Advertisement
Movie Day
കൂടെ അഭിനയിച്ചതില്‍ ക്രഷ് തോന്നിയ നായിക ആര്; കിടിലന്‍ മറുപടി നല്‍കി അജു വര്‍ഗ്ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 24, 08:37 am
Thursday, 24th June 2021, 2:07 pm

കൊച്ചി: കുറഞ്ഞകാലയളവില്‍ മലയാളത്തില്‍ തന്റേതായ ഇടം നേടിയ നടനാണ് അജു വര്‍ഗ്ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയ അജു പിന്നീട് അഭിനയിച്ച ചിത്രങ്ങളെല്ലാം മലയാളികള്‍ നെഞ്ചിലേറ്റിയിരുന്നു.

ഹ്യൂമറും സീരിയസ്സ് റോളുകളും തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച നടന്‍ കൂടിയാണ് അജു. ഈയടുത്ത് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അജു നല്‍കിയ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു.

സിനിമയില്‍ അഭിനയിച്ചപ്പോള്‍ ക്രഷ് തോന്നിയ നായിക ആരാണെന്ന ചോദ്യത്തിന് അജു നല്‍കിയ രസകരമായ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘അങ്ങനെയാരുമില്ല. എനിക്ക് എവിടുന്നാ നായിക കഥാപാത്രങ്ങള്‍ കിട്ടിയിട്ടുള്ളത്. അപ്പുറത്ത് നില്‍ക്കുന്നയാളുടെ നായിക കഥാപാത്രത്തെക്കണ്ട് എനിക്ക് ഇന്‍ഫാക്ച്വേഷന്‍ തോന്നിയിട്ട് എന്ത് കാര്യം?(ചിരിക്കുന്നു). പിന്നെ മനസ്സില്‍ തോന്നിയതാണെങ്കില്‍ കുറെ പേരോട് തോന്നിയിട്ടുണ്ട്.

ഏറ്റവും ആദ്യം അങ്ങനൊരു ക്രഷ് തോന്നിയത് ആരോടാണ് എന്ന ചോദ്യത്തിന് സിനിമയില്‍ വരുന്നതിന് മുമ്പേ തന്നെ മംമ്ത മോഹന്‍ദാസിനോട് ക്രഷ് ഉണ്ടായിരുന്നുവെന്ന് അജു പറഞ്ഞു.

‘സിനിമയില്‍ വരുന്നതിന് മുമ്പ് ആണെങ്കില്‍ മംമ്ത മോഹന്‍ദാസിനോട് ഇന്‍ഫാക്‌ച്വേഷന്‍ ഉണ്ടായിരുന്നു. വളരെ വ്യത്യസ്തമായ ലുക്കും ആറ്റിറ്റിയൂഡുമായിരുന്നു മംമ്തയുടേത്.

അതൊരു ആരാധന തന്നെയാണ്. മംമ്തയോടൊപ്പം വര്‍ക്ക് ചെയ്തപ്പോഴും ഞാന്‍ ഇക്കാര്യം അവരോട് പറഞ്ഞിട്ടുണ്ട്. വളരെ ഇഷ്ടമാണ് മംമ്തയോടൊപ്പം വര്‍ക്ക് ചെയ്യാന്‍,’ അജു വര്‍ഗ്ഗീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actor Aju Varghese Funny Reply