ജയലളിതയുമായി ഏറെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന നടനാണ് അജിത്. സ്വന്തം മകനെ പോലെയാണ് ജയലളിത തന്നെ സ്‌നേഹിക്കുന്നതെന്ന് വിവിധ അഭിമുഖങ്ങളില്‍ അജിത് വെളിപ്പെടുത്തിയിട്ടുണ്ട്.
തമിഴ്‌നാട്: ജയലളിതയുടെ മരണത്തിന് പിന്നാലെ അവരുടെ പിന്‍ഗാമി ആരാകുമെന്ന അഭ്യൂഹം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ജയയുടെ പിന്‍ഗാമി തമിഴ് സൂപ്പര്‍സ്‌റായ അജിത് ആകുമെന്ന അഭ്യൂഹങ്ങളായിരുന്നു ഏതാനും ദിവസങ്ങളായി ഉയര്‍ന്നിരുന്നത്. എന്നാല്‍ ഇക്കാര്യം ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ബള്‍ഗേറിയയില്‍ ഷൂട്ടിങ് ഉണ്ടായിരുന്ന അജിത് അവിടുത്തെ ഷൂട്ടിങ് അവസാനിപ്പിച്ച് ചെന്നൈയിലേക്ക് മടങ്ങിയതായാണ് വിവരം. ജയലളിതയുടെ പിന്‍ഗാമി ആരാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇതെന്ന് ശ്രദ്ധേയമാകുന്നത്.
അജിതിനെ പിന്‍ഗാമിയാക്കാന്‍ ജയലളിത നേരത്തെ തീരുമാനിച്ചിരുന്നതായി അണ്ണാ ഡി.എം.കെ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. തന്റെ വിശ്വസ്തര്‍ക്ക് ജയലളിത എഴുതി നല്‍കിയ വില്‍പ്പത്രത്തില്‍ അജിതിനെ പിന്‍ഗാമിയാക്കണമെന്ന് പറയുന്നതായും സൂചനയുണ്ടായിരുന്നു.
ജയലളിത ആശുപത്രിയില്‍ കഴിയുന്ന സമയത്ത് തന്നെ അജിതിനെ പിന്‍ഗാമിയാക്കാന്‍ തീരുമാനിച്ചിരുന്നതായി ഒരു കന്നഡ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജയലളിതയുമായി ഏറെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന നടനാണ് അജിത്. സ്വന്തം മകനെ പോലെയാണ് ജയലളിത തന്നെ സ്‌നേഹിക്കുന്നതെന്ന് വിവിധ അഭിമുഖങ്ങളില്‍ അജിത് വെളിപ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടി അണികള്‍ക്കിടയിലും അജിത് പ്രിയങ്കരനാണ്. അജിത് ഭരണനേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതുവരെയാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരുകയെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബള്‍ഗേറിയയിലെ ഷൂട്ടിങ്ങിനിടെയാണ് അജിത് ജയലളിതയുടെ മരണവാര്‍ത്ത് അറിയുന്നത്. ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അജിത് പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. ജയലളിതയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ച് പ്രതീക്ഷയോടെ കാത്തിരിക്കവേ എത്തിയ മരണവാര്‍ത്ത തന്നെ ഞെട്ടിച്ചെന്നും അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കെട്ടെയെന്നും അജിത് പറഞ്ഞിരുന്നു.
അമ്മയുടെ മരണത്തില്‍ തമിഴ്‌നാട്ടിലെ ജനതയോടും അണ്ണാഡി.എം.കെ പ്രവര്‍ത്തകരോടുമുള്ള അഗാതമായ ദു:ഖം രേഖപ്പെടുത്തുന്നെന്നും നിരവധി പോരാട്ടങ്ങള്‍ നയിച്ച് ഴര്‍ നമ്മുടെ കാലഘട്ടത്തിലെ തലയെടുപ്പുള്ള നേതാവായി നിലകൊണ്ടെന്നും അജിത് കുറിപ്പില്‍ വ്യക്തമാക്കിയിരു്‌നനു.