| Thursday, 17th December 2020, 9:56 pm

അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രു സ്വന്തമാക്കി. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് ഗിന്നസ് പക്രു(അജയകുമാര്‍) അവാര്‍ഡ് കരസ്ഥമാക്കിയത്.

മൂന്ന് അവാര്‍ഡുകളാണ് ഇളയരാജ സ്വന്തമാക്കിയത്. ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്‌കോര്‍ നിര്‍വഹിച്ച രതീഷ് വേഗയും പശ്ചാത്തലസംഗീതത്തിന് അവാര്‍ഡ് കരസ്ഥമാക്കി. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ഇതാദ്യമായല്ല അജയകുമാറിനെത്തേടി പുരസ്‌കാരങ്ങളെത്തുന്നത്. 2018 ഏപ്രിലില്‍ താരത്തെ തേടിയെത്തിയത് മൂന്ന് അവാര്‍ഡുകളായിരുന്നു.

യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം പുരസ്‌കാരം, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ എ്ന്നീ മൂന്ന് അവാര്‍ഡുകളാണ് പക്രു ഒരുദിവസം തന്നെ ഏറ്റുവാങ്ങിയത്.

2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ തേടി ആദ്യമെത്തിയത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡാണ്.

ശാരീരിക വൈകല്യങ്ങളില്‍ തളച്ചിടാതെ ജീവിതത്തില്‍ മുന്നേറുവാനുള്ള പ്രചോദനമായി തന്റെ നേട്ടം മാറുമെന്നാണ് പ്രതീക്ഷയെന്ന് അവാര്‍ഡ് സ്വീകരിച്ച വേളയില്‍ ഗിന്നസ് പക്രു പറഞ്ഞിരുന്നു.

അത്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Actor  Ajayakumar Selected As Best Actor Award In Ahemedabad Film Festival

Latest Stories

We use cookies to give you the best possible experience. Learn more