നെഹ്‌റു കോളേജില്‍ ജിഷ്ണുവിനായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതുന്നതിന് വിലക്ക്; പുറത്താക്കിയ അധ്യാപകനെ തിരിച്ചെടുത്തു
പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയിയുടെ “കൊലപാതക”ത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടിയുമായി കോളേജ് മാനേജ്‌മെന്റ്. വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ഹാജരും ഇന്റേണല്‍ മാര്‍ക്കും ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി സമരത്തില്‍ പങ്കെടുത്ത 65 വിദ്യാര്‍ത്ഥികളെയാണ് പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.
Also read ‘ജാതിപ്പേര് മലയാളികള്‍ക്ക് പ്രസ്റ്റീജ് ഇഷ്യൂ, എല്ലാ ജാതിക്കാര്‍ക്കും ഒരേ ബഹുമാനം’; ചാനല്‍ പരിപാടിയില്‍ ജാതിചിന്തയെ ന്യായീകരിക്കാന്‍ മനുസ്മൃതിയെ കൂട്ടുപിടിച്ച് പാര്‍വ്വതി; വായടപ്പിക്കുന്ന മറുചോദ്യവുമായി സദസ്
ജിഷ്ണവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാര്‍ത്ഥികളെയാണ് പരീക്ഷ എഴുതാന്‍ കോളേജ് അനുവദിക്കാത്തത്. ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. 65 പേരും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്.
മാനേജ്‌മെന്റിനെതിരെ പ്രതികരിച്ചതിനാലാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ജൂണ്‍ മാസം അവസാനം പരീക്ഷ നടക്കാനിരിക്കെയാണ് മാനേജ്‌മെന്റിന്റെ നടപടി. അടുത്ത മാസം പരീക്ഷ എഴുതാനിരിക്കുന്ന രണ്ടും മൂന്നും വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സമാനമായ നടപടി നേരിടേണ്ടി വരും.
Dont miss ‘ഇത് പക്കാ തെണ്ടിത്തരം’; നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ മുന്‍സീറ്റില്‍ ഇരുന്നതിന് 300 രൂപ പിഴ ഈടാക്കിയ പൊലീസിനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച് യുവാവ്
ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അധ്യാപകനെ മാനേജ്‌മെന്റ് തിരിച്ചെടുത്തിട്ടുമുണ്ട്. എന്‍ജിനീയറിംഗ് വിഭാഗം അധ്യാപകനായ ഇര്‍ഷാദിനെ ഓഫീസ് സ്റ്റാഫായാണ് തിരിച്ചെടുത്തിരിക്കുന്നത്.