കൊല്ലം: സീരിയല്‍ താരം അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ജയന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ആദിത്യന്‍ ചൊവ്വാഴ്ച ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നുതന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നല്‍കിയ പരാതിയില്‍ ചവറ പൊലീസാണ് കേസെടുത്തത്.