Advertisement
Kerala News
മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസില്‍ രജീഷ് പോള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 09, 05:05 am
Saturday, 9th March 2019, 10:35 am

കണ്ണൂര്‍: മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിലില്‍ കഴിയുന്ന ദമ്പതിമാരുടെ മകളാണ് രജീഷിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

2012 ആഗസ്റ്റ് മുതല്‍ 2013 വരെയുള്ള കാലയളവില്‍ രജീഷ് തന്നെ ഉപദ്രവിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. 16 ാം വയിസില്‍ നേരിട്ട അനുഭവം ഫേസ്ബുക്കിലൂടെയായിരുന്നു വിദ്യാര്‍ത്ഥിനി തുറന്നുപറഞ്ഞത്.


ലണ്ടന്‍ നഗരത്തിലൂടെ വിലസി നീരവ് മോദി; ചോദ്യങ്ങളോട് നോ കമന്റ്‌സ് എന്ന് മറുപടി; വീഡിയോ പുറത്ത്


ഒരു അവധിക്കാലത്താണ് രജീഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും തന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇടുമെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ലൈംഗിക പീഡനം തുറന്നു പറഞ്ഞതിന് പിന്നാലെ രജീഷ് പോള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് രജീഷ് പൊളിനെതിരെ കേസെടുത്തിരുന്നു. സംഭവം നടന്നത് പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പാലക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് രജീഷ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു.