നടി നയന്‍താരയ്ക്കെതിരെ അസഭ്യ പരാമര്‍ശവുമായി നടന് രാധാ രവി വീണ്ടും രംഗത്ത്. ഉദയനിധി സ്റ്റാലിനുമായി നയന്‍താരയ്ക്ക് ബന്ധമുണ്ടെന്നും അതുകൊണ്ടാണ് നേരത്തെ എന്തോ പറഞ്ഞതിന്റെ പേരില്‍ തന്നെ ഡി.എം.കെയില്‍ നിന്നും പുറത്താക്കിയതെന്നും രാധ രവി പറഞ്ഞു.
നേരത്തെ നയന്‍താരയെ അപമാനിച്ച് സംസാരിച്ച സംഭവം വിവാദമായപ്പോള്‍ രാധ രവിയെ ഡി.എം.കെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടി വിട്ട് പുറത്തുവന്ന രാധ രവി ബി.ജെ.പിയില്‍ ചേരുകയായിരുന്നു. ഇപ്പോള്‍ ബി.ജെ.പിയുടെ താരപ്രചാരകനാണ് രാധ രവി.
തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ വെച്ചായിരുന്നു നയന്താരയ്ക്കെതിരെയും ഡി.എം.കെ പാര്‍ട്ടിയ്ക്കെതിരെയും രാധ രവി അസഭ്യ കമന്റുകളുമായെത്തിയത്. ‘നയന്‍താര എന്ന് പറഞ്ഞ് ഒരു നടിയില്ലേ. ഞാന്‍ അതിനെ പറ്റി ഒന്നും പറഞ്ഞിട്ടു പോലുമില്ല. എന്നാല്‍ മാധ്യമങ്ങള്‍ ഞാന്‍ എന്തോ പറഞ്ഞെന്നും പറഞ്ഞ് വലിയ വാര്‍ത്തയാക്കി.
അങ്ങനെയായിക്കോട്ടെ എന്നു പറഞ്ഞ് ഞാനും അക്കാര്യം വിട്ടു. എന്നാല്‍ ഉടനെ അവര്‍ക്ക് ആകെ ഭ്രാന്ത് പിടിച്ചു. സ്ത്രീകളെ കുറിച്ച് ഞാന്‍ എന്തോ പറഞ്ഞെന്നും പറഞ്ഞ് എന്നെ താല്‍ക്കാലികമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണെന്ന് പറഞ്ഞു. എന്തിനാണ് തല്‍ക്കാലത്തേക്ക് ആക്കുന്നേ, ഞാന്‍ സ്ഥിരമായിട്ടങ്ങ് പുറത്തുപോവുകയാണെന്ന് ഞാനും പറഞ്ഞു. ഞാനാണ് പാര്‍ട്ടി വിട്ടുവന്നത്.’
നിങ്ങളുടെ ഇത്ര വലിയ ആരാണ് നയന്‍താര? എന്താണ് അവരുമായുള്ള ബന്ധം? ഉദയനിധിക്കും നയന്‍താരയ്ക്കും എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അതിന് ഞാന്‍ എന്താണ് ചെയ്യേണ്ടത്,’ രാധ രവി പറഞ്ഞു.
രാധ രവി പ്രസംഗിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയരിക്കുന്നത്. ബി.ജെ.പിയുടെ ഈ താരപ്രചാരകന് ഇത്ര നാളായിട്ടും ഒന്നും മനസ്സിലാക്കിയിട്ടില്ലെന്നും വീണ്ടും നയന്‍താരയെ അപമാനിക്കാന്‍ എത്തിയിരിക്കുകയാണെന്നും ചിലര്‍ പറയുന്നു.
ദക്ഷിണേന്ത്യയിലെ ഇത്രയും വലിയ അഭിനേതാക്കള്‍ക്കെതിരെ പോലും ഇത്ര മോശമായി സംസാരിച്ചിട്ടും എങ്ങനെയാണ് ഇയാള്‍ക്ക് ഒരു പ്രശ്നവുമില്ലാതെ പോകാനാകുന്നതെന്നും ചിലര്‍ ചോദ്യമുന്നയിക്കുന്നു.
രാധാ രവി എന്ന വൃത്തികെട്ട മനുഷ്യനില്‍ നിന്നും ആവശ്യത്തില്‍ കൂടുതല്‍ നമ്മള് കണ്ടും കേട്ടും അനുഭവിച്ചും കഴിഞ്ഞെന്നും ഇനിയെങ്കിലും ഇയാള്‍ക്കെതിരൈ കനത്ത നടപടിയുണ്ടാകണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്.
2019ലായിരുന്നു നേരത്തെ രാധാ രവി നയന്‍താരയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. ഇതിനെതിരെ അതിരൂക്ഷമായ ഭാഷയിലായിരുന്നു നയന്‍താരയുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor and BJP leader Radha Ravi against Nayanthara again