| Thursday, 23rd February 2017, 6:07 pm

പ്രതികളെ തിരികെ എത്തിക്കേണ്ട; ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കണം: എ.സി.ജെ.എം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കീഴടങ്ങാനെത്തിയ പ്രതികളെ തിരികെ എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയില്‍ എത്തിക്കേണ്ടെന്ന് എ.സി.ജെ.എം കോടതി. പ്രതികളെ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാണമെന്നും അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ കോടതി വ്യക്തമാക്കി.


Also read സുനിയെ അറസ്റ്റുചെയ്തത് പൊലീസിന്റെ നേട്ടം; പോലീസിന് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളുമെന്ന് മഞ്ജു വാര്യര്‍ 


കീഴടങ്ങാനെത്തിയ പ്രതികളെ കോടതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത പൊലീസ് നടപടി നിയമ വിരുദ്ധമാണെന്ന് കാണിച്ച് അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. ജൂഡീഷ്യറിയെ വെല്ലുവിളിക്കുന്ന നടപടിയാണ് പൊലീസ് കോടതിയില്‍ കാണിച്ചതെന്നു കാട്ടിയായിരുന്നു അഭിഭാഷകര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

ഹര്‍ജി പരിഗണിച്ച കോടതി പ്രതികളെ തിരികെ എത്തിക്കേണ്ടെന്നും ബന്ധപ്പെട്ട കോടതി മുമ്പാകെ ഹാജരാക്കണമെന്നും വ്യക്തമാക്കി. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും കോടതി ഉത്തരവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ എ.സി.ജെ.എം കോടതിയില്‍ ഇല്ലാത്തത് കൊണ്ടാണ് തിരികെ എത്തിക്കേണ്ടെന്ന് കോടതി പറഞ്ഞത്. പ്രതികളെ സംബന്ധിക്കുന്ന യാതൊരു കേസുകളും ഈ കോടതിയില്‍ നിലവിലില്ലെന്നും അതുകൊണ്ട് തന്നെ ഈ കോടതിയിലേക്ക് തിരികെയെത്തിക്കാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ന് ഉച്ഛയ്ക്ക് എറണാകുളം എ.സി.ജെ.എം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു കേസിലെ പ്രധാന പ്രതികളായ സുനിയെയും വിജീഷിനെയും അറസ്റ്റ് ചെയ്തത്. സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എറണാകുളം റേഞ്ച് ഐ.ജി കെ.പി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോടതി വിധിയുടെ പകര്‍പ്പ്‌

We use cookies to give you the best possible experience. Learn more