| Friday, 4th February 2022, 9:16 pm

ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട്; നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന പ്രാകൃതമായ ആചാരങ്ങള്‍ക്കെതിരെ നടപടിയെടുക്കും: കെ. രാധാകൃഷ്ണന്‍

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: തൃപ്പുണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടന്ന സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍.

സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാറില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലും ഇത്തരത്തില്‍ പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രാകൃതമായ അനാചാരങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.


Content Highlights: Action will be taken against the primitive customs which bring shame to the renaissance Kerala: K. Radhakrishnan

We use cookies to give you the best possible experience. Learn more