കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വലിയ ഭൂരിപക്ഷത്തില്‍ മുന്നേറുമ്പോള്‍ പ്രതികരണവുമായി സഹോദരി അച്ചു ഉമ്മന്‍. പിതാവ് ഉമ്മന്‍ ചാണ്ടിക്കുള്ള പുതുപ്പള്ളിക്കാരുടെ യഥാര്‍ത്ഥ യാത്രയയപ്പ് ഇപ്പോഴാണ് നല്‍കുന്നതെന്ന തന്റെ മുന്‍ പ്രസ്താവന അച്ചു ആവര്‍ത്തിച്ചു. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും അവർ പറഞ്ഞു.
‘ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്ന് നയിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. വിലാപ യാത്രയെക്കാള്‍ വലിയ ബഹുമതിയാണിത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടി.
മാധ്യമങ്ങള്‍ ചേദിച്ച ഒരു ചോദ്യമുണ്ട്. പുതുപ്പള്ളിക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തുവെന്ന്, അതിനുള്ള മറുപടിയാണിത്. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി കൊണ്ടുനടന്ന പുതപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കയ്യില്‍ ഭദ്രം,’ അച്ചു ഉമ്മന്‍ പറഞ്ഞു.
അതേമസമയം, വോട്ടെണ്ണല്‍ ഏകദേശം പകുതിയെത്തുമ്പോള്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 27,000 കടന്നു. 57,000ന് മുകളില്‍ വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടിയിട്ടുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന് 30000ന് മുകളില്‍ വോട്ട് നേടി. എന്നാല്‍ ബി.ജെ.പി ലിജിന്‍ ലാലിന് 27,000 വോട്ടുകള്‍ മാത്രമേ നേടാനായിട്ടുള്ളു.
Content Highlight: Achu Oommen reacts UDF candidate Chandi Oommen is advancing with a large majority in the Pudupally by-election,