| Sunday, 29th January 2023, 11:12 pm

ദുല്‍ഖറിനെ ഔട്ട് ഓഫ് ഷേപ്പില്‍ കണ്ടിട്ടുണ്ടോ, അത് ചെയ്യാനുള്ള ഡെഡിക്കേഷനാണ് അയാളുടെ ഉള്ളിലെ ഭ്രാന്ത്: അമിത് ചക്കാലക്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് അമിത് ചക്കാലക്കല്‍ പറഞ്ഞ കാര്യങ്ങളാണ് ദുല്‍ഖറിന്റെ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ദുല്‍ഖര്‍ സല്‍മാനെ ഔട്ട് ഓഫ് ഷേപ്പില്‍ കാണാത്തത് അദ്ദേഹത്തിലെ ഡെഡിക്കേഷനാണ് കാണിക്കുന്നതെന്നാണ് അമിത് ചക്കാലക്കല്‍ പറയുന്നത്.

മമ്മൂട്ടിയുടെ മകനാണെന്ന് ഗുണം കിട്ടിയിട്ടുണ്ടെന്ന് ആളുകള്‍ പറയാറുണ്ടെന്നും എന്നാല്‍ അതിനപ്പുറം അദ്ദേഹത്തിന്റെ നിരന്തര പരിശ്രമവും സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹമുണ്ടെന്നും അമിത് പറഞ്ഞു.

‘മമ്മൂക്കയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍ അദ്ദേഹത്തിന് അതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു കാര്യം തിരിച്ച് ചോദിക്കട്ടെ. ഇന്നുവരെ ദുല്‍ഖറിനെ തടിവെച്ച് കണ്ടിട്ടുണ്ടോ. ഔട്ട് ഓഫ് ഷേപ്പില്‍ കണ്ടിട്ടുണ്ടോ. അപ്പോള്‍ അയാള്‍ എത്രത്തോളം പ്രിപ്പയര്‍ ചെയ്യുന്നുണ്ട്.

സെക്കന്റ് ഷോ വന്നിട്ട് എത്രയോ വര്‍ഷങ്ങളായി. അന്ന് മുതല്‍ ഇന്നുവരെ അയാളെ ഓഫ് ഷേപ്പില്‍ കണ്ടിട്ടുണ്ടോ…? കണ്ടിട്ടില്ല. കാരണം അദ്ദേഹം തുടര്‍ച്ചയായി പ്രിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് അയാളുടെ ഉള്ളിലെ ഭ്രാന്താണ്. അത് ചെയ്യാനുള്ള ഡെഡിക്കേഷനാണ്,” അമിത് പറഞ്ഞു.

മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോഴുള്ള അനുഭവവും മമ്മൂട്ടി നല്‍കുന്ന സപ്പോര്‍ട്ടിനെ കുറിച്ചും അമിത് സംസാരിച്ചു.

‘മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ എന്ന പരിപാടിയുടെ ഫൈനല്‍ റൗണ്ടിന്റെ ഓപ്പണിങ് എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയാണ് ഗസ്റ്റായി വരുന്നത്. അന്ന് വൈകിട്ട് കുറച്ച് നേരം മുമ്പ് സ്‌കിറ്റ് ചെയ്യാന്‍ എനിക്കൊരു വണ്‍ലൈന്‍ തന്നു.

ധനികനായ ഒരാളുടെ മകന്റെ വണ്ടി പഞ്ചറാകുന്നു എന്നൊരു വണ്‍ലൈനാണ് എനിക്ക് തന്നത്. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. അന്ന് ഞാന്‍ ആ സ്‌കിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മമ്മൂക്ക അവിടിരുന്നു ചിരിച്ചു.

അത് ഞാന്‍ ഒരിക്കലും മറക്കില്ല. അദ്ദേഹം തന്ന ആ ചിരിയിലെ കോണ്‍ഫിഡന്‍സ് നമ്മള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ മമ്മൂക്കയെ പോലൊരാള്‍ ചിരിക്കുന്നത് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല,” അമിത് പറഞ്ഞു.

content highlight: actor amit chakkalakkal about dulquer salman

We use cookies to give you the best possible experience. Learn more