അമ്പലവയല്‍: വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിജിത, മകള്‍ അളകനന്ദ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് സനല്‍ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സനലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്പലവയല്‍ ഫാന്റ്‌റോക്കിന് സമീപം വാടക കെട്ടിടത്തില്‍ പലച്ചരക്ക് കച്ചവടം നടത്തി വരികയായിരുന്നു നിജിത.
സ്ഥാപനത്തിലെത്തിയ സനല്‍ ഇരുവര്‍ക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ വിനോദസഞ്ചാരികളാണ് നിജിതയേയും മകളേയും ആശുപത്രിയിലെത്തിച്ചത്.
നിജിതയും സനലും അകന്നു കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ ത്തുടര്‍ന്ന് നിജിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാകാം പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് സംശയം.
ആക്രമണത്തിന് ശേഷം സനല്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കെ.എല്‍ 78 എ 0136 എന്ന സ്‌കൂട്ടറിലെത്തിയാണ് സനല്‍ ആക്രമണം നടത്തുന്നത് ഇതേ സ്‌കൂട്ടറിലാണ് ഇയാള്‍ രക്ഷപ്പെട്ടതും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Acid attack on wife and daughter in Wayanad