Kerala News
കരിപ്പൂര്‍ ലഹരിക്കേസില്‍ പങ്ക് പറയണമെന്ന് വിദ്വേഷ കമന്റ്; യു.പി സ്വദേശി അറസ്റ്റിലായ കേസില്‍ ഐഷ സുല്‍ത്താനയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 30, 06:29 pm
Wednesday, 30th August 2023, 11:59 pm

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 43 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം ബന്ധപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ വന്ന
വിദ്വേഷ കമന്റിന് മറുപടി നല്‍കി ആക്ടിവിസ്റ്റും സംവിധായകയുമായി ഐഷ സുല്‍ത്താന.

‘മതില്‍ ചാടിയാലോ’ എന്ന ക്യാപ്ഷനില്‍ ഐഷ ഫേസ്ബുക്കില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് കെ.ആര്‍. കമലന്‍ എന്ന പ്രൊഫൈല്‍ വിദ്വേഷ കമന്റിട്ടത്. കരിപ്പൂര്‍ ലഹരിവേട്ടയില്‍ ഐഷയുടെ പങ്ക് പറയണമെന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിന് മറുപടിയായി ഐഷ പറഞ്ഞത്, കേരളാ പൊലീസ് പിടിച്ച പ്രതി ഉത്തര്‍പ്രദേശുകാരനാണെന്നും നീ ചെന്ന് നിന്റെ യോഗിയുടെ പങ്ക് ആദ്യം ചോദിക്കണമെന്നുമായിരുന്നു.

വിദ്വേഷ കമന്റ്

‘കരിപ്പൂര്‍ ലഹരവേട്ടയില്‍ നിന്റെ പങ്ക് പറയ്. എന്നിട്ട് നീ എന്ത് പണ്ടാരം വേണമെങ്കിലും ചെയ്‌തോ? പിന്നെ ഒരു കാര്യം നിന്റെ തന്തയില്ലാ കാക്ക കൂട്ടങ്ങളോട് എനിക്ക് മറുപടി തരരുത് എന്ന് പറഞ്ഞേക്കണം, വിവരദോഷികള്‍’

ഐഷ സുല്‍ത്താനയുടെ മറുപടി

‘നീ ചെന്ന് നിന്റെ യോഗിയുടെ പങ്ക് ആദ്യം ചോദിക്ക്. കാരണം കേരളാ പൊലീസ് പിടിച്ച പ്രതി ഉത്തര്‍പ്രദേശുകാരനാണ്’

അതേസമയം, കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 43 കോടിയുടെ ലഹരിമരുന്ന് വസ്തുക്കള്‍ പിടിച്ചെടുത്തത്. കോഴിക്കോട് ഡി.ആര്‍.ഐയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി രാജീവ്കുമാറില്‍ നിന്നാണ് 3,490ഗ്രാം കൊക്കൈനും 1296ഗ്രാം ഹെറോയിനും പിടിച്ചെടുത്തിരുന്നത്.


Content Highlight: Activist and director Aisha Sultana responded to hate comments