| Thursday, 28th January 2021, 10:13 pm

ചന്ദന കള്ളക്കടത്തുകാരന്‍ പുഷ്പയായി അല്ലു അര്‍ജുന്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളികളുടെ പ്രിയ താരമാണ് അല്ലു അര്‍ജുന്‍. മറ്റൊരു തെലുങ്ക് നടനും അല്ലു അര്‍ജുനോളം സ്വീകാര്യത മലയാളത്തില്‍ ലഭിച്ചിട്ടില്ല. ഇപ്പോഴിതാ അല്ലു ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിന് ശേഷം അല്ലു അര്‍ജുന്‍ അഭിനയിച്ച പുഷ്പ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗസ്റ്റ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കരിയറിലെ തന്നെ ബ്രേക്കിംഗ് ചിത്രമായിരിക്കും പുഷ്പ എന്നാണ് അല്ലു ആരാധകര്‍ വിലയിരുത്തുന്നത്. ചന്ദനകടത്തുകാരന്‍ പുഷ്പയായിട്ടാണ് അല്ലു ചിത്രത്തില്‍ എത്തുന്നത്. സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Allu Arjun new movie  Pushpa, a sandalwood smuggler; Release date announced

We use cookies to give you the best possible experience. Learn more