| Monday, 15th March 2021, 5:19 pm

സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയില്‍; ജന്മദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആദിവി; ഫസ്റ്റ് വീഡിയോ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

26/11 നായകനായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജന്മദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സന്ദീപിന്റെ ജീവിതം അവതരിപ്പിക്കുന്ന മേജര്‍ സിനിമയിലെ നായകന്‍ ആദിവി ശേഷ്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലീമ്പ്‌സും പുറത്തുവിട്ടു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജന്മവാര്‍ഷികത്തിലാണ് സന്ദീപിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മേജര്‍ എന്ന ചിത്രത്തിന്റെ വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

എല്ലാ വര്‍ഷവും മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജന്മവാര്‍ഷികത്തിന് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ആളുകള്‍ക്ക് ഒരു മൈക്രോ സൈറ്റ് ആരംഭിച്ചു, അവരുടെ ചിന്തകള്‍ മാത്രമല്ല, അദ്ദേഹത്തെ ഓര്‍മ്മിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഈ സൈറ്റില്‍ പങ്ക് വെയ്ക്കും.

26/11 ആക്രമണത്തിലെ വീരോചിതമായ ത്യാഗത്തിനും ധീരതയ്ക്കും ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ ഓര്‍ക്കുന്നു, പക്ഷേ അതുവരെ അദ്ദേഹം എങ്ങനെ തന്റെ ജീവിതം നയിച്ചു എന്ന് പലര്‍ക്കും അറിയില്ല. മേജര്‍ തന്റെ ജീവിത ശൈലി ആഘോഷിക്കുന്നു, അവന്റെ ത്യാഗം മാത്രമല്ല. ഒരു ജന്മദിനത്തില്‍ ഒരു മകനെ, ഒരു സുഹൃത്തിനെ, ഒരു പട്ടാളക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ ഓര്‍മ്മിക്കുന്നത്, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ധാര്‍മ്മികതയെയും ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ‘ എന്ന് ചിത്രത്തിലെ നായകന്‍ ആയ ആദിവി ശേഷ് പറഞ്ഞു.

ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.

നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്‌സ്’ എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് വിഡീയോയില്‍ പറഞ്ഞിരുന്നു.

2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ ഉണ്ണികൃഷ്ണന്‍.

പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

‘ഗൂഡാചാരി’ ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2021 ലോകവ്യാപകമായി സമ്മര്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Adivi Shesh, the hero of the movie Major, based on Major Sandeep Unnikrishnan life, pays homage to Major Sandeep Unnikrishnan’s birthday

We use cookies to give you the best possible experience. Learn more