തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ റിപ്പോര്‍ട്ട ചോര്‍ന്ന സംഭവത്തില്‍ ബി.ജെ.പി വക്താവ് വി.വി രാജേഷിനെതിരെ നടപടി. ബി.ജെ.പിയുടെ സംഘടനാചുമതലകളില്‍ നിന്ന് രാജേഷിനെ മാറ്റി.
വ്യാജ രസീത് കേസില്‍ യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണക്കെതിരെയും നടപടിയുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.
മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നിരുന്നു. റിപ്പോര്‍ട്ട് ചോര്‍ത്തിയത് രാജേഷാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നേരത്ത സംഭവവുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകില്ലെന്ന് പറഞ്ഞിരുന്നെങ്കിലും വിഷയം ദേശീയതലത്തിലും ചര്‍ച്ചയായതോടെ കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു.