മമ്മൂക്കയുടെയും തന്റെയും ഫോട്ടോ ഒരുമിച്ച് വെച്ചുള്ള വാർത്ത കണ്ടപ്പോൾ തനിക്ക് ഓണവും ക്രിസ്മസും എല്ലാം കൂടെ ഒന്നിച്ചു കിട്ടിയ പോലെയായിരുന്നെന്ന് നടൻ അമിത് ചക്കാലക്കൽ. പണ്ട് വലിയ നടന്മാരെ കൊണ്ട് തന്റെ പടങ്ങളുടെ ഫസ്റ്റ് ലുക്ക് ഷെയർ ചെയ്യാൻ താൻ ബുദ്ധിമുട്ടിയിരുന്നെന്നും ഇപ്പോൾ തന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയുടേയും ദുല്ഖറും ഭാഗമാകുന്നതിൽ സന്തോഷിക്കുന്നെന്നും താരം പറഞ്ഞു. മമ്മൂട്ടിയുടെ സുഹൃത്തായ രാജശേഖരൻ നിർമാണം നിർവഹിക്കുന്ന പ്രാവാണ് അമിത്തിന്റെ പുതിയ ചിത്രം. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമിത്.
‘നേരത്തെ അനുഭവിച്ച കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. പടം ഷൂട്ട് ചെയ്ത് കഴിഞ്ഞാലുള്ള ആദ്യത്തെ ടാസ്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിടുക എന്നതാണ്. അപ്പോൾ നമ്മുടെ വഴിയിലുള്ള ആളുകളെയൊക്കെ പിടിക്കാൻ നോക്കും. ഞാൻ അഭിനയിച്ചേക്കുന്ന എല്ലാ സംവിധായകരും പ്രൊഡ്യൂസർമാരും പുതിയ ആൾക്കാരാണ്. അവർ അവരുടെ വഴിക്ക് നോക്കും. ഞങ്ങൾ മൂന്നുപേരും ഒരു കാറിൽ ചാരി നിന്ന് ആരെകൊണ്ട് ഇടീപ്പിക്കും എന്ന് പറഞ്ഞു കൊണ്ടിരിക്കും. ഓരോരുത്തരെ വിളിച്ച് നോക്കാം എന്ന് പറയുമ്പോൾ പരിചയമില്ല എന്നൊക്കെ പറഞ്ഞ് ആകെ പ്രശ്നമായിരിക്കും.
പക്ഷെ ഇവിടെ ഫസ്റ്റ് ലുക്ക് വിടുന്നത് മമ്മൂക്ക, നമ്മൾ അറിഞ്ഞു കൂടെയില്ല. ദുൽഖർ നമ്മുടെ ട്രെയ്ലർ, ടീസറും ഒക്കെ പുറത്തു വിടുന്നു. ഇതൊന്നും പോരാതെ ഈ ഓൺലൈൻ മീഡിയക്കാർ ഒരു ചെറിയ പരിപാടി ചെയ്യും. അതായത് പ്രാവ് എന്ന അമിത് ചക്കാലക്കലിന്റെ പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂക്ക പുറത്തുവിട്ടു എന്ന് പറഞ്ഞിട്ട് എന്റെ ഫോട്ടോയും ഇപ്പുറത്ത് മമ്മൂക്കയുടെ ഫോട്ടോയും വെച്ച് ഒരു സാധനം വിട്ടു. എനിക്ക് ഈ ഓണവും ക്രിസ്മസും എല്ലാം കൂടെ ഒരുമിച്ച് കിട്ടിയ പോലെയായിരുന്നു, ഞാൻ അത് വരെ സ്ക്രീൻഷോട്ട് എടുത്തിട്ട് എന്റെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമിട്ടിട്ട് ഒരു സന്തോഷം ഉണ്ട്.