national news
ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ആദ്യ അറസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 14, 05:05 am
Sunday, 14th February 2021, 10:35 am

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് പങ്കുവെച്ച ‘ടൂള്‍ കിറ്റ്’ പ്രതിഷേധ പരിപാടികളില്‍ ആദ്യ അറസ്റ്റ്.

21 വയസുകാരിയായ ദിഷ രവിയാണ് അറസ്റ്റിലായത്. യുവ പരിസ്ഥിതിപ്രവര്‍ത്തകയാണ് ദിഷ രവി.
ബെംഗളുരുവില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദില്ലി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ ബെംഗളുരുവില്‍ നിന്നും ദല്‍ഹിയിലേക്ക് കൊണ്ടുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടൂള്‍കിറ്റ് എന്ന പേരില്‍ സമരപരിപാടികള്‍ ഗ്രേറ്റ തന്‍ബര്‍ഗ് നേരത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

അതാണ് പിന്നീട് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത് എന്നാണ് ദല്‍ഹി പൊലീസിന്റെ വാദം.

ഗ്രേറ്റ തന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് പ്രതിഷേധ പരിപാടികളില്‍ കേസെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.

ദില്ലി സൈബര്‍ സെല്ലായിരുന്നു അന്വേഷണം നടത്തിയത്. എന്നാല്‍ ആര്‍ക്കൊക്കെ എതിരെയാണ് കേസെടുത്തത് എന്ന വിവരം പൊലീസ് പുറത്തുവിട്ടിരുന്നില്ല.

കര്‍ഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണയ്ക്കാം എന്ന് വിശദമാക്കി ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധത്തില്‍ എങ്ങനെ അണിചേരാം എന്നും ഗ്രേറ്റ എഴുതിയിരുന്നു.

എന്തുകൊണ്ടാണ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് എന്ന് വിശദമാക്കിയ ഗ്രേറ്റയുടെ ട്വീറ്റിലായിരുന്നു ലഘുലേഖയും ഉള്‍പ്പെടുത്തിയിരുന്നത്.

ഇത് ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദല്‍ഹി പൊലീസിന്റെ വാദം. ടൂള്‍കിറ്റ് വിവാദത്തില്‍ ഗ്രേറ്റ തന്‍ബര്‍ഗിനെതിരെയും ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Activist, 21, Arrested From Bengaluru In Greta Thunberg “Toolkit” Case