| Thursday, 12th November 2020, 8:59 pm

വരവരറാവുവിന് ജാമ്യമില്ല; ആരോഗ്യനില വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിശോധിക്കാമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ കാത്ത് ജയിലില്‍ക്കഴിയുന്ന കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് ബോംബെ ഹെക്കോടതി ജാമ്യം നിഷേധിച്ചു. വരവരറാവുവിന് മെഡിക്കല്‍ സഹായങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി എന്‍.ഐ.എയോടും ജയില്‍ അധികൃതരോടും ആവശ്യപ്പെട്ടു.

വരവരറാവുവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

റാവു കിടപ്പിലാണെന്നും ഡയപ്പര്‍ അടക്കമുള്ളവ ഉപയോഗിക്കേണ്ട തരത്തില്‍ രോഗബാധിതനും ക്ഷീണിതനുമാണെന്ന് കുടുംബം ഹൈക്കോടതിയെ അറിയിച്ചു. ഡോക്ടര്‍മാരോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വരവരറാവുവിനെ ചികിത്സിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

2018 ലാണ് വരവരറാവുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 മാസമായി അദ്ദേഹം ജയിലില്‍ കഴിയുകയാണ്. നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് വരവരറാവുവിനെ പാര്‍പ്പിച്ചിരിക്കുന്നത്.

നേരത്തെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Activist Varavara Rao Denied Bail

We use cookies to give you the best possible experience. Learn more