കവരത്തി: ലക്ഷദ്വീപില്‍ ഹിജാബിനെ കുറിച്ച് പരാമര്‍ശമില്ലാത്ത സ്‌കൂള്‍ യൂണിഫോമിലെ വിവാദ ഉത്തരവില്‍ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ഐഷ സുല്‍ത്താന. ലക്ഷദ്വീപിലെ കുട്ടികള്‍ ഹിജാബ് ധരിക്കണോ വേണ്ടയോ എന്ന ചോദ്യത്തിന് അധികാരികള്‍ ഉത്തരം നല്‍കണമെന്ന് ഐഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിതരണം ചെയ്ത യൂണിഫോം മാത്രം ധരിക്കണമൈന്ന നിര്‍ദേശമടങ്ങിയ സര്‍ക്കുലര്‍ പങ്കുവെച്ചായിരുന്നു ഐഷ സുല്‍ത്താനയുടെ പ്രതികരണം.
‘ലക്ഷദ്വീപില്‍ ഇന്നലെ ഇറക്കിയൊരു ഓഡറാണ് ഇത്. സ്‌കൂള്‍ കുട്ടികളുടെ യൂണിഫോമാണ് വിഷയം, അതായത് ഡിപ്പാര്‍റ്റ്‌മെന്റ് തന്ന യൂണിഫോം മാത്രം ധരിക്കണമെന്നും അത് ധരിക്കാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അടങ്ങിയ ഫോര്‍മാറ്റാണ് ഇത്.
പറഞ്ഞുവരുന്നത് മുമ്പ് ഡിപ്പാര്‍ട്ടമെന്റ് കൊടുത്ത യൂണിഫോമില്‍ ഹിജാബ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊടുത്ത യൂണിഫോമില്‍ ഹിജാബ് ഇല്ല. എങ്കില്‍ ലക്ഷദ്വീപ് ഗവര്‍മെന്റ് ഡിപ്ലോമാറ്റിക്കായി കാര്യങ്ങള്‍ വളഞ്ഞുപറയാതെ കുറച്ചും കൂടി വ്യക്തതയോടെ പറയുക. ഞങ്ങളുടെ കുട്ടികള്‍ ഹിജാബ് ധരിക്കണോ അതോ വേണ്ടയോ? ഈ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു,’ ഐഷ സുല്‍ത്താന കൂട്ടിച്ചേര്‍ത്തു.
അതേമസമയം, ജൂലൈയില്‍ ഇറക്കിയ വിവാദ ഉത്തരവിന് പിന്നാലെയാണ് യൂണിഫോം സംബന്ധിച്ച് ഇന്നലെ വീണ്ടും ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു.
Content Highlight: Activist Aisha Sultana criticizes controversial school uniform order in Lakshadweep that does not mention hijab