പ്രണവ് നായകനായ ഹൃദയം റിലീസിനൊരുങ്ങുകയാണ്. നീണ്ട ഒരിടവേളയ്ക്ക് ശേഷമുള്ള പ്രണവിന്റെ മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍.
ഹൃദയത്തിലെ ആദ്യഗാനമായ ദര്‍ശനയിലെ പ്രണവിന്റെ പ്രകടനത്തേയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രണവിന്റെ വിനയത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമൊക്കെ നേരത്തേയും പല താരങ്ങളും പല അവസരങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ പൊതുവെ ഷൈ ആയ പ്രണവിന്റെ മറ്റൊരു മുഖം കണ്ടതിനെ കുറിച്ചും പ്രണവ് എന്ന വ്യക്തിയോട് തനിക്ക് തോന്നിയ ബഹുമാനത്തെ കുറിച്ചുമെല്ലാം പറയുകയാണ് നടന്‍ അഭിഷേക് രവീന്ദ്രന്‍. പ്രണവിനൊപ്പം 21ാം നൂറ്റാണ്ടില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് അഭിഷേക് പങ്കുവെച്ചത്.
പേഴ്‌സണലി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് പ്രണവ്. അയാളെപ്പോലെ ആവണമെന്ന് തോന്നിക്കുന്ന ഒരുപാട് ഗുണങ്ങളുള്ള മനുഷ്യനാണ്. പത്ത് മിനുട്ട് പ്രണവിനോട് സംസാരിച്ചാല്‍ നമ്മള്‍ അഹങ്കാരിയാണെന്ന് തോന്നുന്ന രീതിയിലുള്ള സ്വഭാവ സവിശേഷത ഉള്ളയാളാണ് പ്രണവ്.
അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ പറ്റിയത് വലിയ സന്തോഷമാണ്. ഒട്ടും ഫേക്ക് അല്ലാത്ത, കള്ളത്തരം കാണിക്കാത്ത, നമ്മളെ സുഖിപ്പിക്കാനായി ഒന്നും പറയാത്ത നമ്മള്‍ സുഖിപ്പിച്ചു പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറല്ലാത്ത ആളാണ് പ്രണവ്. എന്നെ സംബന്ധിച്ച് അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിങ് ഒരു അനുഭവം തന്നെയായിരുന്നു.
നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്. നമ്മള്‍ ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുണ്ട്. എന്നാല്‍ പ്രണവിന്റെ കൈയില്‍ ഒരു ഗിറ്റാര്‍ ഉണ്ടെങ്കില്‍, പ്രണവ് ഒരു കംഫര്‍ട്ടബിള്‍ സ്‌പേസില്‍ ആണെങ്കില്‍ പെട്ടെന്ന് ആ ക്രൗഡിനെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. മലയാളികള്‍ക്കിടയില്‍ ഒരുപക്ഷേ, ലാല്‍ സാറിന്റെ മകന്‍ എന്നുള്ളതുകൊണ്ട് ഒന്നു പതുങ്ങിയിരിക്കുന്നതാണ്.
ഗോവയില്‍ ഷൂട്ട് നടക്കുന്നതിനിടെ കുറേ വിദേശികളൊക്കെ ഇരിക്കുന്ന സമയത്ത് പ്രണവിന്റെ മറ്റൊരു ഫേസ് കണ്ടിട്ടുണ്ട്. പ്രണവ് പെട്ടെന്ന് തന്നെ ഗിറ്റാര്‍ ഒക്കെ എടുത്ത് ചുറ്റുമുള്ള ഫോറിനേഴ്‌സെല്ലാം തന്നിലേക്ക് അട്രാക്ടഡ് ആകുന്ന രീതിയിലുള്ള പെര്‍ഫോമന്‍സ് ചെയ്യുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
നമ്മള്‍ ശ്രദ്ധിക്കാന്‍ വേണ്ടി ഒരാള്‍ ഒരു കാര്യം ചെയ്യുന്നത് നമുക്ക് മനസിലാകും. നമ്മള്‍ മലയാളികള്‍ ഭയങ്കര ബുദ്ധിയുള്ളവരാണല്ലോ. നമ്മള്‍ കാണാന്‍ വേണ്ടി ഒരാള്‍ ഒരു കാര്യം ചെയ്യുന്നതും അയാള്‍ അറിഞ്ഞു ചെയ്യുന്നതും തമ്മില്‍ ഭയങ്കര വ്യത്യാസം ഉണ്ട്. അത്തരത്തിലുള്ള ഒരു പാട് സന്ദര്‍ഭങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുണ്ട്, അഭിഷേക് പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Abhishek About Pranav Mohanlal