| Sunday, 26th March 2023, 5:49 pm

തനിക്കെതിരെ നടക്കുന്നത് സ്റ്റാലിനിസ്റ്റ് റഷ്യ കാലത്തിന് സമാനമായ സംഭവങ്ങൾ: ഡോണൾഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെക്സസ്: തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ സ്റ്റാലിനിസ്റ്റ് റഷ്യ കാലത്തെ ഭയപ്പെടുത്തുന്ന ഭൂതകാലത്തിന് സമാനമാണെന്ന് മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2024ൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറി തെരഞ്ഞെടുപ്പിന് മുന്നോടിയായി ടെക്സസിലെ വാക്കോയിൽ നടത്തിയ റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തനിക്ക് ചുറ്റും നടക്കുന്ന അന്വേഷണങ്ങൾ “സ്റ്റാലിനിസ്റ്റ് റഷ്യയുടെ ഹൊറർ ഷോയിൽ നിന്നുള്ള നേർക്കാഴ്ചയാണെന്നായിരുന്നു റാലിക്കിടെ ട്രംപ് പറഞ്ഞത്. ഒന്നിനുപുറകെ ഒന്നായി തന്നെ വേട്ടയാടുകയാണെന്നും വ്യാജ അന്വേഷണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ റാലിയോടെയായിരുന്നു ട്രംപ് പ്രചാരണത്തിന് തുടക്കമിട്ടത്. പോൺ താരം സ്റ്റോമി ഡാനിയൽസുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും ട്രംപ് പ്രതികരിച്ചു.

സ്റ്റോമി ഡാനിയൽസിനെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും തനിക്ക് മികച്ച പ്രഥമ വനിതയുണ്ടെന്നും ഭാര്യ മെലാനിയ ട്രംപിനെ പ്രശംസിച്ചുകൊണ്ടു ട്രംപ് പറഞ്ഞു.

തങ്ങൾക്കാവുന്ന വിധത്തിലെല്ലാം എതിരാളികൾ തങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുണ്ട്. തന്നെ വൈറ്റ് ഹൗസിലേക്ക് തിരികെ കൊണ്ടുവന്നാൽ അമേരിക്കയെ വീണ്ടും ഒരു സ്വതന്ത്ര രാഷ്ട്രമാക്കുമെന്നും ട്രംപ് പറഞ്ഞു.

Content Highlight: Actions against me similar to those of Stalinist Russia: Donald Trump

We use cookies to give you the best possible experience. Learn more