| Tuesday, 24th November 2015, 8:31 pm

വി.പി റജീനയെ കല്ലെറിയുമ്പോള്‍ അഥവാ മുസ്‌ലിം ആണ്‍കോയ്മയുടെ ആക്രോശങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലീം സമുദായത്തിലെ ലിംഗനീതി പ്രശ്‌നങ്ങളെ നിരവധി തവണ പ്രശ്‌നവല്‍ക്കിരിക്കുകയും അനീതിക്കെതിരെ നിലയുറപ്പിക്കുകയും ചെയ്ത വ്യക്തിത്വമാണ് വി.പി. റജീന എന്ന മാധ്യമപ്രവര്‍ത്തക. വ്യാജ ഹദീസുകളുടെ പിന്‍ബലത്താല്‍ ഇസ്‌ലാമിലെ സ്ത്രീകളെ എന്നെന്നും അടിച്ചമര്‍ത്തുന്ന പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരെ ശക്തിയുക്തമായിരുന്നു റജീനയുടെ വാക്കുകള്‍. ഫാത്തിമ മെര്‍ണീസിയുടെ “The Veil and The Male Elite” എന്ന കൃതിയെ കുറിച്ചുള്ള റജീനയുടെ അവലോകനം ഏറെ ശ്രദ്ധിക്കപ്പെടുകയും സോഷ്യല്‍ മീഡിയയിലടക്കം നിരവധി ചര്‍ച്ചകള്‍ക്ക്  കാരണമാവുകയും ചെയ്തിരുന്നു. അന്ന് ഇസ്‌ലാമിലെ പൗരോഹിത്യാനുകൂലികളുടെ ആക്രമണത്തിനും റജീന വിധേയമായിരുന്നു.



ഫറൂഖ് കോളേജുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതു മുതല്‍ വിഷയങ്ങളെ മുസ്‌ലീം സംഘടനകള്‍ “അരാജകത്വ”മെന്ന് അധിക്ഷേപിച്ചുകൊണ്ട് ഓണ്‍ലൈനില്‍ പ്രചരണപരിപാടികള്‍ നടത്തിയപ്പോള്‍ ഇസ്‌ലാമിക സമുദായത്തിനു പുറത്തുമാത്രമല്ല ഉള്ളിലും നീതീകരിക്കാനാവാത്ത വിധം സ്ത്രീവിരുദ്ധതയുണ്ടെന്നും “അരാജകത്വം” ഉണ്ടെന്നും പറയാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു റജീന വ്യക്തമാക്കിയത്.


| തയ്യാറാക്കിയത് : ഷഫീക്ക്.എച്ച് |

തന്റെ മദ്രസാകാലത്തെതിക്താനുഭവങ്ങള്‍ പങ്കുവെച്ചതിന് മാധ്യമപ്രവര്‍ത്തകയും മുസ്‌ലിം സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന സാമൂഹ്യപ്രവര്‍ത്തകയുമായ വി.പി. റജീനക്ക് നേരെ ഓണ്‍ലൈന്‍ ഭീഷണികളും ആക്രമണവും നടന്നുവരികയാണല്ലോ.

താന്‍ മദ്രസയില്‍ പഠിക്കുന്ന കാലത്ത്  ഉസ്താദുമാരില്‍ നിന്നും സഹപാഠികള്‍ക്കുണ്ടായ ലൈംഗിക പീഡനങ്ങളെ കുറിച്ചാണ് റജീന തന്റെ പോസ്റ്റിലൂടെ വിശദീകരിച്ചത്. തന്റെ തിക്താനുഭവങ്ങള്‍ പങ്കുവെച്ചതിനാണ് വി.പി. റജീനക്കെതിരെ ശക്തമായ ആക്രമണവുമായി മുസ്‌ലീം ആണുങ്ങളില്‍ ഓണ്‍ലൈനില്‍ ചാടിയിറങ്ങിയിരിക്കുന്നത്.

തന്റെ കുട്ടിക്കാലത്ത് ഇ.കെ. സുന്നി വിഭാഗത്തില്‍പ്പെട്ട മദ്രസയിലാണ് പഠിച്ചിരുന്നതെന്നും അവിടെ  ഉസ്താദുമാര്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി സമീപിച്ചുവെന്നുമായിരുന്നു റജീന തുറന്നെഴുതിയത്. ഇതായിരുന്നു ഇപ്പോള്‍ ഈ ആണുങ്ങളെ ഇത്രക്ക് പ്രകോപിപ്പിച്ചിരിക്കുന്നത്.

എല്ലാ മദ്രസാ ഉസ്താദുമാരും അത്തരത്തിലുള്ള ആളുകളാണെന്നോ, എല്ലാ മതസംഘടനകളും ഇത്തരത്തിലാണെന്നോ റജീന പറയുന്നില്ല. മറിച്ച് അടുത്തകാലത്തായി വിവിധ മുസ്‌ലീം സംഘടനാ നേതാക്കള്‍ സ്ത്രീവിരുദ്ധമായ പ്രസ്താവനകളുമായി രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു ഫേസ്ബുക്കില്‍ റജീന തന്റെ അനുഭവങ്ങള്‍ കുറിച്ചിട്ടത്.


“ലിംഗസമത്വം എന്ന പദപ്രയോഗം അവരില്‍ നിന്നും തന്നെ കടമെടുക്കുകയാണ് ഞാന്‍ ചെയ്തത്. ആ പ്രയോഗം ചുംബന സമരവുമായി ബന്ധപ്പെട്ട് മാത്രം അവര്‍ നടത്തിയതാണെന്ന് ഞാന്‍ കരുതുന്നില്ല. അത് വളരെ ബോധപൂര്‍വമായ ഒന്നാണ്. കാരണം പൊതു സമൂഹത്തിലെ പെണ്ണ് ഉണരുന്നതിനെയല്ല ഇവര്‍ ഭയക്കുന്നത്. അത് അവരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നവുമല്ല. മറിച്ച് അവര്‍ പേടിക്കുന്നത് മുസ്‌ലിം പെണ്ണ് ഉണരുന്നതാണ്. ലിംഗസമത്വ ലിംഗനീതി വാദത്തിന്റെ അലയൊലികള്‍ അവരുടെ ഇടയില്‍ നിന്ന് അങ്ങിങ്ങായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. അതുകൊണ്ട് തന്നെയാണ് ബോധപൂര്‍വം അതേപദം ഞാന്‍ കടമെടുത്ത് എന്റെ മറുപടി പോസ്റ്റില്‍ ഉപയോഗിച്ചതും.”


ഫറൂഖ് കോളേജുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതു മുതല്‍ വിഷയങ്ങളെ മുസ്‌ലീം സംഘടനകള്‍ “അരാജകത്വ”മെന്ന് അധിക്ഷേപിച്ചുകൊണ്ട് ഓണ്‍ലൈനില്‍ പ്രചരണപരിപാടികള്‍ നടത്തിയപ്പോള്‍ ഇസ്‌ലാമിക സമുദായത്തിനു പുറത്തുമാത്രമല്ല ഉള്ളിലും നീതീകരിക്കാനാവാത്ത വിധം സ്ത്രീവിരുദ്ധതയുണ്ടെന്നും “അരാജകത്വം” ഉണ്ടെന്നും പറയാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു റജീന വ്യക്തമാക്കിയത്.

വളരെ കൃത്യമായ ഭാഷയിലാണ് റജീന തന്റെ ഉദ്ദേശത്തെ വരച്ചിട്ടത്. താന്‍ അബോധപൂര്‍വ്വമായല്ല വളരെ ബോധപൂര്‍വ്വമായാണ് പ്രതികരിച്ചതെന്ന് ശക്തമായ ഭാഷയില്‍ അവര്‍ വ്യക്തമാക്കുന്നു. ലിംഗ അനീതിക്കെതിരെയുള്ള ഇസ്‌ലാമിന്റെ പെണ്ണുണര്‍വ്വുകളെ ഭയപ്പെടുന്നവരോടാണ് തന്റെ പോസ്റ്റ് സംവദിക്കുന്നതെന്ന് തെളിച്ചത്തോടെ അവര്‍ പറയുമ്പോള്‍ ആ പ്രതികരണം കൊള്ളേണ്ടിടത്താണ് കൊണ്ടത് എന്ന് അവയിലെ കമന്റുകള്‍ നമ്മോട് സാക്ഷ്യം പറയുന്നുണ്ട്. റജീന പറയുന്നു;

“ലിംഗസമത്വം എന്ന പദപ്രയോഗം അവരില്‍ നിന്നും തന്നെ കടമെടുക്കുകയാണ് ഞാന്‍ ചെയ്തത്. ആ പ്രയോഗം ചുംബന സമരവുമായി ബന്ധപ്പെട്ട് മാത്രം അവര്‍ നടത്തിയതാണെന്ന് ഞാന്‍ കരുതുന്നില്ല. അത് വളരെ ബോധപൂര്‍വമായ ഒന്നാണ്. കാരണം പൊതു സമൂഹത്തിലെ പെണ്ണ് ഉണരുന്നതിനെയല്ല ഇവര്‍ ഭയക്കുന്നത്. അത് അവരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നവുമല്ല. മറിച്ച് അവര്‍ പേടിക്കുന്നത് മുസ്‌ലിം പെണ്ണ് ഉണരുന്നതാണ്. ലിംഗസമത്വ ലിംഗനീതി വാദത്തിന്റെ അലയൊലികള്‍ അവരുടെ ഇടയില്‍ നിന്ന് അങ്ങിങ്ങായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. അതുകൊണ്ട് തന്നെയാണ് ബോധപൂര്‍വം അതേപദം ഞാന്‍ കടമെടുത്ത് എന്റെ മറുപടി പോസ്റ്റില്‍ ഉപയോഗിച്ചതും.”

ഇതായിരുന്നു  മാധ്യമപ്രവര്‍ത്തക കൂടിയായ ആ സാമൂഹ്യപ്രവര്‍ത്തകയെ വളരെ നിഷ്ഠൂരവും മോശവുമായ ഭാഷയില്‍ മുസ്‌ലീം പുരുഷാരം വിഷ നാവുകൊണ്ട് തെറിവിളച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റജീന എന്താണ് പറഞ്ഞതെന്നും റജീന ആരാണ് എന്നും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.


വളരെ മോശമായതും സ്ത്രീവിരുദ്ധവുമായ ഇത്തരം കമന്റുകളിടാനും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉസ്താദുമാരുടെ ചെയ്തികളെ ന്യായീകരിക്കാനും ഇവര്‍ മറക്കുന്നില്ല. അതേസമയം അതിനെ തുറന്നുപറയാന്‍ ഒരു സ്ത്രീ ധൈര്യം കാണിച്ചപ്പോള്‍ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതാണ് രസകരം.


ആക്രമിക്കുന്നവര്‍ പുരുഷന്‍മാര്‍ മാത്രം !!!

റജീനയെ ഫേസ്ബുക്കില്‍ ആക്രമിക്കുന്നവര്‍ പൂര്‍ണമായും മുസ്‌ലീം സമുദായത്തില്‍ നിന്നുള്ള പുരുഷന്‍മാരാണ് എന്നതാണ് ശ്രദ്ധേയം. എല്ലാ കമന്റുകളും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ അസഭ്യങ്ങള്‍ നിറഞ്ഞതാണ്. “ഇനി മേലില്‍ ഇത്തം തോന്നിവാസങ്ങള്‍ എഴുതാന്‍ ഇവളുമാരുടെ കൈകള്‍ പൊങ്ങരുത്, അതിനുള്ള പണി കൊടുത്തേക്കണം.” എന്നായിരുന്നു സലാം നടുത്തൊടി എന്നയാള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. റജീന “നാടിനാപത്ത്” എന്ന് സബീര്‍ എന്നയാള്‍ പരസ്യമായി തന്നെ കമന്റിട്ടിരിക്കുന്നു.



ഇതുകൂടാതെ അസഹ്യമായ വിധം തെറിവിളികളുമുണ്ട് ഈ കമന്റുകള്‍ നിറയെ. ദീനിനെ സംരക്ഷിക്കാനാണെന്നും ഇത്തരത്തിലുള്ള സ്ത്രീകള്‍ സമുദായത്തിന് ആപത്താണെന്നുമാണ് മിക്ക കമന്റുകളും ആക്ഷേപിക്കുന്നത്. “പിടക്കോഴി കൂകണ്ട” എന്നു തുടങ്ങിയ ക്ലാസെടുക്കലും കമന്റുകളില്‍ കാണാം. റജീനയെ നേരിട്ട് കണ്ടാല്‍ ആക്രമണം നടത്തുമെന്നുള്ള വിധമാണ് എല്ലാ കമന്റുകളും സൂചിപ്പിക്കുന്നത്.

വളരെ മോശമായതും സ്ത്രീവിരുദ്ധവുമായ ഇത്തരം കമന്റുകളിടാനും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉസ്താദുമാരുടെ ചെയ്തികളെ ന്യായീകരിക്കാനും ഇവര്‍ മറക്കുന്നില്ല. അതേസമയം അതിനെ തുറന്നുപറയാന്‍ ഒരു സ്ത്രീ ധൈര്യം കാണിച്ചപ്പോള്‍ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതാണ് രസകരം.



റജീനയെ കല്ലെറിഞ്ഞവരില്‍ ജമാഅത്തെ ഇസ്ലാമിയും പിന്നിലല്ല. ഐപി.എച്ചിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ കെ.ടി ഹുസൈന്‍ കോട്ടൂര്‍ കമന്റ് ഇതായിരുന്നു; “നല്ല കയ്യടി കിട്ടുന്ന ഭാവന നന്നായി. കയ്യടിച്ച് തരാട്ടോ. ഇനിയും സഹോദരി മസാല ഓര്‍മകള്‍ മാന്തി കൊണ്ട് വരണം. കയ്യടിക്കാര്‍ പിറകേയുണ്ട്.” എസ്.ഐ. ഓ നേതാവായ നഹാസ് മാള എഴുതി; “മദ്രസയില്‍ ആദ്യമായി പഠനം പൂര്‍ത്തിയാക്കിയ വാക്ക് അദബ്… മതേതര പള്ളിക്കുടത്തില്‍ പഠിച്ചതോ ; “തറ”. യെസ് ടു അദബ്, നൊ ടു തറ… ഇത്തരത്തില്‍ ജമാഅത്ത് കാര്‍വരെ റജീനയെ തലങ്ങുവിലങ്ങും ആക്രമിക്കാന്‍ രംഗത്തുണ്ട്.

എന്തുകൊണ്ടാണ് റജീനയുടെ പോസ്റ്റുകളെ വിമര്‍ശിച്ചുകൊണ്ട് ഇതുവരെയും ഒരു സ്ത്രീയും രംഗത്തെത്താത്തത് എന്നതും പരിശോധിക്കേണ്ട വിഷയം തന്നെ. എന്നാലതേസമയം ശക്തമായ പിന്തുണയും ഓണ്‍ലൈനില്‍ വി.പി. റജീനയ്ക്ക് ലഭിക്കുന്നുണ്ട്.

ദീനി ക്ലാസെടുക്കല്‍

ഈ കമന്റുകളില്‍ പച്ചക്ക് തെറിപറയുന്നവര്‍ തൊട്ടടുത്ത കമന്റില്‍ ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളുമൊക്കെ ഉദ്ധരിച്ചുകൊണ്ട് ഇസ്‌ലാമിനെ സംരക്ഷിക്കണമെന്ന് ആഹ്വാനം നല്‍കുന്ന ഒരു രീതി അവലംബിക്കുന്നതായികാണാം. മിക്ക കമന്റുകളിലും അതിടുന്നവര്‍ പ്രശ്‌നമായി ചൂണ്ടി കാണിക്കുന്നത് റജീന ഇത്തരം അനുഭവങ്ങള്‍ തുറന്നെഴുതിയതിനെയാണ്. റജീനയ്ക്ക് ഫയറില്‍ ജോലി വാഗ്ദാനം ചെയ്യുന്ന കമന്റുകള്‍പോലുമുണ്ട്.

മുസ്‌ലിം സമൂഹത്തെ കരിവാരിത്തേക്കാനാണ് റജീന ഇപ്പോള്‍ കമന്റുകളുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് കമന്റിട്ടിരിക്കുന്നവരുടെ പരാതി. അതുകൊണ്ട് തന്നെ റജീനയെ പോലുള്ളവര്‍ അപകടകാരികളാണെന്നും കമന്റുകളില്‍ പ്രഖ്യാപിക്കുന്നുണ്ട്.

ചിലര്‍ പറയുന്നത് സമുദായത്തിലെ ഒരാളുടെ കുറ്റം മറച്ചുവെച്ചാല്‍ പ്രത്യുപകാരമായി മറച്ചുവെയ്ക്കുന്നയാളുടെ ഒരുകുറ്റം ദൈവം പൊറുത്തുകൊടുക്കുമത്രേ.. ഇത്തരത്തില്‍ ഖുര്‍ആന്‍ വചനങ്ങളെ വളച്ചൊടിച്ച് റജീനയെപ്പോളുള്ള ശബ്ദിക്കുന്ന മുസ്‌ലീം സ്ത്രീകളെ നിശബ്ദമാക്കാനുള്ള ശ്രമമാണ് ഈ തെറിവിളികളിലെന്ന് നിസംശയം പറയാന്‍ സാധിക്കും.


കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തക കൂടിയാണ് റജീന. മാധ്യമം പത്രത്തിലെ സബ് എഡിറ്റര്‍ ആണ് അവര്‍. ഏറ്റവും നല്ല റിപ്പോര്‍ട്ടിങ്ങിന് ഇന്ത്യയിലെ പ്രമുഖ മാധ്യമ പുരസ്‌കാരമായ ഗോയങ്ക അവാര്‍ഡ് റജീനയെ തേടിവന്നു. ഞെളിയന്‍ പറമ്പിലെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട റിപ്പേര്‍ട്ടിങ്ങിനാണ് റജീനയ്ക്ക് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.


വി.പി. റജീന ജമാഅത്ത് കാരിയോ?

ഭൂരിപക്ഷം കമന്റുകളും റജീനയെ ജമാഅത്തെ ഇസ്‌ലാമി ആയി ചിത്രീകരിച്ചുകൊണ്ടായിരുന്നു പ്രതികരിച്ചിരിക്കുന്നത്. വി.പി റജീന തൊഴില്‍ ചെയ്യുന്നത് മാധ്യമം പത്രത്തിലായതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ചെയ്തു എന്ന് പറയപ്പെടുന്ന ലൈംഗികാപവാദങ്ങളുടെ വിവരണങ്ങളും കമന്റുകളില്‍ സജീവമാണ്. ജമാഅത്തിന്റെ ഇത്തരം കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയുമോ എന്ന് റജീനയോട് ഇവര്‍ ആക്രോശിക്കുന്നുമുണ്ട്.

വിമര്‍ശകര്‍ ഉന്നയിക്കുന്നവിധം ജമാഅത്ത് എന്ന സംഘടനയില്‍പ്പെട്ട ആളല്ല എന്ന് വി.പി റജീന വിശദീകരിച്ചതിനു ശേഷവും അവരെ ജമാഅത്ത് സംഘടനയുടെ വക്താവും “കുഴലൂത്ത് കാരിയുമായി”യുമായാണ് കമന്റുകളില്‍ ചിത്രീകരിക്കുന്നത്..

ആരാണ് വി.പി. റജീന

കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണ് വി.പി. റജീന. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന മുസ്‌ലീം സ്ത്രീകളിലെ നിറ സാന്നിദ്ധ്യാണ് ഇവര്‍.

കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തക കൂടിയാണ് റജീന. മാധ്യമം പത്രത്തിലെ സബ് എഡിറ്റര്‍ ആണ് അവര്‍. ഏറ്റവും നല്ല റിപ്പോര്‍ട്ടിങ്ങിന് ഇന്ത്യയിലെ പ്രമുഖ മാധ്യമ പുരസ്‌കാരമായ ഗോയങ്ക അവാര്‍ഡ് റജീനയെ തേടിവന്നു. ഞെളിയന്‍ പറമ്പിലെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട റിപ്പേര്‍ട്ടിങ്ങിനാണ് റജീനയ്ക്ക് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

മുസ്‌ലീം സമുദായത്തിലെ ലിംഗനീതി പ്രശ്‌നങ്ങളെ നിരവധി തവണ പ്രശ്‌നവല്‍ക്കിരിക്കുകയും അനീതിക്കെതിരെ നിലയുറപ്പിക്കുകയും ചെയ്ത വ്യക്തിത്വമാണ് വി.പി. റജീന എന്ന മാധ്യമപ്രവര്‍ത്തക. വ്യാജ ഹദീസുകളുടെ പിന്‍ബലത്താല്‍ ഇസ്‌ലാമിലെ സ്ത്രീകളെ എന്നെന്നും അടിച്ചമര്‍ത്തുന്ന പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരെ ശക്തിയുക്തമായിരുന്നു റജീനയുടെ വാക്കുകള്‍. ഫാത്തിമ മെര്‍ണീസിയുടെ “The Veil and The Male Elite” എന്ന കൃതിയെ കുറിച്ചുള്ള റജീനയുടെ അവലോകനം ഏറെ ശ്രദ്ധിക്കപ്പെടുകയും സോഷ്യല്‍ മീഡിയയിലടക്കം നിരവധി ചര്‍ച്ചകള്‍ക്ക്  കാരണമാവുകയും ചെയ്തിരുന്നു. അന്ന് ഇസ്‌ലാമിലെ പൗരോഹിത്യാനുകൂലികളുടെ ആക്രമണത്തിനും റജീന വിധേയമായിരുന്നു.

ഇസ്‌ലാമിനുള്ളിലെ ജനാധിപത്യസമരങ്ങളില്‍ മാത്രമല്ല ഈ  മാധ്യപ്രവര്‍ത്തക ഇടപെട്ടിട്ടുള്ളത്. മറിച്ച് വ്യത്യസ്ത വിഷയങ്ങളില്‍ റജീനയുടെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. ഫറൂഖ് കോളേജിലെ ലിംഗവിവേചന സമയത്ത് മാധ്യമത്തില്‍ റജീന ഉന്നത വിദ്യാഭ്യാസത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വിവേചനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. കൗമാരക്കാരില്‍ റുബെല്ലാ വാക്‌സിന്‍ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ടും ശക്തമായ പ്രതികരണങ്ങള്‍ റജീനയില്‍ നിന്നുമുണ്ടായിട്ടുണ്ട്.


റജീനയ്‌ക്കെതിരെ നടക്കുന്ന ഹേറ്റ് കാമ്പയിനും ഓണ്‍ലൈന്‍ ആക്രമണത്തിനുമെതിരെ ശക്തമായ പ്രതികരണങ്ങളുമായി പ്രമുഖര്‍ രംഗത്തെത്തി. പ്രമുഖ സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍, ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു, ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ അജയ് കുമാര്‍, അനുപമാ ആനമങ്ങാട്, അശ്വതി സേനന്‍, മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍, രാഷ്ട്രീയ നിരീക്ഷകന്‍ അബ്ദുല്‍ കരീം ഉത്തല്‍ കണ്ടിയില്‍ മുതലായവര്‍ ഫേസ്ബുക്കില്‍  രംഗത്തെത്തിയിരുന്നു.


പിന്തുണയുമായി ജനാധിപത്യ ശക്തികള്‍ രംഗത്ത്:

റജീനയ്‌ക്കെതിരെ നടക്കുന്ന ഹേറ്റ് കാമ്പയിനും ഓണ്‍ലൈന്‍ ആക്രമണത്തിനുമെതിരെ ശക്തമായ പ്രതികരണങ്ങളുമായി പ്രമുഖര്‍ രംഗത്തെത്തി. പ്രമുഖ സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍, ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു, ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ അജയ് കുമാര്‍, മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിന,അനുപമാ ആനമങ്ങാട്, അശ്വതി സേനന്‍, മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍, രാഷ്ട്രീയ നിരീക്ഷകന്‍ അബ്ദുല്‍ കരീം ഉത്തല്‍ കണ്ടിയില്‍ മുതലായവര്‍ ഫേസ്ബുക്കില്‍  രംഗത്തെത്തിയിരുന്നു.


റജീനയെ ആക്രമിക്കുന്നതിനെതിരെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ രേഖാരാജ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്:

“വി.പി. റജീനയ്ക്ക് നേരെ ഓണ്‍ലൈനില്‍ നടന്നുവരുന്ന മുഴുവന്‍ അധിക്ഷേപങ്ങളും അപലപ്പിക്കപ്പെടേണ്ടതാണ്. മുസ്‌ലിം സമുദായം, ദളിത് സമുദായം ഉള്‍പ്പടെ ഏത് സമുദായവുമായിക്കൊള്ളട്ടെ,  സമുദായം എന്ന് പറയുന്നതിന്റെ താത്പര്യങ്ങള്‍ തീരുമാനിക്കുന്നത് എങ്ങനെയാണെന്നുള്ളതാണ് ഇവിടെ പ്രസക്തമാകുന്നത്.  സമുദായം ഒരേ സ്വഭാവമുള്ള, ഓരേ അച്ചില്‍ വാര്‍ത്ത ഒന്നാണെന്നും അതിലെ അംഗങ്ങളുടെ കാഴ്ച്ചപ്പാടുകളും ജീവിതവും ഓരേപോലെയുള്ളതാണെന്നുമാണ് പൊതുവെയുള്ള ധാരണ.

സമുദായത്തിനകത്ത് തന്നെ പലതരം ശബ്ദങ്ങള്‍ക്ക് സാധ്യതയുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ മുസ്‌ലിം സമുദായത്തിനകത്ത് നിന്നുള്ള വേറിട്ട ശബ്ദമാണ് റജീനയുടേത്. ആ ശബ്ദത്തോട് നിങ്ങള്‍ക്ക് യോജിക്കാം യോജിക്കാതിരിക്കാം. പക്ഷെ അതിനകത്ത് നിന്ന് ഉയര്‍ന്ന് വന്നിട്ടുള്ള വിമര്‍ശനത്തിന്റെ ശബ്ദത്തോട് ജനാധിപത്യപരമായി പ്രതികരിക്കുകയെന്നുള്ളതാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍ ചെയ്യേണ്ട കാര്യം.

യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലല്ലോ ഇപ്പോള്‍ നടക്കുന്നത്. സ്ത്രീവിരുദ്ധമായ കമന്റുകള്‍ പറയുകയും റജീനയെ അപമാനിക്കുകയും ചെയ്യുകയാണ് ഫേസ്ബുക്കില്‍ നടക്കുന്നത്. ജനാധിപത്യ ചര്‍ച്ചകളില്‍ ഒട്ടും സഭ്യമായതല്ല ഈ പ്രവണത.

മറ്റൊന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വളരെ മോശമായ പെരുമാറ്റങ്ങളാണ് സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്നത് പ്രത്യേകിച്ച് അതാത് സമുദായത്തിലെ ആണ്‍കോയ്മയ്‌ക്കെതിരെ പരസ്യ നിലപാടുകള്‍ എടുക്കുന്ന സ്ത്രീകളോട്.

രാഷ്ട്രീയത്തിന്റെയും ഇടപെടലുകളുടെയും വേദിയില്‍ സ്ത്രീകളുടെ  ശബ്ദം  ആധികാരികമായി എപ്പോഴാണോ ഉയര്‍ന്ന് വരുന്നത് അപ്പോള്‍ ആളുകള്‍ അസ്വസ്ഥരാകുന്നു. ഇതിനെ ആണത്തത്തിന്റെ ആധിയും ആശങ്കയും ആയിട്ടാണ് കാണേണ്ടത് എന്നാണ് എന്റെ അഭിപ്രായം.

ദലിത് രാഷ്ട്രീയമുള്‍പ്പെടെയുള്ള പുതിയ കാലരാഷ്ട്രീയം അതത് സമുദായങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള രാഷ്ട്രീയ പദ്ധതികള്‍ അവരുടെ മുന്‍കയ്യില്‍ തന്നെ രൂപപ്പെടേണ്ടതാണ്. സമുദായത്തിലേ നേര്‍ പകുതിയായ സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ ഭാഗദേയം ഒന്നുമില്ല എന്ന് കാണാന്‍ സാധിക്കും. സമുദായ അവകാശത്തെ നിര്‍വ്വചിക്കുന്നത് പലപ്പോഴും ആണ്‍ഭാവനയിലുള്ളതാണ് എന്നതാണ് അതിനു കാരണം. അത് കൊണ്ടാണ് സ്ത്രീശബ്ദങ്ങള്‍ പലതും പ്രകോപനപരമാകുന്നത്.

സമുദായത്തിന്റ ഭാവനകളില്‍ സ്ത്രീകള്‍ക്ക് തുല്ല്യ പങ്കാളിത്തവും സ്വയം തെരഞ്ഞെടുപ്പുശേഷിയും വേണം. സംവാദങ്ങള്‍ ആണുങ്ങളുടെ മുന്‍കൈയിലും അവരുടെ കാല്‍ക്കീഴിലുമാണ് നടക്കുന്നത്. നേര്‍പകുതിയുള്ള ആളുകളുടെ അഭിപ്രായങ്ങളോ അവരുടെ അഭിപ്രായങ്ങള്‍ ഈ ഭാവനാ ലോകത്തില്‍ കണ്ണി ചേര്‍ക്കപ്പെടുന്നില്ല. അത് കൊണ്ടാണ് സമുദായത്തിനകത്തെ സ്ത്രീ ശബ്ദങ്ങള്‍ ഭീകരമായി ആക്രമിക്കപ്പെടുന്നതും അടിച്ചമര്‍ത്തപ്പെടുന്നതും. ഇത് ഒരു പുതിയ സംഭവമല്ല, ഒട്ടുമിക്ക സമുദായങ്ങളിലും ഈ പ്രവണത വളരെ ദൃശ്യമാണ്.”


വിമര്‍ശനങ്ങളെ ക്ഷമയോടെ കാണാനുളള  സഹിഷ്ണുതപോലും  വിശുദ്ധ ഖുര്‍ആനേയും നബിചര്യയേയും അവലംബിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന ആളുകള്‍ക്കില്ലെന്നതു തന്നെ മദ്രസാധിഷ്ഠിത മതവിദ്യാഭ്യാസത്തിന്റെ പോരായ്മയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഉസ്താദുമാരില്‍ ചിലര്‍ ആശാറാം ബാപ്പുവിനേയും പി.ശശിയേയും പോലുളള ഞരമ്പുരോഗികളാണെന്ന സത്യം തുറന്നെഴുതിയ റജീനയെ ചാവേര്‍ പോരാട്ടമുറ ഉപയോഗിച്ച് കൊല്ലണം എന്നെഴുതിയവരുടെ ദീന്‍, പശു ഇറച്ചി തിന്നുന്നവരെ തല്ലികൊല്ലണം എന്നാക്രോശിച്ച മാടുമക്കളുടെ അറേബ്യന്‍ പതിപ്പായ ഭീകര ദീനാണ്..


മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുദീപ് പങ്കുവെച്ചത്;

“റജീനയുടെ പോസ്റ്റിനു വന്‍തോതില്‍ ലൈക്കും ഷെയറും കിട്ടുന്നതിലെ രാഷ്ട്രീയം മനസ്സിലാവുന്നില്ലേ എന്നു പലരും സൂചിപ്പിച്ചു കണ്ടു. ആ പോസ്റ്റിനു ലൈക്കും ഷെയറും കിട്ടുന്നതിലെ രാഷ്ട്രീയം എനിക്കു മനസ്സിലാവും. എന്നാല്‍ ലൈക്കും ഷെയറും കിട്ടുന്നതിലെ രാഷ്ട്രീയം മാത്രമേ അവര്‍ക്കു മനസ്സിലാവുന്നുള്ളൂ എങ്കില്‍, ആ പോസ്റ്റിന്റെ പേരില്‍ വി.പി റജീന നേരിട്ട ആക്രമണത്തിന്റെ രാഷ്ട്രീയം അവര്‍ കാണാതെ പോവുന്നെങ്കില്‍, വിശ്വാസിയായ റജീനയെ വിശ്വാസത്തില്‍ നിന്നുകൊണ്ടുതന്നെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യം അവര്‍ക്കു തോന്നുന്നില്ലെങ്കില്‍, അതിലൊരു പ്രശ്‌നമുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.”


സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി പറയുന്നു

“വിമര്‍ശനങ്ങളെ ക്ഷമയോടെ കാണാനുളള  സഹിഷ്ണുതപോലും  വിശുദ്ധ ഖുര്‍ആനേയും നബിചര്യയേയും അവലംബിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന ആളുകള്‍ക്കില്ലെന്നതു തന്നെ മദ്രസാധിഷ്ഠിത മതവിദ്യാഭ്യാസത്തിന്റെ പോരായ്മയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഉസ്താദുമാരില്‍ ചിലര്‍ ആശാറാം ബാപ്പുവിനേയും പി.ശശിയേയും പോലുളള ഞരമ്പുരോഗികളാണെന്ന സത്യം തുറന്നെഴുതിയ റജീനയെ ചാവേര്‍ പോരാട്ടമുറ ഉപയോഗിച്ച് കൊല്ലണം എന്നെഴുതിയവരുടെ ദീന്‍, പശു ഇറച്ചി തിന്നുന്നവരെ തല്ലികൊല്ലണം എന്നാക്രോശിച്ച മാടുമക്കളുടെ അറേബ്യന്‍ പതിപ്പായ ഭീകര ദീനാണ്..അവരിതു പഠിക്കുന്നത് ഏതു മദ്രസയില്‍ നിന്നായാലും ജനാധിപത്യമാനവികതയ്ക്ക് സംസ്‌കൃതം പുലമ്പുന്ന മതഭ്രാന്തിനോടെന്ന പോലെ തന്നെ യോജിക്കാനാവില്ല..റജീനയുടെ ധീരനിലപാടുകള്‍ക്ക് അഭിവാദ്യം..നമ്മള്‍ക്കൊരുമിച്ച് മതഭ്രാന്തന്മാരെ കെട്ടിയിടാനുളള ചങ്ങല തീര്‍ക്കാം.”


സുല്ലമുസല്ലാം കോളേജ് അധ്യാപകനായ ആരിഫ് സെയിന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് ഇങ്ങനെ:

സ്വന്തം അനുഭവത്തെ മുന്‍നിര്‍ത്തി എന്നു പറഞ്ഞ് പത്രപ്രവര്‍ത്തക വി.പി റജീന അസുഖകരമായൊരു മദ്രസാനുഭവം പങ്കുവെക്കുമ്പോള്‍ അവരെ അവിശ്വസിക്കേണ്ട കാര്യമെന്ത്? ലജ്ജയുടെയും മിഥ്യാഭിമാനബോധത്തിന്റെയും പൊയ്ക്കാലുകള്‍ മാറ്റിവെച്ച് തുറന്നുപറയാനുള്ള ആര്‍ജ്ജവം അവര്‍ കാണിച്ചില്ലേ? അതംഗീകരിക്കപ്പെടേണ്ടതല്ലേ? നമ്മിലെത്ര പേര്‍ക്ക് ഇത്തരം വിഷയത്തിലോ സമാന വിഷയങ്ങളിലോ ഇങ്ങനെ തുറന്നു പറയാനുള്ള തന്റേടവും ആര്‍ജ്ജവവുമുണ്ട്? ഒരേ കുറ്റം അവനവന്റെ ആളുകള്‍ ചെയ്യുമ്പോള്‍ പുറത്തു പറയാതിരിക്കുകയും പുറത്തുള്ളവര്‍ ചെയ്യുമ്പോള്‍ വലിയ വായില്‍ വിളിച്ചുപറയുകയോ അങ്ങനെ ചെയ്യുന്നത് ആസ്വദിക്കുകയോ ചെയ്യുന്നത് തന്നെയല്ലേ ഇരട്ടത്താപ്പ്?

തന്റെ പോസ്റ്റിലെവിടെയും അവര്‍ മദ്രസയുടെയോ ഉസ്താദിന്റെയോ പേര് പരാമര്‍ശിക്കുന്നില്ല. ആകെക്കൂടി അവര്‍ക്ക്‌സംഭവിച്ച വീഴ്ച “ഇ.കെ. സുന്നി മദ്രസ” എന്ന സംഘടനാ വിവേചനം പോസ്റ്റില്‍ എഴുന്നുനില്‍ക്കുന്നു എന്നുള്ളതാണ്. ഒരുപക്ഷേ താന്‍ പ്രതിനിധാനം ചെയ്യുന്നു എന്ന് ആരോപിക്കപ്പെടുന്ന സംഘടനക്കാരെ സംശയത്തിന്റെ നിഴലില്‍ നിന്നൊഴിവാക്കാന്‍ മനപ്പൂര്‍വം നടത്തിയ നീക്കമായിരിക്കാം. ഏതായാലും ഇത്രയധികം തെറി അവര്‍ ഈ പോസ്റ്റിന്റെ പേരില്‍ അര്‍ഹിക്കുന്നില്ല.മാത്രമല്ല ഇത്തരം നീചവൃത്തി തുടരുന്ന വല്ല ഉസ്താദുമാരും എവിടെയെങ്കിലും ഇരുന്ന് ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കില്‍ അടിയന്തിരമായി അതില്‍നിന്നൊഴിഞ്ഞുനില്‍ക്കാനുള്ള ഒരു മുന്നറീപ്പുകൂടിയാകട്ടെ അവരുടെ പോസ്റ്റ്. കണ്ണുംപൂട്ടി എതിര്‍ക്കുന്നതിനു പകരം സപോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്.ഒരു തിന്മ തടയാന്‍ തന്നാലാവുന്നത് ചെയ്തു എന്ന് ആശ്വസിക്കാമല്ലോ


സാമൂഹ്യപ്രവര്‍ത്തകയായ അപര്‍ണ പ്രഭാ ശശിധരന്‍ ഡൂള്‍ന്യൂസിനോട് പങ്കുവെച്ചത്;

“ചുംബന സമരത്തെ എതിര്‍ക്കാന്‍ വേണ്ടി പശുപാലന്റെ അറസ്റ്റിനെ കൊണ്ട് വരുന്നവരുടെ ഇരട്ടത്താപ്പാണ് റജീനയെ അക്രമിക്കുന്നതിലൂടെ കാണുന്നത്. യാഥാസ്ഥിതികതയുടെ പേരില്‍ നടക്കുന്ന/നടന്നുകൊണ്ടിരുന്ന ലൈംഗിക ചൂഷണങ്ങളെ ചിലപ്പോള്‍ അധികാരത്തിന്റെ ഗര്‍വായി അല്ലെങ്കില്‍ നൊസ്റ്റാള്‍ജിയയോടുവരെ കൂട്ടിച്ചേര്‍ത്ത് പലപ്പോഴും അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.

പണ്ട് “അടിയാത്തി”പ്പെണ്ണുങ്ങള്‍ മാറ് മറക്കാതെ നടന്ന സുവര്‍ണ കാലത്തെ പറ്റി പറഞ്ഞു കോള്‍മയിര്‍ കൊള്ളുന്ന സവര്‍ണ്ണ യാഥാസ്ഥിതികര്‍ ഇന്നുമുണ്ട്. എന്തിനു ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും ഇന്നും ഉയര്‍ന്ന ജാതിയിലെ ആള്‍ക്കാര്‍ ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നഗ്‌നരായി നടത്തിക്കുന്നു. വര്‍ഗീയ ലഹളകളുടെ ഇടയിലും പീഡനങ്ങള്‍ നടക്കാറുണ്ട്. റജീനയെ അക്രമിച്ചവരില്‍ പലരും വിഷമിക്കുന്നത് ലൈംഗികതയിലാണ്.

ലൈംഗികത എന്നത് അവര്‍ക്ക് പെണ്ണിന്റെ മേല്‍ ആണ്‍ സ്ഥാപിക്കുന്ന അധികാരമാണ്. ഒരു പുരുഷമേധാവിത്ത സമൂഹത്തില്‍ ഏതു മതത്തിലായാലും പെണ്ണ് അവര്‍ക്ക് തന്നെക്കാള്‍ താഴെയുള്ളവളാണ്. അതിനപ്പുറമുള്ള ഒരു പദവിയും സവര്‍ണ്ണപുരുഷാധിപത്യ സമൂഹം അവള്‍ക്ക് കല്‍പ്പിക്കും എന്ന് കരുതേണ്ടതില്ല. പുരുഷാധിപത്യ മൂല്യങ്ങള്‍ക്കെതിരെ നടന്ന ചുംബനസമരം ഒരു വിജയം തന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്.”


അനുപമ ആനമങ്ങാട് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചിട്ടു;

“റജീനയുടെ പോസ്റ്റുകളുടെ താഴെ അഴുക്കുവമിപ്പിക്കുന്ന ദയനീയജന്മങ്ങളോട് ഒരുതരത്തില്‍ പറഞ്ഞാല്‍ നന്ദിയുണ്ട്. റജീന പറയുന്നതിനേക്കാള്‍ ഭീകരമാണ് അവസ്ഥ എന്ന് നേരിട്ടുതന്നെ മനസ്സിലാക്കിത്തരുന്നു! ഇങ്ങനെയാണ് ഞങ്ങള്‍ കുറ്റകൃത്യം വെളിപ്പെടുത്താന്‍ ധൈര്യപ്പെടുന്ന ഇരകളെ കൈകാര്യം ചെയ്യാറെന്ന് ലോകത്തോടു മുഴുവന്‍ വിളിച്ചുപറയുന്നു! വായ് തുറന്നു പരാതി പറഞ്ഞാല്‍ ചാര്‍ത്തപ്പെട്ടുകിട്ടുന്ന പട്ടങ്ങളെ ഭയന്നായിരിക്കും ഭൂരിഭാഗം ഇരകളും മിണ്ടാതിരിക്കുന്നതെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു, നേരിട്ടുതന്നെ.”


റജീനക്കെതിരായ ആണ്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് ഷഹബാസ് അമന്‍ പ്രതികരിച്ചത്. ദേവാസുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ നീലകണഠന്‍ എന്ന കഥാപാത്രത്തെ തുല്യപ്പെടുത്തിയായിരുന്നു ഷഹബാസിന്റെ വിമര്‍ശനം.

റജീനയട് ഐക്യദാര്‍ദ്യവുമായി #forabetterFB കാമ്പയിന്‍ പറയുന്നു “ഇത്തരത്തിലുള്ള ഓണ്‍ലൈന്‍  ഭീഷണിക്കും പീഡനത്തിനും എതിരെ നമ്മള്‍ ശബ്ദമുയര്‍ത്തണം. ഓണ്‍ലൈന്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കും മൈനോരിറ്റീസും ആണ് എപ്പോളും  ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടെണ്ടി വരുക.”

എന്തായിരുന്നു റജീനയുടെ വിമര്‍ശനം

വി.പി റജീന തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി;

“ഒരു പത്തിരുപത് കൊല്ലം മുമ്പാണ്. പഠിച്ചത് സുന്നി മദ്രസയിലാണ്. അപ്പോ ഏത് സുന്നി എന്ന് ചോദിച്ച് അവിടെയും തര്‍ക്കിക്കാന്‍ ഓട്ട നോക്കേണ്ട. ഇ.കെ സമസ്ത സുന്നി. അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് അവിടെ. അപ്പോ ആദ്യത്തെ കൊല്ലം ചെറിയൊന്നാണ്. രണ്ടാം കൊല്ലം വല്യൊന്നും. വല്യ ഒന്നാം ക്ലാസിലെ ആദ്യ ദിനം. തടിച്ച് കൊഴുത്ത ഒരു ഉസ്താദ് .പ്രായം ഒരു നാല്‍പത് നാല്‍പത്തഞ്ച് കാണുമായിരിക്കും. ഏഴാം വയസ്സിലെ ഓര്‍മയല്ലേ? ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തോന്നുന്ന പ്രായമാണ് കേട്ടോ. പേര് നാലാം ഖലീഫയുടേത്.”

“ബര്‍ക്കത്തോടെ ദീനി പഠനം ആരംഭിക്കുന്ന ആ കൊല്ലത്തെ പ്രഥമ ദിനമാണ്. ആദ്യം ക്ലാസിലെ ആണ്‍കുട്ടികളോടു വരി വരിയായി നില്‍ക്കാന്‍ പറഞ്ഞു. ഉസ്താദ് മേശക്കു പിന്നില്‍ കസേരയില്‍ അമര്‍ന്ന് ഇരിക്കുകയാണ്. എന്നിട്ട് ഓരോരുത്തരെ ആയി വിളിച്ചു. തലയില്‍ തൊപ്പിയൊക്കെ വെച്ച് നിഷ്‌കളങ്കരായ കുരുന്നു മക്കള്‍. ഉസ്താദിനടുത്തേക്ക് സന്തോഷത്തോടെ ചെന്ന ആണ്‍കുട്ടികളുടെ ഭാവം മാറുന്നത് ബെഞ്ചില്‍ തന്നെ ഇരിക്കുന്ന പെണ്‍കുട്ടികളായ ഞങ്ങക്ക് കാണാം. പേരൊക്കെ ചോദിച്ച് കൊണ്ട് തൊട്ടുഴിഞ്ഞ് ഉസ്താദിന്റെ കൈ പോകുന്നത് കുട്ടികളുടെ മുന്‍ഭാഗത്തേക്കാണ്. ആണ്‍കുട്ടികള്‍ ട്രൗസറില്‍ നിന്ന് പാന്റിലേക്ക് മാറുന്ന കാലം കൂടിയാണ്. പതുക്കെ സിബ് നീക്കി പിടിച്ചു നോക്കുന്നു. ആണ്‍ കുട്ടികള്‍ വല്ലാതെ ചൂളുന്നതും നാണിക്കുന്നതും കണ്ട് പെണ്‍കുട്ടികളായ ഞങ്ങളും വല്ലാതെയാവുന്നു. ” കൊറവ് കാണിയ്ക്കാതെ ഇങ്ങോട്ട് അടുത്ത് വാ.. എത്ര വല്പ്പണ്ട്ന്ന് നോക്കട്ടെ, ഉസ്താദിന്റെ സ്‌നേഹം കലര്‍ന്ന കല്‍പന. ഇങ്ങനെ ക്ലാസിലെ അവസാനത്തെ ആണ്‍കുട്ടിയെയും തപ്പി നോക്കിയാണ് മൂപ്പര് നിര്‍ത്തിയത്. ഇത് കുറച്ച് ദിവസങ്ങള്‍ നീണ്ടതായാണ് ഓര്‍മ. കുറച്ച് കാലയളവില്‍ മാത്രമായിരുന്നു അയാള്‍ ഞങ്ങളെ പഠിപ്പിച്ചത്. പിന്നെ പുതിയ ഉസ്താദ് വന്നു. ഇതിനിടയില്‍ തന്നെ കുറെ ആണ്‍ കുട്ടികള്‍ ആ മദ്രസയില്‍ നിന്ന് പേരും വെട്ടി പോയിരുന്നു..”

“അടുത്തത് : ക്ലാസ് നാലോ അഞ്ചോ ആണെന്ന് തോന്നുന്നു. അന്നും വലിയ ക്ലാസുകാര്‍ക്ക് രാത്രിയാണ് മദ്രസ .ആ സമയത്ത് രാത്രി നിത്യം പവര്‍ കട്ട് ഉണ്ടായിരുന്നു. അര മണിക്കൂര്‍ നേരത്തേക്ക് ഉസ്താദിന്റെ മേശപ്പുറത്ത് മുനിഞ്ഞ് കത്തുന്ന നേര്‍ത്ത മെഴുകുതിരി വെട്ടം. ഓത്തും വായനയും ഒക്കെ അപ്പോള്‍ നിര്‍ത്തിവെക്കും. എന്നാലും ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് സന്തോഷമല്ല, പേടിയാണ് ആ ഇരുട്ടില്‍. ഖുര്‍ആനും ദീനിയാത്തും അമലിയ്യാത്തും അഹ്‌ലാക്കും താരീഹും ഒക്കെ എടുക്കുന്ന ഉസ്താദ്. പേര് പ്രവാചകന്റെ പേരക്കുട്ടികളില്‍ ഒരാളുടേത്. വയസ്സ് 60തിനോടടുത്ത് കാണും.”

“മങ്ങിയ വെളിച്ചം ആ വലിയ ക്ലാസില്‍ ഇരുട്ടിലെ മിന്നാമിനുങ്ങിന്റേതിന് സമമായിരിക്കും. ആ നേരമാവുമ്പോള്‍ ഉസ്താദ് ഇരിക്കുന്നിടത്ത് നിന്ന് എണീറ്റ് പതുക്കെ പെണ്‍കുട്ടികളുടെ ബെഞ്ചിന് നേരെ നടക്കും. കയ്യില്‍ വടിയുമായി റോന്ത് ചുറ്റും. പെണ്‍ കുട്ടികളുടെ പല ഭാഗത്തും ആ നേരം തോണ്ടലും വടി കൊണ്ട് കുത്തലും കിട്ടും. രണ്ടിലും മൂന്നിലും ഓരോ വട്ടം തോറ്റ് അഞ്ചില്‍ എത്തിയ സുന്ദരിയായ നജ്മ അപ്പോഴേക്ക് വല്യ ആളായിരുന്നു. (അവളെ ഉസ്താദ് കരുതിക്കൂട്ടി തോല്‍പിക്കുന്നതാണെന്ന് പിള്ളേരായ ഞങ്ങള്‍ അടക്കം പറയും).”

“ഉസ്താദ് വേണ്ടാത്ത്ടത്തൊക്കെ പിടിയ്ക്കുന്നെന്ന് നജ്മ ദേഷ്യത്തോടെ ഞങ്ങളോടെക്കെ പറയുമായിരുന്നു. പലതും ഞങ്ങള്‍ കണ്ടിട്ടുമുണ്ട്. ഒരു ദിവസം അവള്‍ ചാടിയെണീറ്റ് വടിയില്‍ കേറി പിടിച്ച് വിരല്‍ ചൂണ്ടി പൊട്ടിത്തെറിച്ചു. “ഉസ്താദെ അടങ്ങിക്കളിച്ചോളേണ്ടി. അല്ലെങ്കില്‍ വല്യസ്താദിനോട് ഞാനെല്ലാം പറയും ട്ടോ ”  അവള്‌ടെ കണ്ണ് കത്തുന്നത് ആ ഇരുട്ടിലും ഞങ്ങള്‍ കണ്ടു. ഉസ്താദ് ആകെ പര്ങ്ങി. “അയ്‌ന് ഞാനൊന്നും ചെയ്തില്യാലോ കുട്ട്യേ” ന്നും പറഞ്ഞ് തിടുക്കത്തില്‍ കസേരയിലേക്ക് വലിഞ്ഞു.”

“കറണ്ട് വന്നപ്പോ മൂപ്പരെ മുഖം വല്ലാതെ ആയിരുന്നു. പിന്നെയുള്ള ദിവങ്ങളില്‍ നജ്മക്ക് ഓരോ കാരണം പറഞ്ഞ് നല്ല തല്ലു കിട്ടി. അതിനു ശേഷം അധികനാള്‍ അവള്‍ പഠനം തുടര്‍ന്നില്ല. പക്ഷെ, ആ വയസ്സന്‍ ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചു. കുത്തലും പിടിയ്ക്കലും ആ കൊല്ലം പിന്നെയും സഹിയ്‌ക്കേണ്ടി വന്നു. അതിന്റെ എണ്ണം കുറഞ്ഞിരുന്നെങ്കിലും. എന്നിട്ടും ഞങ്ങള്‍ പേടിച്ച് ആരോടും പറഞ്ഞില്ല ഒന്നും . ഇന്നും രാത്രി കാലങ്ങളില്‍ വല്യ വല്യ പെണ്‍കുട്ടികള്‍ മദ്രസയില്‍ പോകുന്നത് കാണുമ്പോള്‍ ആ സംഭവങ്ങള്‍ തികട്ടി വന്ന് നെഞ്ചിന്‍ കനം വെക്കാറുണ്ട്. ഞങ്ങള്‍ക്കന്നൊന്നും ക്ലാസില്‍ ഒപ്പം പഠിയ്ക്കുന്ന ആണ്‍കുട്ടികളെ അല്ലായിരുന്നു പേടി. പഠിപ്പിക്കാന്‍ വരുന്ന ഉസ്താദുമാരെ ആയിരുന്നു.”

“പുതിയ ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്നും അതു കൊണ്ട് സൂക്ഷിക്കണമെന്നും ചില “മതസമുദായ” സംഘടനകളുടെ കണ്ടെത്തലുകള്‍ വായിച്ചപ്പോള്‍ അരാജകത്വമില്ലാത്ത എത്ര സുന്ദരമായ സമൂഹമാണ് കാലങ്ങളായി നമ്മുടേതെന്ന് വെറുതേ ഓര്‍ത്തു പോയി”


പക്ഷെ, എന്നെ അത്ഭുതപ്പെടുത്തിയവരുണ്ട്. എന്റെ അനുഭവത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു കൊണ്ട് സഹോദരന്‍ കെ.ടി.ഹുസൈന്‍ ഇട്ടതാണ് അതിലൊന്ന്. സത്യത്തില്‍ അനുഭവത്തിന്റെ തീവ്രതയുടെ ഒരംശം പോലും എഴുത്തില്‍ പ്രതിഫലിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലെന്നാണെന്റെ വിശ്വാസം. എന്നിട്ടും അതിനെ “മസാല ചേര്‍ത്ത ഭാവനാ സൃഷ്ടിയെന്ന്” പരിഹസിച്ചു. മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നതു പോലെയല്ല പാണ്ഡിത്യവും വിവേകവും ഉള്ളയാളെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന ഹുസൈന്‍ സാഹിബിനെ പോലുള്ളവര്‍ പറയുന്നത്. മാത്രമല്ല, ഒരു ഇരപ്രായം കൊണ്ടും കാലത്തിന്റെ സവിശേഷത കൊണ്ടും മാത്രം കിട്ടിയ ധൈര്യം കൊണ്ട് താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് പുറത്ത് പറയുമ്പോള്‍ അതിന് പിന്തുണയും ശക്തിയും തരേണ്ടവരല്ലേ ഹുസൈന്‍ സാഹിബിനെ പോലുള്ള സമുദായ നേതാക്കള്‍?


കെ.ടി ഹുസൈന്‍

വിമര്‍ശകരോട് റജീനക്ക് എന്താണ് പറയാനുള്ളത്?

റജീനയുടെ ഫേസ്ബുക്ക് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ റജീനയ്‌ക്കെതിരെ ശക്തമായ ആക്രമണമാണ് ഉണ്ടായത്. തന്നെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരോട് റജീനയ്ക്കുള്ള മറുപടി ഇതാണ്:

“സുഹൃത്തുക്കളെ, എന്റെ മദ്രസാനുഭവവുമായി ബന്ധപ്പെട്ട് ഞാനിട്ട പോസ്റ്റിന്റെ പല വിധത്തിലുള്ള പ്രതികരണങ്ങളും ശ്രദ്ധയില്‍പ്പെട്ടു. അനുകൂലിക്കാനും വിയോജിക്കുവാനുമുള്ള എല്ലാ അവകാശങ്ങളും മാനിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ. ചിലതരം കമന്റുകളിലൂടെ സ്വന്തം സംസ്‌കാരം പ്രകടമാക്കിയവര്‍ക്ക് പ്രത്യേകം നന്ദി. കുറഞ്ഞ സമയത്തിനുള്ളില്‍ കഷ്ടപ്പെട്ട് രണ്ടും മൂന്നും സ്റ്റാറ്റസിട്ട് എന്റെ സ്റ്റാറ്റസിനെ തുറന്ന് കാട്ടാന്‍ നോക്കി സ്വയം അപഹാസ്യരായ പെണ്‍ പീഡകരുടെ ആരാധകര്‍ക്ക് പ്രത്യേക നന്ദി. എന്താണവരുടെ “ദീന്‍” എന്ന് അവരുടെ കമന്റുകളും അവരുടെ ഭാഷയും പറയുന്നുണ്ട്. അവര്‍ സ്വയം വെളുപ്പടുത്തിയിരിക്കുന്നു. അവരോട് ഇനി ഒന്നും പറയാനില്ല.”

“പക്ഷെ, എന്നെ അത്ഭുതപ്പെടുത്തിയവരുണ്ട്. എന്റെ അനുഭവത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു കൊണ്ട് സഹോദരന്‍ കെ.ടി.ഹുസൈന്‍ ഇട്ടതാണ് അതിലൊന്ന്. സത്യത്തില്‍ അനുഭവത്തിന്റെ തീവ്രതയുടെ ഒരംശം പോലും എഴുത്തില്‍ പ്രതിഫലിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലെന്നാണെന്റെ വിശ്വാസം. എന്നിട്ടും അതിനെ “മസാല ചേര്‍ത്ത ഭാവനാ സൃഷ്ടിയെന്ന്” പരിഹസിച്ചു. മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നതു പോലെയല്ല പാണ്ഡിത്യവും വിവേകവും ഉള്ളയാളെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന ഹുസൈന്‍ സാഹിബിനെ പോലുള്ളവര്‍ പറയുന്നത്. മാത്രമല്ല, ഒരു ഇരപ്രായം കൊണ്ടും കാലത്തിന്റെ സവിശേഷത കൊണ്ടും മാത്രം കിട്ടിയ ധൈര്യം കൊണ്ട് താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് പുറത്ത് പറയുമ്പോള്‍ അതിന് പിന്തുണയും ശക്തിയും തരേണ്ടവരല്ലേ ഹുസൈന്‍ സാഹിബിനെ പോലുള്ള സമുദായ നേതാക്കള്‍? ഇരകള്‍ക്ക് നേരെ പുഛവും പരിഹാസവും വാരിയെറിഞ്ഞ് ഈ വേട്ടക്കാരോട് ഐക്യപ്പെടുന്നതിന്റെ അടിസ്ഥാനമെന്താണ്? ഇങ്ങനെയുള്ള സംഭവങ്ങള്‍ വ്യാപകമായതിലെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഇവരെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടെടുക്കുന്നതാണോ ഹുസൈന്‍ സാഹിബൊക്കെ മുന്നോട്ട് വെക്കുന്ന സ്ത്രീ ശാക്തീകരണം? നിരാശ തോന്നുന്നു !”

“അതുപോലെ ഈ വിഷയത്തില്‍ പലരുടെയും മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നത് കാണാന്‍ കഴിഞ്ഞു. അവരുടെ ഐക്യപ്പെടല്‍ തിരിച്ചറിയാന്‍ ഈ പോസ്റ്റ് സഹായകമായി എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം.”

“പിന്നെ ദീനീ സ്‌നേഹത്തിന്റെ കുറയധികം വിലാപങ്ങള്‍ കേട്ടു . മറ്റുള്ളവരുടെ മുന്നില്‍ ദീനിനെ നാണം കെടുത്തിയെന്ന്. അത്തരക്കാരോട് , പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരെ ഒളിപ്പിച്ചു വെച്ചിട്ട് വേണോ ഈ ദീനിനെ സംരക്ഷിക്കാന്‍? ഈ സ്ത്രീ പീഡകരും ക്രിമിനലുകളും ചേര്‍ന്ന് താങ്ങി നിര്‍ത്തേണ്ടത്ര ദുര്‍ബലമാണോ ഇസ്ലാം? അതാണോ ഖുര്‍ആനും സുന്നത്തും മുന്നോട്ട് വെക്കുന്ന ആശയം? എന്റെ മനസ്സിലെ ഇസ്ലാം ഏതായാലും അതല്ലെന്ന് ഉറപ്പിച്ചു പറയട്ടെ.”

“ആണിനും പെണ്ണിനും മാത്രമല്ല, ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങള്‍ക്കുമുള്ള അവകാശങ്ങളെ അംഗീകരിക്കുന്ന വിശ്വാസ സംഹിതയാണ് എന്റെ മതം. എന്റെ നബി തിരുമേനി കാണിച്ചു തന്ന മാതൃക ഏതെങ്കിലും ഹിംസയെ മൂടിവെക്കാനല്ല, ആര്‍ജ്ജവത്തോടെ തുറന്നു കാട്ടാനാണ്. എന്റെ എളിയ പരിശ്രമവും ആ വഴി പിന്‍തുടരുന്ന ഒരു വിശ്വാസിനിയായി ജീവിച്ചു മരിക്കാനാണ്.”

“ഇതൊരൊറ്റപ്പെട്ട സംഭവമാണെന്നാണ് വേറൊരു കൂട്ടരുടെ വാദം. എന്റെ സ്റ്റാറ്റസിലെവിടെയും ഞാന്‍ എല്ലാ മദ്രസാധ്യാപകരും മോശക്കാരാണെന്ന് പറഞ്ഞിട്ടില്ല. എന്റെ അനുഭവവും സാഹചര്യവും വിശദീകരിച്ചു. അത് തന്നെ വളരെ കുറച്ച് മാത്രം. ഉസ്താദുമാരുടെ അടുത്ത് നിന്നുണ്ടായ ഇതിനേക്കാള്‍ മോശമായ അനുഭവങ്ങള്‍ കാരണം മദ്രസ ഉപേക്ഷിക്കേണ്ടി വന്നവരെ കുറിച്ചൊന്നും പറയാത്തത് നേരിട്ടറിയാഞ്ഞിട്ടല്ല.”

“ഇനി മദ്രസാധ്യാപകര്‍ പീഡനക്കേസില്‍ പിടിക്കപ്പെട്ട എത്ര വാര്‍ത്തകള്‍ വേണം നിങ്ങള്‍ക്ക്? അതൊക്കെ പത്രങ്ങളില്‍ നിരങ്ങുമ്പോള്‍ ഒന്നും ഈ നാണക്കേട് തോന്നിയിട്ടില്ലേ? അപ്പോള്‍ ഇവര്‍ ചെയ്യുന്നതല്ല കുഴപ്പം. അത് അനുഭവിച്ചവര്‍ വിളിച്ചു പറയുന്നതാണ് എന്നാണോ? നിങ്ങള്‍ക്കാര്‍ക്കെങ്കിലും മറിച്ചുള്ള അനുഭവങ്ങള്‍ ഉണ്ടായാല്‍ അത് പുറത്ത് പറയുന്നതിനും ഇവിടെയാരും എതിരല്ലല്ലോ? പറഞ്ഞ കാര്യം ശരിയാണെന്ന് വായിച്ച് വിലയിരുത്താന്‍ മാത്രം ബുദ്ധിയില്ലാത്തവരല്ലല്ലോ എഫ് ബി വായനക്കാര്‍?”

“ഇനി പടച്ചോന്റെ “സ്വന്തം ആള്‍ക്കാരായ” ഉസ്താദുമാരെ വിമര്‍ശിക്കാന്‍ പാടില്ല എന്നാണെങ്കില്‍ ഒരു കാര്യമേ പറയാനുള്ളൂ. ഞാന്‍ വിശ്വസിക്കുന്ന ദീനില്‍ എല്ലാവരും തുല്യരാണ്. നന്മയുടെ മാറ്റനുസരിച്ച് മാത്രമേ ആളുകള്‍ വ്യത്യാസപ്പെടുന്നുള്ളൂ.”

“മറ്റൊരാള്‍ നെഞ്ചില്‍ കനം വെക്കാതെ പോയ കാര്യങ്ങള്‍ എണ്ണിയെണ്ണി ചോദിച്ച് വിലപിക്കുന്നുണ്ട്. സഹോദരാ മുന്‍ വിധികളും കള്ളങ്ങളുമായി വരുമ്പോള്‍ സൂക്ഷിക്കണം. അതെപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴും. കാമ്പസിലെ ലിംഗ നീതിയെ കുറിച്ച് പഠിച്ച സമിതിയുടെ ആധികാരിക റിപ്പോര്‍ട്ട് ഈയടുത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാമ്പസിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പറ്റി തുറന്നെഴുതി വന്ന മാധ്യമം ലേഖനം ഈയുള്ളവളുടെ വകയാണെന്ന കാര്യമെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയൊരു നുണ തട്ടിവിടില്ലായിരുന്നു.”

“സമാന വിഷയങ്ങളില്‍ എന്റെ എളിയ എഴുത്തുകളും വന്നിരുന്നത് കാണണമെങ്കില്‍ എന്റെ വാളില്‍ കേറി ഒന്നു താഴോട്ട് സ്‌ക്രോള്‍ ചെയ്താല്‍ മതി. പക്ഷേ, ഇന്നാദ്യമായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില ഉസ്താദുമാരെ പറ്റി എഴുതിയപ്പോള്‍ ബാക്കിയൊന്നിലും ഞാന്‍ “നെടുവീര്‍പ്പിട്ടില്ല” എന്ന് ആരോപിക്കുമ്പോള്‍ ഏറ്റ് പിടിക്കുന്നത് സംഘികളുടെ പഴകിപ്പുളിച്ച ഒരു ആരോപണ ശൈലിയാണ്.”

“അവസാനമായി പറയട്ടെ, നിങ്ങളില്‍ പലരും ഞാനുമായി ചേര്‍ത്ത് പറയുന്ന ഒരു സംഘടനയുമായും എനിക്ക് ബന്ധമില്ല. അതുകൊണ്ട് അത്തരം കെട്ടിയേല്‍പിക്കലുമായി എന്റെ കമന്റ് ബോക്‌സിലേക്ക് ആരും വരേണ്ടതില്ല.”


പൊതു സമൂഹത്തിലെ പെണ്ണ് ഉണരുന്നതിനെയല്ല ഇവര്‍ ഭയക്കുന്നത്. അത് അവരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നവുമല്ല. മറിച്ച് അവര്‍ പേടിക്കുന്നത് മുസ്ലിം പെണ്ണ് ഉണരുന്നതാണ്. ലിംഗസമത്വ ലിംഗനീതി വാദത്തിന്റെ അലയൊലികള്‍ അവരുടെ ഇടയില്‍ നിന്ന് അങ്ങിങ്ങായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. അതുകൊണ്ട് തന്നെയാണ് ബോധപൂര്‍വം അതേപദം ഞാന്‍ കടമെടുത്ത് എന്റെ മറുപടി പോസ്റ്റില്‍ ഉപയോഗിച്ചതും. ആ പ്രയോഗമാണ് പലരെയും ചൊടിപ്പിച്ചത്.


ഈ വിമര്‍ശനം മുന്നോട്ട് വെയ്ക്കാന്‍ എന്തുകൊണ്ട ഈ സമയം തിരഞ്ഞെടുത്തു?

തന്റെ അനുഭവങ്ങള്‍ മുന്നോട്ട് വെയ്ക്കാനുണ്ടായ സാഹചര്യങ്ങള്‍ വ്യക്തമാക്കിയതോടെ വിമര്‍ശകര്‍ക്കുള്ള ആരോപണം ഫറൂഖ് കോളേജില്‍ ഇപ്പോള്‍ നടന്നുവരുന്ന ലിംഗവിവേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഫറൂഖ് കോളേജിനെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുന്നവരുടെ പക്ഷം ചേര്‍ന്ന് ഇസ്ലാമിനെ പ്രതിസ്ഥാനത്താക്കാനായ്‌രുന്നു റജീന ഇതെഴുതിയത് എന്നായിരുന്നു വിമര്‍ശനം. ഇത്തരം വിമര്‍ശനങ്ങളെ കുറിച്ചും റജീന വ്യക്തമാക്കുക്കുകയുണ്ടായി:

“മദ്രസാ അനുഭവ പോസ്റ്റ് ഇടാന്‍ ഈ സമയം തന്നെ തിരഞ്ഞെടുത്തുവെന്നും അതില്‍ ദുരുദ്ദേശമുണ്ടെന്നും പറയുന്നവരോട്, സത്യത്തില്‍ ഈ പോസ്റ്റ് ഇപ്പോള്‍ ഇടാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്. ലിംഗസമത്വവാദത്തിനെതിരെ ഒരു കൂട്ടം മുസ്‌ലീം സംഘടനകള്‍ പുറപ്പെടുവിച്ച പ്രസ്താവനകള്‍ തന്നെയാണ് ഇനിയും ഇത് പറയാന്‍ വൈകിക്കൂടെന്ന് എന്നെ ഉണര്‍ത്തിയത്. ലിംഗസമത്വം എന്ന പദപ്രയോഗം അവരില്‍ നിന്നും തന്നെ കടമെടുക്കുകയാണ് ഞാന്‍ ചെയ്തത്. ആ പ്രയോഗം ചുംബന സമരവുമായി ബന്ധപ്പെട്ട് മാത്രം അവര്‍ നടത്തിയതാണെന്ന് ഞാന്‍ കരുതുന്നില്ല. അത് വളരെ ബോധപൂര്‍വമായ ഒന്നാണ്. ”

“കാരണം പൊതു സമൂഹത്തിലെ പെണ്ണ് ഉണരുന്നതിനെയല്ല ഇവര്‍ ഭയക്കുന്നത്. അത് അവരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നവുമല്ല. മറിച്ച് അവര്‍ പേടിക്കുന്നത് മുസ്ലിം പെണ്ണ് ഉണരുന്നതാണ്. ലിംഗസമത്വ ലിംഗനീതി വാദത്തിന്റെ അലയൊലികള്‍ അവരുടെ ഇടയില്‍ നിന്ന് അങ്ങിങ്ങായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. അതുകൊണ്ട് തന്നെയാണ് ബോധപൂര്‍വം അതേപദം ഞാന്‍ കടമെടുത്ത് എന്റെ മറുപടി പോസ്റ്റില്‍ ഉപയോഗിച്ചതും. ആ പ്രയോഗമാണ് പലരെയും ചൊടിപ്പിച്ചത്.”

“അതിലേക്ക് അവര്‍ അരാജകത്വവാദം കൂടി ചേര്‍ത്തുവെച്ചപ്പോള്‍ ഞാന്‍ അതിനോട് എന്റേതായ അനുഭവത്തിലൂടെ പ്രതികരിക്കുകയാണ് ചെയ്തത്. ഇവരൊക്കെ തന്നെ നടത്തുന്ന മതപഠനകേന്ദ്രങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തിലെങ്കിലും പറയാതിരിക്കുക എന്നത് ഞാന്‍ എന്റെ മനസാക്ഷിയോടും ഈ സമുദായത്തോടും തന്നെ ചെയ്യുന്ന വലിയ അനീതി ആയിരിക്കുമെന്ന് എനിക്ക് തോന്നി. ഇന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കുട്ടികള്‍ ഇരകളാവുന്നു എന്നതിന്റെ നേര്‍സാക്ഷ്യങ്ങളായി പത്രവാര്‍ത്തകള്‍ നമ്മുടെ കണ്‍മുന്നിലുണ്ടല്ലോ. അതു കൊണ്ട് തന്നെ അതിന് ഒരു അവസാനം ഉണ്ടാവണം എന്നും ആഗ്രഹിച്ചു. അത് തെറ്റായിപ്പോയെന്നാണോ എന്റെ നേരെ കൊലവിളി നടത്തുന്നവര്‍ പറയുന്നത്?”


“മറ്റൊന്ന്, ലിംഗസമത്വത്തില്‍ പിടിച്ച് എന്നെ ആക്രമിക്കുന്നവരോടാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ മനസ്സിലാക്കേണ്ട കാര്യം. ലിംഗസമത്വത്തിലേക്ക് എന്റെ അനുഭവത്തെ കൂട്ടിക്കെട്ടിയത് ദുരുദ്ദേശപരമോ അബദ്ധവശാലോ ആണെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. അതിനെ കുറിച്ച് വളരെ ബോധ്യത്തോട് കൂടി തന്നെയാണ് ഞാനത് പറഞ്ഞത്. ഇത് ആദ്യത്തേതല്ല, മുമ്പും ഈ വിഷയത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. സംസാരിച്ചിട്ടുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവിടെ പറയേണ്ടിയിരുന്നത് ലിംഗനീതി എന്നായിരുന്നു. പക്ഷേ ലിംഗസമത്വം എന്ന വാക്ക് ചില സംഘടനകള്‍ ഉപയോഗിച്ചത് കൊണ്ട് അവര്‍ക്കുള്ള മറുപടിയില്‍ അതേപദം ഉപയോഗിച്ചുവെന്നേയുള്ളൂ. (ലിംഗ ചര്‍ച്ചയില്‍ കൂടുതല്‍ ജൈവികവും വിശാലാര്‍ത്ഥം ഉള്‍കൊള്ളുന്നതുമായ “നീതി” ക്ക് പകരം കേവലവും കൃത്രിമത്വത്തിന്റെ ലാഞ്ചനയോട് കൂടിയതുമായ “സമത്വം” ഉപയോഗിക്കുന്നത് ബോധപൂര്‍വ്വമാണ് എന്നത് വേറെ കാര്യം).”


“പിന്നെ ഇത് പരസ്യമായി പറയാതെ ആഭ്യന്തരമായി പറഞ്ഞൂടെ എന്നാണ് അടുത്തത്. സുഹൃത്തുക്കളെ, എവിടെയാണ് ഞങ്ങള്‍ മുസ്‌ലീം സ്ത്രീകള്‍ക്ക് അങ്ങനെയൊരു വേദിയുള്ളത് ? പെണ്ണ് എന്നതിനെ, ആണുങ്ങളുള്ള വേദിയില്‍ കയറ്റാന്‍ പോലും പാടില്ല എന്ന തിട്ടൂരമുള്ളവരുടെ ഇടയിലോ? അല്ലെങ്കില്‍ പുരുഷാധികാരത്തിന്റെ നേര്‍ രൂപങ്ങളായ മഹല്ലുകളിലോ? ഇതല്ലാതെ തന്നെ അനവധി നിരവധി പ്രശ്‌നങ്ങളില്‍ നീറിയുഴറി ജീവിതം നരകതുല്യമായിട്ടും ഇവിടെ നിന്നൊന്നും നീതിയും പരിഹാരവും കിട്ടാതെ എത്രയെത്ര സഹോദരിമാര്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഇനി ഞങ്ങള്‍ക്ക് പലതും പുറത്തിറങ്ങി പറയുകയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല. അത് ആരെയൊക്കെ പ്രീണിപ്പിച്ചെന്ന് ആരോപിച്ചാലും ഒരു പ്രശ്‌നവുമില്ല.”

“മറ്റൊന്ന്, ലിംഗസമത്വത്തില്‍ പിടിച്ച് എന്നെ ആക്രമിക്കുന്നവരോടാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ മനസ്സിലാക്കേണ്ട കാര്യം. ലിംഗസമത്വത്തിലേക്ക് എന്റെ അനുഭവത്തെ കൂട്ടിക്കെട്ടിയത് ദുരുദ്ദേശപരമോ അബദ്ധവശാലോ ആണെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. അതിനെ കുറിച്ച് വളരെ ബോധ്യത്തോട് കൂടി തന്നെയാണ് ഞാനത് പറഞ്ഞത്. ഇത് ആദ്യത്തേതല്ല, മുമ്പും ഈ വിഷയത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. സംസാരിച്ചിട്ടുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവിടെ പറയേണ്ടിയിരുന്നത് ലിംഗനീതി എന്നായിരുന്നു. പക്ഷേ ലിംഗസമത്വം എന്ന വാക്ക് ചില സംഘടനകള്‍ ഉപയോഗിച്ചത് കൊണ്ട് അവര്‍ക്കുള്ള മറുപടിയില്‍ അതേപദം ഉപയോഗിച്ചുവെന്നേയുള്ളൂ. (ലിംഗ ചര്‍ച്ചയില്‍ കൂടുതല്‍ ജൈവികവും വിശാലാര്‍ത്ഥം ഉള്‍കൊള്ളുന്നതുമായ “നീതി” ക്ക് പകരം കേവലവും കൃത്രിമത്വത്തിന്റെ ലാഞ്ചനയോട് കൂടിയതുമായ “സമത്വം” ഉപയോഗിക്കുന്നത് ബോധപൂര്‍വ്വമാണ് എന്നത് വേറെ കാര്യം).”

“എന്നാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ, സത്യത്തില്‍ ലിംഗസമത്വത്തെയല്ല നിങ്ങള്‍ ഭയപ്പെടേണ്ടതും ആ വാക്കല്ല നിങ്ങളെ അസ്വസ്ഥരാക്കേണ്ടതും. ഞാന്‍ പറയാതെ മാറ്റിവെച്ച ലിംഗനീതിയാണ്. കാരണം ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്ന ലിംഗനീതിയുടെ സ്ഥാനം നിങ്ങള്‍ പറയുന്ന ലിബറലിസ്റ്റുകളുടെ ലിംഗസമത്വത്തിനും എത്രയോ മുകളിലാണെന്നറിയാമോ? ആ നീതിയില്‍ ആണും പെണ്ണും എതിര്‍ ലിംഗങ്ങളല്ല, പരസ്പര പൂരകങ്ങളാണ്. അത് കൊണ്ടാണ് ഭാര്യയെയും ഭര്‍ത്താവിനെയും കുറിച്ച് പറഞ്ഞപ്പോള്‍ പരസ്പരം വസ്ത്രങ്ങളാണെന്ന് ഖുര്‍ആന്‍ പറഞ്ഞത്. നിങ്ങള്‍ സമത്വമെന്ന വാക്കിന് അനാവശ്യമായ വലിപ്പം ചാര്‍ത്തി കൊടുക്കുകയും നീതിയെ ചുരുക്കി കേവലം സാങ്കേതികമാക്കുകയും ചെയ്യുന്നിടത്താണ് നീതിയുടെ ത്രാസ് താഴുന്നത്. മനുഷ്യന്‍ നീതിമാനായ ദൈവത്തിന്റെ പ്രതിനിധിയാണ്. അതു കൊണ്ട് തന്നെ അവന്റെ സ്ഥായീഭാവം നീതിപരതയാണ്. പ്രവാചകന്റ ജീവിതവും അതാണ് പഠിപ്പിക്കുന്നത്. അതിന്റെ മുകളില്‍ മാത്രമേ വിശ്വാസിക്ക് ഏത് സ്വത്വവും കെട്ടിപ്പടുക്കാനാവൂ. അതു കൊണ്ട് തന്നെ നീതിയിലധിഷ്ഠമല്ലാത്ത ഒരു സ്വത്വ ബോധ രാഷ്ട്രീയത്തിനും നിലനില്‍പുമുണ്ടാവില്ലെന്നും ഞാന്‍ കരുതുന്നു.”
“എന്നാല്‍, ഇവയെ ഒക്കെ പ്രതിനിധീകരിക്കുന്ന ദൈവത്തിന്റെ സ്വന്തം ആള്‍ക്കാര്‍ എന്ന് പറയുന്നവരില്‍ നിന്നു തന്നെയാണ് അത് ആദ്യം നിഷേധിക്കപ്പെടുന്നത്. അത് ഒരാളില്‍ നിന്നായാലും ആയിരം പേരില്‍ നിന്നായാലും ഒരേ പോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നാണ് എന്റെ വിശ്വാസം എന്നെ പഠിപ്പിക്കുന്നത്.”

“അതുകൊണ്ട് അവകാശത്തിലധിഷ്ഠിതമായ ലിംഗനീതിയെ കറിച്ചുള്ള മുസ്ലിം പെണ്ണിന്റെ ഉണര്‍വിനെ യാഥാസ്ഥിതികരും പുരോഗമന നാട്യക്കാരും ഒരുപോലെ ഭയക്കുന്നു. ആ ലിംഗ നീതിയോടടുത്ത ലിംഗസമത്വം എന്ന ചേര്‍ത്തുവെപ്പിന് ആധാരമായി വര്‍ത്തിച്ച എന്റെ ചിന്ത ഇതു തന്നെയാണ്. അതില്‍ സംശയവും ദുരുദ്ദേശവും ആരോപിക്കുന്നവര്‍, സ്വന്തം മനസാക്ഷിയോട് ചോദിക്കുക. ഈ നീതിബോധത്തില്‍ തങ്ങള്‍ ഓരോരുത്തരും എവിടെയാണ് നില്‍ക്കുന്നതെന്ന്?”

“അവസാനമായി, ഞാന്‍ സ്റ്റാറ്റസില്‍ സൂചിപ്പിച്ച പോലുള്ള ഉസ്താദുമാരെ ന്യായീകരിക്കാനായി കഷ്ടപ്പെട്ട് എനിക്കെതിരില്‍ വായ കൊണ്ട് വിസര്‍ജിക്കുന്നവരോട്, നിങ്ങളുടെ ഈ വിസര്‍ജ്യം അങ്ങനെയുള്ള ഉസ്താദുമാര്‍ ഉണ്ടെന്നും അവരുടെ ശിഷ്യരായി അതേ സംസ്‌കാരം പേറുന്ന കുറേ പേര്‍ സാമൂഹിക ഭീഷണിയായി നില നില്‍ക്കുന്നുണ്ടെന്നും തെളിയിക്കുകയാണ്. അത് തുടരുക  ഈ സാമൂഹിക ദുരന്തത്തെപ്പറ്റി ആളുകള്‍ മനസ്സിലാക്കട്ടെ !”

ഈ ആണ്‍ കല്ലെറിയലുകള്‍ പൊടുന്നനെ സംഭവിച്ചതൊന്നുമല്ല. മറിച്ച് ശബ്ദത്തോടെ ചോദ്യം ചെയ്തുകൊണ്ട് സമുദായത്തിലെ സ്ത്രീകള്‍ കടന്നുവരുന്നതിന്റെ പൊട്ടലും ചീറ്റലുമാണ്. ഇത്തരം പൊട്ടലും ചീറ്റലും സമുദായത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് അത്യന്താപേക്ഷിതവുമാണ്. ചോദ്യം ചെയ്യലുകള്‍ മുറിവേല്‍പ്പിക്കാത്ത പുരുഷാധിപത്യബോധമുണ്ടോ? തീര്‍ച്ചയായും റജീനമാര്‍ നിരവധിയായി ഉണ്ടാകും. ആണ്‍ ശരീരങ്ങള്‍ തഴച്ചുവളര്‍ന്ന അധികാരമുഷ്‌ക്കിന്റെ ലോകങ്ങളെ അവര്‍ തട്ടിമറിച്ചുകൊണ്ടുവരുന്നത് തീര്‍ച്ചയായും ആദര്‍ശം കൊണ്ട് ഭംഗിയാര്‍ന്നതു തന്നെയാണ്; അവ ചില അധികാരങ്ങളെ, മുഷ്‌ക്കുകളെ, സര്‍വ്വോപരി പിന്തുടര്‍ന്നുവന്ന ചിട്ടവട്ടങ്ങളെ, വിധേയത്വങ്ങളെ വേദനിപ്പിക്കുന്നുണ്ട്,  തകിടം മറിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more