| Monday, 20th March 2023, 1:36 pm

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വേദന, സഹിക്കാന്‍ പറ്റുന്നില്ല; വാരിയെല്ലിലെ പരിക്കിന് ശേഷം പുതിയ രോഗത്തിന്റെ വേദനയെക്കുറിച്ച് അമിതാഭ് ബച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലിന്റെ ചെറുവിരലില്‍ കാലസിന്റെ (calluses) വളര്‍ച്ച കാരണം കഠിനമായ വേദന അനുഭവിക്കുകയാണെന്ന് നടന്‍ അമിതാഭ് ബച്ചന്‍. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ വാരി എല്ലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

ഈ സാഹചര്യത്തിലാണ് കാലിലെ വേദന കാരണമുള്ള ബുദ്ധിമുട്ട്. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

വാരിയെല്ലിന് പരിക്കേറ്റ് സുഖം പ്രാപിക്കുന്ന തന്റെ വീട്ടിലേക്ക് ഡോക്ടര്‍മാരെ വിളിച്ചതായി ബച്ചന്‍ തന്റെ വിശദമായ കുറിപ്പില്‍ പറഞ്ഞു. കാലസിന്റെ പൊള്ളല്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സഹിഷ്ണുതയുടെ നയം… ഒരു വേദന പരിധികളിലേക്ക് വ്യാപിക്കുമ്പോള്‍ കുറയാനുള്ള വഴി മറ്റൊന്ന് ആരംഭിക്കുക എന്നതാണ്.

വാരിയെല്ല് അതിന്റെ വേദനാജനകമായ യാത്രയില്‍ തുടരുന്നു, പക്ഷേ മറ്റൊന്ന് കാല്‍വിരലില്‍ വലിയ പ്രശ്‌നമുണ്ടാക്കുകയും വാരിയെല്ലിനെക്കാള്‍ വേദനിക്കുകയും ചെയ്യുന്നു. അങ്ങനെ വാരിയെല്ലിലെ വേദന കുറയുന്നു, ശ്രദ്ധ കാല്‍വിരലിലേക്ക് എത്തുന്നു.

കൈ തുടര്‍ച്ചയായി ഉപയോഗിക്കുന്നതിന്റെ ഫലമായി വേദന കൊണ്ട് തളര്‍ന്നു. ചൂടുവെള്ളത്തില്‍ ഇട്ടിട്ടൊന്നും ഫലമില്ല. കാലസിന്റെ വളര്‍ച്ച ഒറ്റരാത്രികൊണ്ട് വര്‍ധിക്കുന്നു. ഡോക്ടര്‍മാരെ വിളിച്ചിട്ടുണ്ട്. കാലസിന് കീഴില്‍ ഒരു കുമിളയുണ്ട്.

ഇതുവരെ കേട്ടിട്ടില്ലാത്തതോ അനുഭവിച്ചിട്ടില്ലാത്തതോ ആയ അതികഠിനമായ വേദനയാണ്. കാലസിന് താഴെയുള്ള വര്‍ധിച്ചു വരുന്ന ഭാഗം തുളച്ച് ദ്രാവകം സിറിഞ്ച് കൊണ്ട് നീക്കം ചെയ്ത് കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. ഇതിന്റെ വേദന കാരണം അതിന് മുമ്പ് ഉണ്ടായ വാരിയെല്ലിലെ വേദന ഇല്ലാതെയായി,” അദ്ദേഹം എഴുതി.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആരാധകരോട് നന്ദി പറഞ്ഞു കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം മറ്റൊരു പോസ്റ്റും പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്.

CONTENT HGHLIGHT: ACTOR AMITHAB BACHAN ABOUT HIS DISEASE

We use cookies to give you the best possible experience. Learn more