| Friday, 15th September 2023, 5:22 pm

മമ്മൂക്കയുടെയും എന്റെയും ഫോട്ടോ ഒരുമിച്ച് കണ്ടപ്പോൾ ഓണവും ക്രിസ്മസും ഒരുമിച്ച് വന്ന പോലെയായിരുന്നു: അമിത് ചക്കാലക്കൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂക്കയുടെയും തന്റെയും ഫോട്ടോ ഒരുമിച്ച് വെച്ചുള്ള വാർത്ത കണ്ടപ്പോൾ തനിക്ക് ഓണവും ക്രിസ്മസും എല്ലാം കൂടെ ഒന്നിച്ചു കിട്ടിയ പോലെയായിരുന്നെന്ന് നടൻ അമിത് ചക്കാലക്കൽ. പണ്ട് വലിയ നടന്മാരെ കൊണ്ട് തന്റെ പടങ്ങളുടെ ഫസ്റ്റ് ലുക്ക് ഷെയർ ചെയ്യാൻ താൻ ബുദ്ധിമുട്ടിയിരുന്നെന്നും ഇപ്പോൾ തന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയുടേയും ദുല്ഖറും ഭാഗമാകുന്നതിൽ സന്തോഷിക്കുന്നെന്നും താരം പറഞ്ഞു. മമ്മൂട്ടിയുടെ സുഹൃത്തായ രാജശേഖരൻ നിർമാണം നിർവഹിക്കുന്ന പ്രാവാണ് അമിത്തിന്റെ പുതിയ ചിത്രം. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമിത്.

‘നേരത്തെ അനുഭവിച്ച കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. പടം ഷൂട്ട് ചെയ്ത് കഴിഞ്ഞാലുള്ള ആദ്യത്തെ ടാസ്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിടുക എന്നതാണ്. അപ്പോൾ നമ്മുടെ വഴിയിലുള്ള ആളുകളെയൊക്കെ പിടിക്കാൻ നോക്കും. ഞാൻ അഭിനയിച്ചേക്കുന്ന എല്ലാ സംവിധായകരും പ്രൊഡ്യൂസർമാരും പുതിയ ആൾക്കാരാണ്. അവർ അവരുടെ വഴിക്ക് നോക്കും. ഞങ്ങൾ മൂന്നുപേരും ഒരു കാറിൽ ചാരി നിന്ന് ആരെകൊണ്ട് ഇടീപ്പിക്കും എന്ന് പറഞ്ഞു കൊണ്ടിരിക്കും. ഓരോരുത്തരെ വിളിച്ച് നോക്കാം എന്ന് പറയുമ്പോൾ പരിചയമില്ല എന്നൊക്കെ പറഞ്ഞ് ആകെ പ്രശ്നമായിരിക്കും.

പക്ഷെ ഇവിടെ ഫസ്റ്റ് ലുക്ക് വിടുന്നത് മമ്മൂക്ക, നമ്മൾ അറിഞ്ഞു കൂടെയില്ല. ദുൽഖർ നമ്മുടെ ട്രെയ്ലർ, ടീസറും ഒക്കെ പുറത്തു വിടുന്നു. ഇതൊന്നും പോരാതെ ഈ ഓൺലൈൻ മീഡിയക്കാർ ഒരു ചെറിയ പരിപാടി ചെയ്യും. അതായത് പ്രാവ് എന്ന അമിത് ചക്കാലക്കലിന്റെ പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂക്ക പുറത്തുവിട്ടു എന്ന് പറഞ്ഞിട്ട് എന്റെ ഫോട്ടോയും ഇപ്പുറത്ത് മമ്മൂക്കയുടെ ഫോട്ടോയും വെച്ച് ഒരു സാധനം വിട്ടു. എനിക്ക് ഈ ഓണവും ക്രിസ്മസും എല്ലാം കൂടെ ഒരുമിച്ച് കിട്ടിയ പോലെയായിരുന്നു, ഞാൻ അത് വരെ സ്ക്രീൻഷോട്ട് എടുത്തിട്ട് എന്റെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമിട്ടിട്ട് ഒരു സന്തോഷം ഉണ്ട്.

ഇതിന് മുൻപൊക്കെ നമ്മൾ ആ അവസ്ഥ കിട്ടാൻ(ഇവരുടെയൊക്കെ ഒരു ഷെയർ കിട്ടാൻ) കഷ്ടപ്പെട്ടിട്ടുണ്ട്.
നമുക്ക് ജയേട്ടനാണെങ്കിലും നിവിൻ ആണെങ്കിലും ഇവരോടൊക്കെ ചോദിക്കുന്നേലും ഒരു ഇത് ഇല്ലേ. ചോദിച്ചാൽ ഇവർ ചെയ്തു തരുകയും ചെയ്യും. പക്ഷെ ചോദിച്ചിട്ട് റീപ്ലേ വരാൻ കാത്ത് നിൽക്കണം.

പക്ഷെ ഇത് ഒന്നും അറിയാതെ, വേഫേറിന്റെ സപ്പോർട്ട് കിട്ടി. അത് എനിക്ക് തോന്നുന്നു ഈ ഒരു പ്രൊഡ്യൂസറിന്റെ സിനിമയോടുള്ള ആത്മാർത്ഥത ഞങ്ങളെക്കാൾ കൂടുതൽ മമ്മൂക്കയ്ക്ക് മനസ്സിലാവും. ആ സ്നേഹമാണ് നമ്മൾ എല്ലാവരും അനുഭവിച്ചത്. സ്റ്റാറ്റസ് ഒക്കെ ഇട്ടിട്ട് കണ്ടില്ലെടാ എന്നൊക്കെ ചോദിക്കുന്നത് മനസ്സിൽ തട്ടിയാണ്.

ഈ പടം ഇദ്ദേഹം പ്രൊഡ്യൂസ് ചെയ്തത് കൊണ്ട് വേറൊരാൾക്കും കിട്ടാത്ത ഒരുപാട് ഗുണങ്ങൾ കിട്ടിയിട്ടുണ്ട്. അത് ഞാൻ നന്നായി ഉപയോഗിച്ചാൽ എനിക്ക് ഗുണപ്പെടും, ഇതിൽ വർക്ക് ചെയുന്നവരൊക്കെ അവരുടെ ബെസ്റ്റ് കൊടുത്തിട്ടുണ്ടെങ്കിൽ ഗുണപ്പെടും. കൊടുത്തിട്ടില്ലെങ്കിൽ നമ്മൾ തന്നെ അനുഭവിക്കണം,’ അമിത് പറഞ്ഞു.

Content Highlight: Actor Amit Chakalakal said that when he saw the news of his and Mammooka’s photo together, he felt like he got Onam and Christmas all together

We use cookies to give you the best possible experience. Learn more