| Tuesday, 24th May 2022, 6:41 pm

സ്ത്രീവിരുദ്ധതയ്ക്ക് റേറ്റിങ്ങും കയ്യടിയും കൂടുതലാണ് ; ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ച് ജസ്‌ല മാടശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കയ്യടിയും റെയ്റ്റിംഗും കൂടുതലാണെന്നും സമൂഹത്തിന്റെ പ്രതിഫലനമാണ് ബിഗ്‌ബോസില്‍ കാണുന്നതെന്നും ജസ്‌ല മാടശ്ശേരി പറഞ്ഞു.

ബിഗ്‌ബോസില്‍ സ്ത്രീവിരുദ്ധതയും മറ്റു പ്രശ്നങ്ങളുമുണ്ടെന്ന് കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം ചുറ്റുപാടുകളിലേക്കൊന്ന് നോക്കിയാല്‍ മതിയെന്നും സമൂഹത്തിലെ ഒരു വലിയ വിഭാഗം ഇത്തരം പൊതുബോധം പേറിനടക്കുന്നവരാണെന്നും ജസ്‌ല ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ബിഗ്‌ബോസ് എന്താണെന്ന് അറിയാതെ ബിഗ് ബോസിന്റെ ഒപ്പം പോയ ആളാണ് ഞാന്‍.

ബിഗ്‌ബോസിലെ ആളുകളെ വിമര്‍ശിക്കുമ്പോള്‍ അവിടെ ഉള്ള അവസ്ഥ ഇവര്‍ക്കൊക്കെ എങ്ങനെ മനസ്സിലാകുമെന്ന് എന്റെ അനുഭവം വെച്ച് ചിന്തിക്കാറുണ്ട്.

അതൊക്കെ സാഹചര്യങ്ങളാണ് അങ്ങനെയൊക്കെ സംഭവിക്കും,’ ജസ്‌ല പറഞ്ഞു.

ഇന്നത്തെ പെണ്‍കുട്ടികള്‍ വളരെ ബോള്‍ഡ് ആണെന്നും ചോദിക്കേണ്ട ചോദ്യങ്ങളും നിലപാടുകളും അവര്‍ കൃത്യമായി പറയുന്നുണ്ടെന്നും ജസ്‌ല കൂട്ടിചേര്‍ത്തു.

ബിഗ്ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു ജസ്‌ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ്ബോസ് സീസണ്‍ രണ്ടിലേക്ക് ജസ്‌ല എത്തിയത്. ഇതോടെ, ജസ്‌ലയ്ക്ക് വലിയൊരു കൂട്ടം ആരാധകരും, ഹേറ്റേഴ്സും ഉണ്ടായിട്ടുണ്ട്.

Content Highlights: Activist Jasla Madassery speaks about anti-feminist remarks in Bigg Boss

We use cookies to give you the best possible experience. Learn more