ബി.ആര്‍.പി ഭാസ്‌കര്‍, എം.ജി.എസ് നാരായണന്‍, സക്കറിയ, സിവിക് ചന്ദ്രന്‍, സാറാ ജോസഫ്, കെ.വേണു, കെ.അജിത, ടി.ടി ശ്രീകുമാര്‍ ,കെ കെ.കൊച്ച്, പി.സുരേന്ദന്‍, കല്‍പറ്റ നാരായണന്‍, ടി.പി രാജീവന്‍, വി.എം ഗിരിജ, എ.ജയശങ്കര്‍, കെ.ജി ജഗദീശന്‍, പി.ഗീത, കുസുമം ജോസഫ് തുങ്ങിയ ഇരുപതോളം പേരാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട്: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എഴുത്തുകാരടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍.
ബി.ആര്‍.പി ഭാസ്‌കര്‍, എം.ജി.എസ് നാരായണന്‍, സക്കറിയ, സിവിക് ചന്ദ്രന്‍, സാറാ ജോസഫ്, കെ.വേണു, കെ.അജിത, ടി.ടി ശ്രീകുമാര്‍ ,കെ കെ.കൊച്ച്, പി.സുരേന്ദന്‍, കല്‍പറ്റ നാരായണന്‍, ടി.പി രാജീവന്‍, വി.എം ഗിരിജ, എ.ജയശങ്കര്‍, കെ.ജി ജഗദീശന്‍, പി.ഗീത, കുസുമം ജോസഫ് തുങ്ങിയ ഇരുപതോളം പേരാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെകുറിച്ച് പോലിസ് നല്‍കിയിട്ടുള്ള വിവരങ്ങള്‍ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതാണെന്ന് എഴുത്തുകാര്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
Read more: ഫൈസല്‍വധം; ആര്‍.എസ്.എസ് നേതാക്കളടക്കം 8 പ്രതികള്‍ അറസ്റ്റില്‍
മാവോയിസ്റ്റാവുന്നത് കണ്ടാലുടന്‍ വെടിവെച്ചു കൊല്ലാവുന്ന കുറ്റകൃത്യമല്ല. കൊല്ലപ്പെട്ടവര്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും അവര്‍ കൊല്ലപ്പെട്ടതെങ്ങനെയെന്നും അറിയാന്‍ പൊതു സമൂഹത്തിന്നവകാശമുണ്ട്.
ഈ സാഹചര്യത്തില്‍ യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്നതിന് ക്രൈംബ്രാഞ്ച് തലത്തിലോ മജിസ്റ്റീരിയലോ ആയ അന്വേഷണം മതിയാവില്ല. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു ജുഡിഷ്യല്‍ അന്വേഷണത്തിനെങ്കിലും ഉത്തരവിട്ട് യഥാര്‍ഥ വസ്തുതകളറിയാന്‍ അവസരമുണ്ടാകണമെന്നും പ്രസ്താവനയില്‍ പറയുന്നു.