ആലപ്പുഴ: അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടല്‍ തന്നില്‍ നിന്ന് 184 രൂപ ഈടാക്കിയ പശ്ചാത്തലത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ നടപടി. പരിതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ വകുപ്പ് ചേര്‍ത്തല താലൂക്കിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി.
പരിശോധനക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എം.എല്‍.എ പരാതി നല്‍കിയ കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലിലും പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഹോട്ടലുകളുടെ ക്ലാസ് അനുസരിച്ച് ഏകീകൃത വില നിശ്ചയിക്കാന്‍ ഭക്ഷ്യ വകുപ്പ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
പരാതി നല്‍കിയത് വിഷയം ചര്‍ച്ചയാക്കാനാണെന്ന് ചിത്തരഞ്ജന്‍ പറഞ്ഞു. പരാതിയില്‍ കൃത്യമായി നടപടിയെടുത്തില്ലെങ്കില്‍ ഭക്ഷ്യ മന്ത്രിയേയും പരാതി ബോധിപ്പിക്കും. ഞാന്‍ പത്ത് രൂപ കൂടുല്‍ കൊടുത്തതല്ല ഇവിടുത്തെ പ്രശ്‌നം. സാധരണക്കാരെ ജനങ്ങളെ ചൂഷണം ചെയ്യേണ്ട കാര്യമില്ല. ചെറിയ വിലക്കയറ്റം വലിയ രീതിയില് മുതലെടുക്കുന്ന അപൂര്‍വം ചിലരുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചിത്തരഞ്ജന്റെ പ്രതികരണം.
ഹോട്ടലുകളില്‍ ഈടാക്കുന്ന അമിത വിലയ്ക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് എം.എല്‍.എ
പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലില്‍ നിന്ന് ചിത്തരഞ്ജന്‍ എം.എല്‍.എ പ്രഭാതം ഭക്ഷണം കഴിച്ചപ്പോള്‍ വളരെ കനം കുറഞ്ഞ അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കുമായി 184 രൂപയാണ് ഈടാക്കിയത്. ഒരു അപ്പത്തിന് 15 രൂപയാണ് ഈടാക്കിയത്. ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ ഈടാക്കി.
താന്‍ കയറിയത് ഒരു സ്റ്റാര്‍ ഹോട്ടല്‍ ആയിരുന്നില്ലെന്നും എ.സി ഹോട്ടല്‍ എന്ന് പറഞ്ഞിരുന്നുവെങ്കിലും, എ.സി ഉണ്ടായിരുന്നില്ലെന്നും എം.എല്‍.എ ആരോച്ചിരുന്നു. ഹോട്ടലില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടിയിരുന്നു.
CONTENT HIGHLIGHTS: Action on the complaint filed by Chittaranjan MLA, Hotel in Kanichukulangara charged him Rs 184 for five loaves of bread and two eggs.