അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെ നടപടിയുണ്ടാകണം; സി.ആര്‍.പി.എഫിന് അമിത് ഷായുടെ നിര്‍ദേശം
India
അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെ നടപടിയുണ്ടാകണം; സി.ആര്‍.പി.എഫിന് അമിത് ഷായുടെ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2019, 2:44 pm

ന്യൂദല്‍ഹി: അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന സി.ആര്‍.പി.എഫിന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം.

ജമ്മു കശ്മീരിലെ തീവ്രവാദികളോടും മധ്യ ഇന്ത്യയിലെ മാവോയിസ്റ്റ് വിമതരോടും മാത്രല്ല അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെയും പോരാടണമെന്ന് സി.ആര്‍.പി.എഫിനോട് അമിത് ഷാ നിര്‍ദേശിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത ആറുമാസത്തിനുള്ളില്‍ ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ഫലപ്രദവും നിര്‍ണ്ണായകവുമായ പ്രചരണം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെയും അവര്‍ക്ക് സഹായം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കേണ്ടതുണ്ടെന്നായിരുന്നു അമിത് ഷാ ആവശ്യപ്പെട്ടത്.

ഭീമ കൊറെഗാവ് വിഷയത്തില്‍ മാവോയിസ്റ്റുകളെ പിന്തുണച്ചെന്നാരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രസ്താവന.

”നഗര മാവോയിസ്റ്റുകളോട്” തങ്ങള്‍ യാതൊരു തരത്തിലുള്ള അനുഭാവവും കാണിക്കില്ലെന്ന് നേരത്തെ തന്നെ അമിത് ഷാ ആവര്‍ത്തിച്ചിരുന്നു.

”ഇടതുപക്ഷ അക്രമത്തെ പ്രത്യയശാസ്ത്രമായി കണക്കാക്കി വഞ്ചിതരായ ആളുകളെ മറ്റുള്ളവരെ കൊല്ലാന്‍ ഉപയോഗിക്കുകയാണ്.
ഈ നഗര മാവോയിസ്റ്റുകളെ ഞാന്‍ പ്രത്യയശാസ്ത്രജ്ഞരായി കണക്കാക്കുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗോത്രമേഖലയില്‍ ഭീകരത അഴിച്ചുവിടുകയും പാവപ്പെട്ട ആദിവാസി ജനതയെ ഉപയോഗിക്കുകയും ചെയ്യുന്ന ഇവരോടും ഇവരുടെ ഏജന്റുമാരോടും ഞങ്ങള്‍ക്ക് സഹതാപമില്ല”- എന്നായിരുന്നു നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ അമിത് ഷാ പറഞ്ഞത്.

തീവ്രവാദികള്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ക്രമസമാധാന പാലനം നടത്തണമെന്നും സി.ആര്‍.പി.എഫിനോട് അമിത് ഷാ നിര്‍ദ്ദേശിച്ചു.