിധ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തില്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വം.
തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി സംസ്ഥാന നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും കഴിഞ്ഞ ദിവസം സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
ഞായറാഴ്ച ഉച്ചയോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും ഉഭയകക്ഷി ചര്‍ച്ചകളും വൈകി തുടങ്ങിയ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ അന്തിമമാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രമുഖരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമാകാത്തതും പട്ടിക വൈകുന്നതിന് കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor and BJP M P Suresh Gopi hospitalized, reports are he is affected with pneumonia