ന്യൂദല്‍ഹി: ടൈംസ് നൗ ചാനലിനെതിരെ ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. ചാനലിന്റെ ഒരു പരിപാടിക്കിടെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സഞ്ജുക്ത ബസുവിനെ ‘ഹിന്ദു വിദ്വേഷി’ എന്ന വിളിച്ചതിന് ചാനലിലൂടെ മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ടൈംസ് നൗവിനോട് പറഞ്ഞു.
2018 ഏപ്രില്‍ മാസത്തില്‍ പ്രക്ഷേണം ചെയ്ത പരിപാടിയിലാണ് സഞ്ജുക്തയെ രാഹുല്‍ ഗാന്ധിയുടെ ട്രോള്‍ ആര്‍മിയെന്നും ഹിന്ദു വിദ്വേഷിയെന്നും പരിപാടിയിലൂടെ ചാനല്‍ ആരോപിച്ചത്.
തന്റെ പേരും ഐഡന്റിറ്റിയും ടൈംസ് നൗ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചതായി സഞ്ജുക്ത ബസു പറഞ്ഞിരുന്നു.
സംഭവത്തില്‍ പ്രതികരിക്കാന്‍ ചാനല്‍ തനിക്ക് അവസരം നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
ബസു എന്‍.ബി.എസ്.എയ്ക്ക് പരാതി നല്‍കി 19 മാസത്തിന് ശേഷമാണ് ചാനലിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 27ന് ക്ഷമാപണം ചാനലില്‍ പ്രക്ഷേപണം ചെയ്യണമെന്നാണ് ടൈംസ് നൗവിനോട് എന്‍.ബി.എസ്.എ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക