| Friday, 13th March 2015, 10:56 am

നിരോധിച്ച ഡോക്യൂമെന്ററി നിര്‍ഭയ കേസിലെ പ്രതികള്‍ താമസിച്ചിരുന്ന ചേരിയില്‍ പ്രദര്‍ശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ മകള്‍ ഡോക്യുമെന്ററി നിര്‍ഭയ കേസിലെ പ്രതികള്‍ താമസിച്ചിരുന്ന ചേരിയില്‍ പ്രദര്‍ശിപ്പിച്ചു. നാലു ദിവസങ്ങള്‍ക്ക് മുമ്പ് ഈ ഡോക്യുമെന്ററി  ആഗ്രയിലെ രുപ് ധനു ഗ്രാമത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ചയാണ് പ്രതികള്‍ താമസിച്ചിരുന്ന ആര്‍.കെ പുരത്തെ രവിദാസ് ക്യാമ്പിലെ അമ്പത് കുടംബങ്ങള്‍ ഡോക്യുമെന്ററി കണ്ടത്.

ചിത്രത്തിന് നിരോധനം ഉണ്ടായിരുന്നതുകൊണ്ടു തന്നെ ചിലര്‍ മുഖം മൂടിക്കൊണ്ടാണ് കാണാനെത്തിയത്. അതേസമയം ഡോക്യുമെന്ററി അവരെ ഏറെ സ്പര്‍ശിച്ചുവെന്ന് വ്യക്തമായിരുന്നു. ഡോക്യുമെന്ററി കണ്ട പല സ്ത്രീകളും കരയുന്നുണ്ടായിരുന്നു.

കേതന്‍ ദിക്ഷിത് എന്ന സാമൂഹ്യപ്രവര്‍ത്തകനാണ് പ്രൊജക്ടറിലൂടെ പരസ്യമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ” ജനങ്ങള്‍ ഭയപ്പെട്ടിരുന്നു, അതുകൊണ്ട് തന്നെ പലരും തങ്ങളുടെ വീടിന്റെ ജനലിലൂടെ ഒളിഞ്ഞു നോക്കിയാണ് ഡോക്യുമെന്ററി കണ്ടത്. ഒരു സ്വതന്ത്ര ഡോക്യുമെന്ററി നിര്‍മ്മാതാവുകൂടിയായ ദിക്ഷിത് പറഞ്ഞു.

ക്യാമ്പിനേറ്റ ഈ അപമാനഭാരം ഇല്ലാതാക്കാന്‍ പെട്ടെന്നു തന്നെ നീതി നടപ്പാകണം എന്നാണ് സദസ്സിലുണ്ടായിരുന്ന ചില സ്ത്രീകള്‍ അഭിപ്രായപ്പെട്ടത്. ” അവര്‍ കുറ്റം ചെയ്തുവെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. അപ്പോള്‍ അവരെ തുക്കിക്കൊല്ലണം. അതോടെ 2012 ഡിസംബര്‍ 12 മുതല്‍ ആരംഭിച്ച മാധ്യമങ്ങളുടെ ഞങ്ങള്‍ക്കുമേലുള്ള ഇടപെടല്‍ അവസാനിക്കും ഞങ്ങള്‍ക്ക് സമാധാനമുണ്ടാകും. സ്ഥലവാസിയായ ഫൂല്‍മതി പറഞ്ഞു.


അഡ്വക്കേറ്റ് എ.പി ശര്‍മ്മയുടെ അഭിപ്രായങ്ങള്‍ക്കെതിരെയും സദസ്സിലെ സ്ത്രീകള്‍ ശബ്ദമുയര്‍ത്തി. “പുരുഷന്‍മാര്‍ അവരുടെ ചിന്താഗതിമാറ്റിയാല്‍ മതി സ്ത്രീകള്‍ സുരക്ഷിതരാവും. വിദ്യാസമ്പന്നരെന്നു പറയുന്നവര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് അത്ഭുതമാണ്. ഞങ്ങള്‍ ഒരു സ്‌കൂളിലും പോയിട്ടില്ല എന്നിട്ടും ഞങ്ങള്‍ക്ക് അയാളെ(മുകേഷ് സിങ്- പ്രതി) ഇഷ്ടമല്ല.” ഒരു സ്ത്രീപറഞ്ഞു.



അഡ്വക്കേറ്റ് എ.പി ശര്‍മ്മയുടെ അഭിപ്രായങ്ങള്‍ക്കെതിരെയും സദസ്സിലെ സ്ത്രീകള്‍ ശബ്ദമുയര്‍ത്തി. “പുരുഷന്‍മാര്‍ അവരുടെ ചിന്താഗതിമാറ്റിയാല്‍ മതി സ്ത്രീകള്‍ സുരക്ഷിതരാവും. വിദ്യാസമ്പന്നരെന്നു പറയുന്നവര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് അത്ഭുതമാണ്. ഞങ്ങള്‍ ഒരു സ്‌കൂളിലും പോയിട്ടില്ല എന്നിട്ടും ഞങ്ങള്‍ക്ക് അയാളെ(മുകേഷ് സിങ്- പ്രതി) ഇഷ്ടമല്ല.” ഒരു സ്ത്രീപറഞ്ഞു.

പീഡന സംഭവം മുകേഷ് വിവരിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ചിലര്‍ തങ്ങളുടെ പെണ്‍മക്കളെ വീട്ടിലേക്ക് പറഞ്ഞയച്ചു.

മൂന്ന് പ്രതികളുടെയും മാതാപിതാക്കള്‍ ഡോക്യുമെന്ററി കാണണമെന്നാണ് ദിക്ഷിത് ആഗ്രഹിച്ചത്. പക്ഷെ അവര്‍ വീട്ടിലുണ്ടായിരുന്നില്ല. ബുധനാഴ്ച്ച ഞങ്ങള്‍ ഇതേകുറിച്ച് സംസാരിക്കാന്‍ അവരുടെ വീട്ടില്‍ പോയിരുന്നു. അവര്‍ അവിടില്ലെന്ന് ആളുകളാണ് പറഞ്ഞത്. ദിക്ഷിത് പറഞ്ഞു.

ഡോക്യുമെന്ററിക്ക് നിരോധനമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നഗരത്തിലെ മറ്റു പ്രദേശങ്ങളിലും ചേരികളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ക്രിക്കറ്റ് കളി നിര്‍ത്തി കുട്ടികളും ഡോക്യുമെന്ററി കാണാന്‍ വന്നിരുന്നു. ” മുകേഷ് ഭയ്യ ഞങ്ങളുടെ കൂടെ ക്രിക്കറ്റ് കളിക്കാറുണ്ട് ഇപ്പോള്‍ അയാള്‍ ഇതാ സിനിമയില്‍ പക്ഷെ ഒരു വില്ലനായാണെന്നു മാത്രം. അതിലൊരു കുട്ടി പറഞ്ഞു.

We use cookies to give you the best possible experience. Learn more