| Wednesday, 15th March 2023, 6:05 pm

മമ്മൂക്കയേക്കാള്‍ എത്രയോ ചെറുപ്പമാണ് ഞാന്‍, പക്ഷെ അദ്ദേഹത്തിന്റെ അച്ഛനായിട്ട് രണ്ട് സിനിമകളില്‍ അഭിനയിച്ചു: അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയേക്കാള്‍ ഒരുപാട് പ്രായം കുറഞ്ഞ വ്യക്തിയാണ് താനെന്ന് നടന്‍ അലന്‍സിയര്‍. പ്രായം കുറഞ്ഞ താന്‍ അദ്ദേഹത്തിന്റെ അച്ഛനായി രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു.

മമ്മൂട്ടി സ്വന്തം ശരീരത്തെ ഒരു നടനെന്ന രീതിയില്‍ സൂക്ഷിക്കുന്നുണ്ടെന്നും തനിക്കും അങ്ങനെ സൂക്ഷിക്കാന്‍ അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരു ആക്ടറിന്റെ മീഡിയം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ശരീരമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂക്ക. മമ്മൂക്കയേക്കാള്‍ എത്രയോ ചെറുപ്പമാണ് ഞാന്‍. പക്ഷെ അദ്ദേഹത്തിന്റെ അച്ഛനായിട്ട് ഞാന്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചു.

എന്റെ ബോഡി ഞാന്‍ മെയിന്റേന്‍ ചെയ്യാത്തുകൊണ്ടാണ് അങ്ങനെ അഭിനയിക്കേണ്ടി വന്നത്. പക്ഷെ അത്രയും പ്രായമുള്ള മനുഷ്യനായിട്ട് അഭിനയിക്കണമെങ്കില്‍ എനിക്ക് ബോഡി വേണം. അങ്ങനെയുമുണ്ട്.

ഒന്ന് സ്വന്തം ശരീരത്തെ ഒരു നടനെന്ന രീതിയില്‍ സൂക്ഷിക്കുകയും മറ്റൊന്ന് അവനവന്റെ ജീവിതം പോലെ ആയിക്കോട്ടെയെന്ന് വെച്ചിട്ട് വേര്‍തിരിക്കുകയും ചെയ്യുകയാണ്. എനിക്ക് വേണമെങ്കില്‍ എന്റെ ശരീരം സൂക്ഷിക്കാം. പണ്ട് നാടകം കളിക്കുമ്പോള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നില്ല.

എന്റെ അലസത കൊണ്ടും അസംബന്ധ ജീവിതം കൊണ്ടുമെല്ലാം ആകാം ശരീരത്തെ വെറുതെ വിടുന്നത്. പ്രായത്തെ മറികടന്നു പോകുന്നവനാണ് കടല് കടന്ന് പോകുന്ന സഞ്ചാരി,” അലന്‍സിയര്‍ പറഞ്ഞു.

content highlight: actor alencier about mammootty

Latest Stories

We use cookies to give you the best possible experience. Learn more