പ്രളയക്കെടുതി: തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
Kerala News
പ്രളയക്കെടുതി: തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2018, 11:16 pm

മലപ്പുറം: ദുരിതശ്വാസത്തില്‍ നഷ്ടം പെരുപ്പിച്ച് കാട്ടിയ മലപ്പുറത്തെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ക്ക് കേട് സംഭവിച്ചതായും, സംരക്ഷണ ഭിത്തി കെട്ടേണ്ടതാണെന്നുമുള്ള തെറ്റായ വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.

അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ടി അലി ഫൈസലിനും താത്ക്കാലിക ജീവനക്കാരനായ ഓവര്‍സിയര്‍ എ. സതീശനുമെതിരെയാണ് നടപടി. അലിയെ സസ്‌പെന്‍ഡ് ചെയ്തു. സതീശനെ പിരിച്ചുവിട്ടു.

Read: ബാബരി മസ്ജിദ് മുതല്‍ ആധാര്‍ വരെ: വിരമിക്കുന്നതിനു മുമ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വിധിപറയാനുള്ളത് സുപ്രധാന കേസുകളില്‍

പ്രളയക്കെടുതിയില്‍പ്പെട്ട പതിനായിരങ്ങള്‍ ആശ്വാസധനത്തിനുവേണ്ടി കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇഷ്ടക്കാര്‍ക്കുണ്ടായ നഷ്ടം പെരുപ്പിച്ചുകാട്ടി ഉദ്യോഗസ്ഥരുടെ തട്ടിപ്പ്.

10,000 രൂപപോലും നഷ്ടമില്ലാത്ത കെട്ടിടങ്ങള്‍ക്ക് അഞ്ചു ലക്ഷം വരെയാണ് ശുപാര്‍ശ ചെയ്തത്. മന്ത്രി എ.സി.മൊയ്തീനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയത്. ദുരിതാശ്വാസ ധനസഹായത്തിലെ ക്രമവിരുദ്ധമായ നഷ്ടപരിഹാര ശുപാര്‍ശയില്‍ അന്വേഷണത്തിന് കഴിഞ്ഞ ദിവസം കലക്ടര്‍ ഉത്തരവിട്ടിരുന്നു.