| Monday, 8th March 2021, 9:52 am

കൊടിയും തോരണവും കെട്ടി ലക്ഷ്മണ സേനയുടെ പ്രചരണം; ഫ്‌ളക്‌സില്‍ അലന്‍സിയറും; ഇതേത് പാര്‍ട്ടിയെന്ന് ആലപ്പുഴക്കാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സജീവമായി നടക്കുന്നതിനിടെയാണ് കൊടിയും തോരണവും സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയുമായി ഒരു പാര്‍ട്ടി പ്രചരണത്തിനിറങ്ങിയത്.

കലവൂര്‍ ബര്‍ണാഡ് ജംഗ്ഷനിലൂടെ ആദ്യം കടന്നുപോയവര്‍ക്കൊന്നു ഇതേത് പാര്‍ട്ടിയുടെ പ്രചരണമാണെന്ന് മനസിലായില്ല.

തോരണത്തിന്റെയും കൊടിയുടെയും നിറം നോക്കിയിട്ടും സംഗതി പിടികിട്ടിയില്ല. പിന്നെയാണ് ഷൂട്ടിങ്ങ് ഒരുക്കങ്ങളും ഫ്‌ളക്‌സ് ബോര്‍ഡില്‍ നടന്‍ അലന്‍സിയറിന്റെ ചിത്രങ്ങളും കാണുന്നത്.

ലക്ഷ്മണ സേന എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ പാര്‍ട്ടിയുടെ പേരായി എഴുതിവെച്ചിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് പാര്‍ട്ടി തോരണം കെട്ടിയ ഇടത്ത് അനേകം ആളുകള്‍ കൂടിയതോടെ പലരും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ബഹളമാണ് ആലപ്പുഴയില്‍ നടക്കുന്നതെന്ന് ചിന്തിച്ചു.

എന്നാല്‍ തീര്‍പ്പ് എന്ന സിനിമയുടെ ഭാഗമായാണ് ദേശീയപാതയില്‍ കലവൂര്‍ ബര്‍ണാഡ് ജംഗ്ഷനില്‍ ഈ ഒരുക്കങ്ങളെല്ലാം സജ്ജീകരിച്ചിരുന്നത്.

കമ്മാര സംഭവത്തിന് ശേഷം തിരക്കഥാകൃത്ത് മുരളീഗോപിയും സംവിധായകന്‍ രതീഷ് അമ്പാട്ടും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് തീര്‍പ്പ്. സൈജു കുറുപ്പ്, വിജയ് ബാബു, സിദ്ദിഖ്, മാമുക്കോയ, ഇഷാ തല്‍വാര്‍, ഹന്ന റെജി കോശി, ശ്രീലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സൈജു കുറുപ്പ്, ഹന്ന റെജി കോശി, ഇഷ തല്‍വാര്‍ എന്നിവരാണ് ആലപ്പുഴയില്‍ ചിത്രീകരണത്തിന്റെ ഭാഗമായി എത്തിയത്. ചിത്രത്തിന്റെ ബാക്കി ഭാഗം കൊച്ചിയിലാണ് ചിത്രീകരിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Alancier noted in Laskshamana Sena’s Poster as part of the film Theerppu

We use cookies to give you the best possible experience. Learn more