ഏകാഭിനയത്തിലൂടെയാണ് കമലിനെതിരായ നീക്കങ്ങള്‍ക്കെതിരെ താരം പ്രതികരിച്ചത്. തോളില്‍ തുണി സഞ്ചി തൂക്കി “എന്റെ നാടിനെക്കുറിച്ച് എനിക്കഭിമാനം” എന്നു പറഞ്ഞു കൊണ്ടാണ് അലന്‍സിയാര്‍ ജനങ്ങള്‍ക്കിടയില്‍ എത്തിയത്.
കാസര്‍കോട്: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടന്‍ അലന്‍സിയാര്‍. കമലിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരെയാണ് അലന്‍സിയാര്‍ രംഗത്തെത്തിയത്.
Also read വരുംകാലം എഴുത്തുകാര്‍ ഗണ്‍മാന്റെ കൂടെ സഞ്ചരിക്കേണ്ടിവരും: എം. മുകുന്ദന്‍
ഏകാഭിനയത്തിലൂടെയാണ് കമലിനെതിരായ നീക്കങ്ങള്‍ക്കെതിരെ താരം പ്രതികരിച്ചത്. തോളില്‍ തുണി സഞ്ചി തൂക്കി “എന്റെ നാടിനെക്കുറിച്ച് എനിക്കഭിമാനം” എന്നു പറഞ്ഞു കൊണ്ടാണ് അലന്‍സിയാര്‍ ജനങ്ങള്‍ക്കിടയില്‍ എത്തിയത്. മഹാഭാരതത്തിന്റെ അര്‍ത്ഥം മനസ്സിലാകാത്തവര്‍ക്കിടയിലാണല്ലോ നമ്മളിന്ന് എത്തിപ്പെട്ടതെന്നോര്‍ത്ത് വിഷമമുണ്ടെന്നും അലന്‍സിയാര്‍ പറഞ്ഞു. ഇത് തന്റെ പ്രതിഷേധമല്ല പ്രതിരോധമാണെന്നും താരം ഒറ്റയാള്‍ പ്രകടനത്തിനു ശേഷം വ്യക്തമാക്കി.
സിനിമാ ചിത്രീകരണത്തിനായി കാസര്‍കോട് എത്തിയ അലന്‍സിയാര്‍ നഗരത്തിലാണ് ജനശ്രദ്ധയാകര്‍ഷിച്ച പ്രകടനത്തിലൂടെ കമലിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്. കമല്‍ പാക്കിസ്ഥാനിലേക്ക് പോകട്ടെയെന്ന് കഴിഞ്ഞ ദിവസം ബി.ജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുവാനാണ് ഈ പോരാട്ടമെന്നായിരുന്നു അലന്‍സിയാര്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.
കമലിനെതിരായ സംഘപരിവാര നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രീയ കേരളം ഒന്നടക്കം രംഗത്തെത്തിയിരുന്നു. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് അലന്‍സിയാറുടെ പ്രതികരണം. സിനിമാ രംഗത്ത് നിന്നു താരങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മടിക്കുമ്പോഴാണ് വ്യത്യസ്ത പ്രതിഷേധവുമായി അലന്‍സിയാര്‍ കാസര്‍കോട് എത്തിയത്. കമലിന്റെ നാടായ കൊടുങ്ങല്ലൂരില്‍ “ഇരുള്‍ വീഴും മുമ്പേ” എന്ന പേരില്‍ കമലിന് ഐക്യദാര്‍ഡ്യവുമായ് സാംസ്‌കാരിക സദസ്സ് നടന്നിരുന്നു.
വീഡിയോ കടപ്പാട് മീഡിയാ വണ്‍