ബേസില്‍ ഇല്ലായിരുന്നെങ്കില്‍ ഷൂട്ടിനിടക്ക് ഞാന്‍ ഡീസല്‍ കുടിച്ചേനേ, അപ്പോള്‍ തന്നെ വഴക്ക് പറഞ്ഞു: അഭിരാം രാധാകൃഷ്ണൻ
ബേസിൽ ജോസഫ് തന്റെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്ന് നടൻ അഭിരാം രാധാകൃഷ്ണൻ. എങ്കിലും ചന്ദ്രികേ സിനിമയുടെ ലൊക്കേഷനിൽ വെച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അഭിരാം. ഈ പടത്തിൽ വെച്ച് താൻ കഴിക്കേണ്ടിരുന്ന ഡ്രിങ്സിന് പകരം ഡീസൽ കൊണ്ടുവെച്ചപ്പോൾ ബേസിൽ അത് എടുത്ത് മാറ്റിയെന്നും അഭിരാം പറഞ്ഞു. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. പാച്ചുവിൻറെ അത്ഭുദ വിളക്ക്, ഉണ്ട, ജാക്സൺ ബസാർ യൂത്ത്, കൂമൻ, മൈക്ക്, പത്രോസിന്റെ പടങ്ങൾ, ഭൂതകാലം തുടങ്ങിയവ അഭിരാം അഭിനയിച്ച മറ്റു ചിത്രങ്ങളാണ്. മൃദുൽ നായർ സംവിധാനം ചെയ്യുന്ന കാസർഗോൾഡാണ് താരത്തിന്റെ പുതിയ ചിത്രം.
‘ബേസിൽ എൻ്റെ ജീവൻ രക്ഷിച്ചിട്ടുണ്ട് എങ്കിലും ചന്ദ്രികയിൽ. കല്യാണത്തിന് തലേന്നുള്ള കള്ളു കുടിക്കുന്ന സീനിലാണ് ( ബാച്ചിലർ പാർട്ടിയിൽ)സംഭവം. സിനിമയിൽ നമ്മൾ ഒറിജിനൽ കള്ള് അല്ലല്ലോ കഴിക്കുന്നത്, അത് എന്തെങ്കിലും മിക്സ്ചർ ആയിരിക്കുമല്ലോ.
അവിടെ വേറെ ഒരു ബോട്ടിലിൽ അതേ നിറത്തിൽ ഡീസൽ വെച്ചിട്ടുണ്ടായിരുന്നു. ആർട്ടിലെ അസിസ്റ്റൻറ് ആയ ഒരു പയ്യൻ അബദ്ധത്തിൽ എനിക്ക് തരേണ്ട ഡ്രിങ്കിന് പകരം ഡീസൽ തന്നു.
ആ സിനിമയിലെ സീൻ എന്താണെന്ന് വെച്ചാൽ ബേസിൽ എനിക്ക് ഡ്രിങ്ക് തരുന്നു, ഞാൻ ചിയേർസ് എന്ന് പറഞ്ഞ് അത് അടിക്കുന്നു.
അപ്പോൾ എന്തോ, ബേസിൽ ഷോട്ടിനു മുന്നേ വെറുതെ ഒന്ന് സ്മെല്ല് ചെയ്തു നോക്കി. അപ്പോൾ അത് ഡീസൽ ആണെന്ന് മനസ്സിലായി.
അല്ലെങ്കിൽ നോക്കാതെ എടുത്തു തരികയാണെങ്കിൽ ഞാൻ അത് അപ്പോൾ തന്നെ അത് അടിച്ചു എന്നെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നേനെ.
ബേസിൽ ജോസഫ് എൻറെ ജീവൻ രക്ഷിച്ചിട്ടുണ്ട് എങ്കിലും ചന്ദ്രികയിൽ. ബേസിൽ തന്നെ ആ സമയത്ത് ഷൗട്ട് ചെയ്തു. അദ്ദേഹത്തിൻറെ ഡയറക്ടറിന്റെ പവർ ഉള്ളതുകൊണ്ട് അപ്പോൾ തന്നെ ഇങ്ങനൊക്കെയാണോ ചെയ്യേണ്ടത് എന്ന് ചോദിച്ച് ഷൗട്ട് ചെയ്തു,’ അഭിരാം പറഞ്ഞു.
Content Highlight: Actor Abhiram Radhakrishnan says Basil Joseph saved his life