Advertisement
Kerala News
കെ.സി.ബി.സി ആസ്ഥാനത്തെത്തി സുരേഷ് ഗോപി; തെരഞ്ഞെടുപ്പുമായി സന്ദര്‍ശനത്തിന് ബന്ധമില്ലെന്ന് നടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 03, 06:22 pm
Sunday, 3rd September 2023, 11:52 pm

കൊച്ചി: കെ.സി.ബി.സി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കൊച്ചിയിലെ കേരളാ കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യലയത്തിലെത്തിയ അദ്ദേഹം വൈദികരുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന മെത്രാന്മാരൊന്നും ഈ സമയം ആസ്ഥാനത്ത് ഉണ്ടായിരുന്നില്ല.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. എന്നാല്‍ സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്നും തെരഞ്ഞെടുപ്പുമായി സന്ദര്‍ശനത്തിന് ബന്ധമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കാര്യമായി മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന അദ്ദേഹം ഭക്ഷണം കഴിച്ചുമടങ്ങുകയാണെന്നും പറഞ്ഞു.

എട്ട് മണിയോടെ കത്തോലിക്കസഭയുടെ ആസ്ഥാനത്തെത്തിയ നടന്‍ ഏകദേശം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. ഇതിന് മുമ്പ് വരാപ്പുഴ അതിരൂപത ആസ്ഥാനത്തും സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയിരുന്നു.