തിരുവനനന്തപുരം: സ്ഥലംമാറ്റ ഉത്തരവ് പാലിക്കാത്ത സി.ഐമാര്‍ക്കും എസ്.ഐമാര്‍ക്കുമെതിരെ നടപടി. തെരെഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി സ്ഥലമാറ്റിയിട്ടും ചുമതലയേറ്റെടുക്കാത്ത എസ്.ഐ- സി.ഐ റാങ്കിലുള്ള 59 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ 59 പേരെയും എസ്.എ.പി ക്യാമ്പിലേക്ക് മാറ്റി നിയമിച്ചു.
Read Also : പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി
ഉത്തരവിറങ്ങിയിട്ടും ചുമതലയേറ്റെടുക്കാത്തവരെ പൊലീസ് ആസ്ഥാനത്ത് അടിയന്തിരമായി എത്താന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 59 പേരെയാണ് ക്യാമ്പിലേക്ക് അയക്കാനും ഇവര്‍ക്ക് നല്‍കിയിരുന്ന നിയമനം റദ്ദാക്കാനും ഡിജിപി ഉത്തരവിട്ടത്.
അതേസമയം ക്രമസമാധാന ചുമതലയുള്ളവരെ ബറ്റാലിനിലേക്ക് അയച്ചത് സേനക്കുള്ളില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. തെരെഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം സ്ഥലമാറ്റ ഉത്തരവിറക്കുകയും പുതിയ സ്ഥലങ്ങളിലെത്താന്‍ വേണ്ടത്ര സമയവും നല്‍കിയില്ലെന്നാണ് നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ പരാതി.