| Thursday, 28th June 2012, 3:05 pm

14,999 രൂപയ്ക്ക് എ.സി.ഐ ലാപ്‌ടോപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രമുഖ ലാപ്‌ടോപ്പ് നിര്‍മ്മാതാക്കളായ അലീഡ് കമ്പ്യൂട്ടേഴ്‌സ് ഇന്റര്‍നാഷനല്‍ (എ.സി.ഐ.) പുതിയ ലാപ്‌ടോപ്പ് എ.സി.ഐ ഐക്കണ്‍ 1100 ഇന്ത്യയില്‍ പുറത്തിറക്കി.14,999 രൂപയാണ് ഇതിന്റെ വില. ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന ലാപ്‌ടോപ്പാണിത്.

ഹൈ റെസല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന ഐക്കണ്‍ 1100 ന് 10.2 ഇഞ്ച് സ്‌ക്രീനാണുള്ളത്. 1 ജി.ബി എക്‌സാപാന്‍ഡബിള്‍ മെമ്മറിയും ഇതിനുണ്ട്.

ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന കൂടുതല്‍ ഫങ്ഷന്‍സും വിലകുറഞ്ഞവിലയുമുള്ള ആദ്യ ലാപ്‌ടോപ്പാണ് എ.സി.ഐ ഐക്കണ്‍1100 എന്ന് കമ്പനിയുടെ ചെയര്‍മാന്‍ ഹിര്‍ജി പട്ടേല്‍ പറഞ്ഞു.

ഇതേ ശ്രേണിയിലുള്ള ഏഴ് പുതിയ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.

ഈ വര്‍ഷം 200,000 ലാപ്‌ടോപ്പുകള്‍ വില്‍ക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. വിലകുറവാണെങ്കിലും ലാപ്‌ടോപ്പിന്റെ ഗുണമേന്മയില്‍ യാതൊരു ഇടിവുമുണ്ടാകില്ലെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

ഇന്ത്യയില്‍ പ്രതിവര്‍ഷം 2.5 മില്യണ്‍ ലാപ്‌ടോപ്പുകള്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ ലാപ്‌ടോപ്പുകള്‍ കൂടുതലായി വിറ്റഴിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും പട്ടേല്‍ പറഞ്ഞു. കൂടാതെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ലാപ്‌ടോപ്പ് വാഗ്ദാനം  ചെയ്തതും കമ്പനിക്ക് പ്രതീക്ഷ നല്‍കുന്നു.

We use cookies to give you the best possible experience. Learn more