മലയാളത്തില്‍ അവതാരകയായി തിളങ്ങിയ താരമാണ് ശില്‍പ ബാല. ആങ്കറിങ്ങിന് പുറമെ സിനിമകളിലും ശില്‍പ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ശില്‍പ ബാല, ഭാവന, സയനോര, രമ്യ നമ്പീശന്‍, മൃദുല മുരളി, ഷഫ്‌ന എന്നിവരുടെ സൗഹൃദവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. തന്റെ സൗഹൃദങ്ങളെക്കുറിച്ചും ഈ സുഹൃത്തുക്കളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും സംസാരിക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശില്‍പ.
ഗായികയും സംഗീത സംവിധായകയുമായ സയനോര ഫിലിപ്പിനെക്കുറിച്ചാണ് തമാശ രൂപേണ ശില്‍പ സംസാരിക്കുന്നത്. സയനോര പലപ്പോഴും മണ്ടത്തരങ്ങള്‍ ചെയ്യുന്ന ആളാണെന്നും രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ അറിയില്ലെന്നും ഭയങ്കര നിഷ്‌കളങ്കതയാണെന്നുമാണ് ശില്‍പ പറയുന്നത്.
”സയനോര ഫിലിപ്പിന് നമുക്ക് വേണമെങ്കില്‍ വേറെ ഒരു പേരിടാം. മണ്ടത്തരം സയനോര ഫിലിപ്പ്, എന്ന്. വെറും മണ്ടത്തരങ്ങള്‍ മാത്രം. ഉദാഹരണത്തിന് പ്രത്യേകം ഒരു സംഭവം പറയാന്‍ പറ്റത്തില്ല.
പക്ഷെ, സായയുടെ അടുത്ത് നമ്മള്‍ ഇത് ആരോടും പറയല്ലേ ട്ടോ, എന്ന് പറഞ്ഞ് ഒരു കാര്യം പറഞ്ഞാല്‍, എന്ത് വന്നാലും ഞാന്‍ ആരോടും പറയൂല, എന്ന് അവള് പറയും. പക്ഷെ, അവള്‍ക്ക് തന്നെ അറിയൂല അത് അവള്‍ ആരോടൊക്കെ പറയുന്നു എന്ന്.
പിന്നീട് ഈ കാര്യം ആരെങ്കിലും ഒക്കെ അറിഞ്ഞന്നെ് അറിയുമ്പോള്‍ ഞങ്ങള്‍ ചോദിക്കും, സായാ നീ പറഞ്ഞിരുന്നോ എന്ന്. അപ്പോള്‍, ‘ഞാന്‍ എപ്പൊ പറഞ്ഞു, എനിക്ക് തോന്നുന്നില്ല അപ്പാ’ എന്നൊക്കെ ആദ്യം പറയും. പിന്നെ, ‘എടീ, ഞാന്‍ പറഞ്ഞിരുന്നു ന്ന് തോന്നുന്ന് ട്ടാ,’ എന്ന് പറയും.
അങ്ങനത്തെ ഒരു ആളാണ്. ആക്ച്വലി അത് ഇന്നസെന്‍സാണ് സായയുടെ. ഷീ ഈസ് സോ ജെനുവിന്‍ ആന്‍ഡ് ട്രൂ ടു എവരിവണ്‍, എല്ലാവരോടും സത്യസന്ധമായാണ് പെരുമാറുന്നത്.
നമ്മളൊക്കെ ഓരോരുത്തരോടും സംസാരിക്കുമ്പോള്‍ ഫില്‍റ്റര്‍ ചെയ്യും, കുറച്ചുകൂടി ചിന്തിക്കും. പുള്ളിക്കാരി അങ്ങനെയല്ല, നോ ഫില്‍റ്റര്‍ ആണ്.
ഒരു റിയാലിറ്റി ഷോയിലേക്ക് പുള്ളിക്കാരിക്ക് ഒരു കോള്‍ വന്നപ്പോള്‍ നമ്മളാണ് പിടിച്ചുവലിച്ചത്, അയ്യോ വേണ്ട, എന്ന് പറഞ്ഞു. ആള് ഭയങ്കര നിഷ്‌കളങ്കതയോടെ ചെയ്യുന്ന ചില കാര്യങ്ങള്‍ കൊണ്ട് ആള്‍ക്ക് പണി കിട്ടിയിട്ടുണ്ട്.
നമ്മള്‍ പോയിട്ട്, എന്തിന് ഇങ്ങനെ ചെയ്തു എന്ന് ചോദിക്കുമ്പോള്‍, ‘ഞാന്‍ അറിഞ്ഞില്ലടീ, സോറിടീ, എല്ലാം അറിയാതെയാണെടീ,’ എന്ന് പറയും.
ഇപ്പൊ ആള് ഭയങ്കര ബെറ്റര്‍ ആയിട്ടുണ്ട്. മുമ്പത്തെ പോലെയല്ല. ഇപ്പോള്‍ വളരെ സൂക്ഷിച്ചും കണ്ടുമാണ് കാര്യങ്ങളൊക്കെ ചെയ്യുന്നത്. അതുകൊണ്ട് വലിയ കുഴപ്പങ്ങളൊന്നുമില്ല. കുറച്ച് മെച്യൂരിറ്റി ഒക്കെ വന്നിട്ടുണ്ട്,” ശില്‍പ ബാല പറഞ്ഞു.
ആഗതന്‍, കെമിസ്ട്രി, ഓര്‍ക്കുക വല്ലപ്പോഴും എന്നീ സിനിമകളില്‍ ക്യാരക്ടര്‍ റോളുകളില്‍ ശില്‍പ എത്തിയിട്ടുണ്ട്.
Content Highlight: Actor and anchor Shilpa Bala about singer friend Sayanora Philip