മലപ്പുറം: ഔദ്യോഗിക ജോലിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഇടപെടുന്നുവെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയില്‍ നടപടി. മലപ്പുറം തൃക്കലങ്ങോടാണ് പഞ്ചായത്ത് ഡയറക്ടര്‍ക്ക് ഇത്തരമൊരു പരാതി ലഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഇടപെട്ട് ബോര്‍ഡ് യോഗത്തില്‍ അജണ്ടകള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്നത് ഉള്‍പ്പെടെ കാണിച്ചാണ് പരാതി.
ഭരണസമിതി തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ ഭര്‍ത്താവിന്റെ ഇടപെടല്‍ മൂലം അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ പ്രസിഡന്റ് അനുവദിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.
ദിവസവും ഓഫിസിലെത്തി പ്രസിഡന്റിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ കയറിപോകുന്നു, പഞ്ചായത്തിലെ എല്ലാ യോഗങ്ങളിലും കയറി അഭിപ്രായം പറയുന്നു, ഓഫിസിലെ എല്ലാ സെക്ഷനുകളിലും കയറിയിറങ്ങി ജീവനക്കാരെ ശല്യം ചെയ്യുന്നു എന്നിവയും പരാതിയിലുണ്ട്. അന്യായ ഇടപെടല്‍ വര്‍ധിച്ചതോടെയാണ് സെക്രട്ടറി പരാതി നല്‍കിയത്.
പഞ്ചായത്തിനോട് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചുള്ള ഹൈക്കോടതി വിധിന്യായം നടപ്പാക്കല്‍, മഴക്കാല ശുചീകരണ ഫണ്ട് കൈമാറല്‍ തുടങ്ങിയ വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്നും സെക്രട്ടറി പരാതിയില്‍ ചൂണ്ടിക്കാട്ടി.
പരാതിയില്‍ വിഷയം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ കൈമാറിയതായി തദ്ദേശ ഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി ഉത്തരവിറക്കി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Action taken on a complaint filed by the Panchayat Secretary alleging that the husband of the Panchayat President was interfering in official work